പ്ലാവിന്റെ കേടും പ്രാര്‍ത്ഥനയും

ഞങ്ങളുടെ പറമ്പിലുണ്ടായ പ്ലാവിന്റെ തടി കേടായി മരം വീഴുമെന്ന അവസ്ഥ വന്നു. അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്നുള്ള ഒരാളെ കാണിച്ചപ്പോള്‍ നല്ലവണ്ണം കേടായിക്കഴിഞ്ഞു, അമ്പതു ശതമാനംമാത്രമേ മാറാന്‍ സാധ്യതയുള്ളൂ എന്നാണ് പറഞ്ഞത്. അതിനായി ചില്ലകള്‍ വെട്ടി കനം കുറയ്ക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ആദ്യമായി കായ്ച്ചപ്പോള്‍ പള്ളിയിലേക്ക് നല്കിയ പ്ലാവാണ്. അതിനാല്‍ ഞങ്ങള്‍ വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കാന്‍ തീരുമാനിച്ചു. മരത്തടിയില്‍ തൊട്ട് ഒരു വിശ്വാസപ്രമാണം ചൊല്ലി. ആറു മാസത്തോളം കുടുംബപ്രാര്‍ത്ഥനയില്‍ ഈ നിയോഗത്തിനായി ഒരു നന്മ നിറഞ്ഞ മറിയമേ ചൊല്ലി കാഴ്ച വച്ചു. ചില്ലകളൊന്നും വെട്ടിയതുമില്ല. നാളുകള്‍ക്കകം തടിയുടെ കേട് മാറി. ഈ സീസണില്‍ നല്ല വിളവ് ലഭിക്കുകയും ചെയ്തു.


ജോയ് കെ.ലോനപ്പന്‍, മണ്ണുത്തി, തൃശൂര്‍

Leave a Reply

Your email address will not be published. Required fields are marked *