ഒരു വെള്ളിയാഴ്ച പള്ളിയില്‍ നിത്യാരാധനയ്ക്കു മുന്നിലിരുന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു. പ്രാര്‍ത്ഥന കഴിഞ്ഞ് ഞാന്‍ കണ്ണു തുറക്കുമ്പോള്‍ ഒരു ചേച്ചി പരിശുദ്ധ കുര്‍ബാനക്കു മുന്നില്‍ പൊട്ടിക്കരയുന്നത് കണ്ടു. പെട്ടെന്ന് എന്റെ കാതില്‍ പരിശുദ്ധ അമ്മ ഇങ്ങനെ മന്ത്രിച്ചു, ”നിന്റെ കൈയിലുള്ള ജപമാല ആ സ്ത്രീക്ക് കൊടുക്കുക. എന്നിട്ട് നിന്റെ എല്ലാ ആഗ്രഹങ്ങളും പരിശുദ്ധ അമ്മ സാധിച്ചുതരും എന്ന് പറയുക.”
ഞാന്‍ പരിശുദ്ധ അമ്മ പറഞ്ഞ പ്രകാരം ചെയ്തു. ജപമാല ഗിരിജ എന്ന ആ ചേച്ചിയുടെ കൈയില്‍ ഏല്പിച്ചു. അത് വാങ്ങി ജപമാല ചൊല്ലിയ ദിവസംതന്നെ വര്‍ഷങ്ങളായുള്ള അവരുടെ പൈല്‍സ് രോഗം സുഖപ്പെട്ടു. പിന്നീട് വീടുപണി തുടങ്ങി, മകള്‍ക്ക് 12-ാം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു, ആസ്ത്മയില്‍നിന്ന് സൗഖ്യം കിട്ടി. ആവേ മരിയ!
ഡിംപിള്‍ ആനന്ദ് പോള്‍, തൃശൂര്‍