വിമലഹൃദയപ്രതിഷ്ഠകൊണ്ടുള്ള ലാഭങ്ങള്‍

നമ്മുടെ സത്പ്രവൃത്തികളെല്ലാം നമ്മുടെ അമ്മയായ പരിശുദ്ധ മറിയം ദൈവഹിതമനുസരിച്ച് ദൈവമഹത്വത്തിനായി ഉപയോഗിക്കും.
നമ്മുടെ സത്കൃത്യങ്ങളെ അമ്മ വിശുദ്ധീകരിക്കുകയും അലങ്കരിക്കുകയും ചെയ്യും.
നമ്മെ കുറവുകളില്ലാതെ ദൈവത്തിന് സമര്‍പ്പിക്കും.
പരിശുദ്ധ മറിയത്തിന്റെ വിശ്വാസത്തില്‍ നമുക്ക് പങ്കു ലഭിക്കും.
പരിശുദ്ധ മറിയത്തിന്റെ വിശുദ്ധിയില്‍ നാം പങ്കുചേരും.
പരിശുദ്ധ മറിയത്തിന്റെ സ്‌നേഹത്തില്‍ നാം പങ്കുകാരാകും.
പരിശുദ്ധ മറിയം ദൈവത്തെ മഹത്വപ്പെടുത്തുന്നതില്‍
നമ്മെ പങ്കുചേര്‍ക്കും.
പരിശുദ്ധ മറിയത്തിന്റെ ക്ഷമയില്‍ നാം പങ്കുകാരാകും.
പരിശുദ്ധ മറിയത്തിന്റെ പുണ്യങ്ങള്‍ നമുക്കും ലഭിക്കും.
വിമലഹൃദയ പ്രതിഷ്ഠ പരിശുദ്ധ മറിയത്തിന്റെ ജ്ഞാനത്തില്‍ നമ്മെ പങ്കുചേര്‍ക്കും.
തിന്മയുടെ ആക്രമണങ്ങളില്‍നിന്ന്
നാം സംരക്ഷിക്കപ്പെടുകയും വീഴ്ചകളില്‍ പെടാതെ കാത്തുപാലിക്കപ്പെടുകയും ചെയ്യും.
ആപത്തുകളില്‍നിന്നും വ്യാധികളില്‍നി ന്നും സംരക്ഷണം ലഭിക്കും.
അനുതപിക്കാന്‍ അവസരം ലഭിക്കാത്ത വിധത്തില്‍ പെട്ടെന്നുള്ള മരണത്തില്‍
നിന്ന് സംരക്ഷണം ലഭിക്കും.
നരകത്തില്‍ നിപതിക്കാതെ രക്ഷപ്പെടും.
ഈ സമര്‍പ്പണം നമ്മെ ഈശോയുടെ സ്വന്തമാക്കിത്തീര്‍ക്കുകയും സ്വര്‍ഗ്ഗഭാഗ്യം നേടിത്തരികയും ചെയ്യും.
പരിശുദ്ധ മറിയത്തിന്റെ അന്തിമവിജയത്തില്‍ നമ്മെ പങ്കുചേര്‍ക്കും.
കടപ്പാട്- ‘സ്വര്‍ഗ്ഗത്തിലെ വലിയ അടയാളം’

Leave a Reply

Your email address will not be published. Required fields are marked *