ഉഗാണ്ടയിലുയര്‍ന്ന നന്മ നിറഞ്ഞ മറിയമേ…

ഉഗാണ്ടന്‍ ഗ്രാമത്തിലെ പാവപ്പെട്ട ഒരു സ്ത്രീ. അവരുടെ ഉപജീവനത്തിനായി രണ്ട് പന്നികളാണുള്ളത്. എന്നാല്‍ രണ്ടു വര്‍ഷത്തിലധികമായി പന്നികള്‍ക്ക് കുഞ്ഞുങ്ങളുണ്ടാകുന്നതേയില്ല. പെറ്റുപെരുകാതെ അവര്‍ക്ക് എങ്ങനെ ലാഭമുണ്ടാകാനാണ്? അവിടത്തെ ധ്യാനകേന്ദ്രത്തില്‍ ശുശ്രൂഷ ചെയ്യുന്ന എന്നെ അവര്‍ സമീപിച്ചത് ഈ നിയോഗത്തിന് ഉത്തരം തേടിയാണ്.

ദൈവവചനം പറഞ്ഞുകൊടുക്കാമെന്നു കരുതിയാല്‍ ആ സ്ത്രീക്ക് വചനം ആവര്‍ത്തിക്കാന്‍ അറിഞ്ഞുകൂടാ. എഴുതിക്കൊടുത്താലും വായിക്കാന്‍ നല്ല വശമില്ല. അതിനാല്‍ പന്നികള്‍ക്ക് തീറ്റ കൊടുക്കുമ്പോഴും മറ്റും ‘നന്മ നിറഞ്ഞ മറിയമേ’ ജപം ചൊല്ലാന്‍ നിര്‍ദ്ദേശിച്ചു. കുറച്ചു നാളുകള്‍ക്കകം വീണ്ടും അവരെന്നെത്തേടി എത്തി. അവര്‍ക്ക് ആറ് പന്നിക്കുഞ്ഞുങ്ങളെ ലഭിച്ചിരിക്കുന്നു! ഉപജീവനമാര്‍ഗം തുറന്നുകിട്ടിയ ആ സ്ത്രീയുടെ സന്തോഷം ഒന്നു കാണേണ്ടതുതന്നെയായിരുന്നു.


ഫാ. ബിജു വള്ളിപ്പറമ്പില്‍ വി.സി, ഉഗാണ്ട

Leave a Reply

Your email address will not be published. Required fields are marked *