കറന്റ് പോയപ്പോഴത്തെ ‘സ്വര്‍ഗസ്ഥനായ പിതാവേ…’

ഇക്കഴിഞ്ഞ ഏപ്രിലില്‍ ഒരു ദിവസം ഞങ്ങളുടെ വീട്ടില്‍മാത്രമായി കറന്റ് പോയി. ഇലക്ട്രീഷ്യന്‍ വന്നിട്ടും കണക്ഷന്‍ ശരിയായില്ല. കെ.എസ്.ഇ. ബിയില്‍നിന്നുള്ള ആള്‍ പിറ്റേന്ന് രാവിലെയേ വരുകയുള്ളൂ എന്നും അറിയിച്ചു. രാത്രിയായപ്പോള്‍ ജോലി കഴിഞ്ഞെത്തിയ ഭര്‍ത്താവ് പല രീതിയില്‍ ശ്രമിച്ചിട്ടും കറന്റ് വന്നില്ല. ഒടുവില്‍ ഇലക്ട്രിക് പോസ്റ്റിലുള്ള വൈദ്യുതകമ്പി അനക്കിനോക്കാനായി പോയി.
അപ്പോഴാണ് കഴിഞ്ഞ ഡിസംബറിലെ ശാലോം ടൈംസില്‍ വായിച്ച ഒരു ലേഖനം ഓര്‍മ്മ വന്നത്. അതില്‍ പറഞ്ഞതുപോലെ ആ സാഹചര്യത്തിലും ദൈവഹിതം നിറവേറുന്നതിനായി ഞാന്‍ ‘സ്വര്‍ഗസ്ഥനായ പിതാവേ’ ചൊല്ലാനാരംഭിച്ചു. പെട്ടെന്ന് വീടികത്തുള്ള ഒരു സ്വിച്ച് ഓഫാക്കിയിട്ട് ഓണാക്കി നോക്കാന്‍ ഭര്‍ത്താവിന് തോന്നി. പ്രാര്‍ത്ഥന ചൊല്ലി പൂര്‍ത്തിയാകും മുമ്പേതന്നെ വീട്ടിലെ ലൈറ്റുകള്‍ തെളിയുന്നതാണ് കണ്ടത്. ദൈവഹിതം നിറവേറിയപ്പോള്‍ വീട്ടിലെങ്ങും സന്തോഷം നിറഞ്ഞു.


ദിയ ജോസഫ്, കോഴിക്കോട്

Leave a Reply

Your email address will not be published. Required fields are marked *