ഇക്കഴിഞ്ഞ ഡിസംബറില്‍ ഞങ്ങളുടെ ഇടവകപ്പള്ളിയില്‍ ധ്യാനം നടക്കുന്ന സമയം. എന്റെ കൈയിലുണ്ടായിരുന്ന അരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണമോതിരം പള്ളിയില്‍വച്ച് വച്ച് നഷ്ടപ്പെട്ടു. അവിടെ മുഴുവന്‍ അന്വേഷിച്ചെങ്കിലും കിട്ടിയില്ല. അങ്ങനെയിരിക്കേ 2019 ഫെബ്രുവരി ലക്കം ശാലോം ടൈംസില്‍ സാലി ജെയിംസ് മുണ്ടക്കയം എഴുതിയ സന്തോഷത്തിന്റെ അഞ്ചാം രഹസ്യം എന്ന സാക്ഷ്യം വായിച്ചു. അതില്‍ പറഞ്ഞിരുന്നതുപോലെ ഞാനും സന്തോഷകരമായ അഞ്ചാം ദിവ്യരഹസ്യം ധ്യാനിച്ച് പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥ്യം തേടി. ഒരാഴ്ചയ്ക്കകം പള്ളിമുറ്റത്തുനിന്നുതന്നെ മോതിരം കിട്ടി.
മായാ ജോസ്, അരീക്കാമല, കണ്ണൂര്‍