ഞാന്‍ വിവാഹിതയായത് 1964-ലാണ്. ഭര്‍ത്താവിന് ആസ്സാമില്‍ ഒ.എന്‍. ജി.സിയിലായിരുന്നു ജോലി. അദ്ദേഹത്തോടൊപ്പം ഞാനും ആസ്സാമിലേക്ക് പോയി. പല ഷിഫ്റ്റുകളില്‍ അദ്ദേഹത്തിന് ഡ്യൂട്ടിയുണ്ടാകും. 1966 ഒക്ടോബറിലെ ഒരു ദിവസം. ഭര്‍ത്താവ് ഉച്ചക്ക് ഒരു മണിക്ക് ഡ്യൂട്ടിക്ക് പോയി. ആസ്സാമില്‍ ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി പകുതിയോളം വരെ നാലു മണിയാകുമ്പോഴേക്കും ഇരുട്ടാകും. അതിനാല്‍ 7.30 ആയപ്പോള്‍ രണ്ട് പെണ്‍കുഞ്ഞുങ്ങളെയും ഉറക്കാന്‍ കിടന്ന ഞാനും ഉറങ്ങിപ്പോയി. ഉറക്കത്തിനിടയ്ക്ക് സ്വപ്നത്തിലാണോ യഥാര്‍ത്ഥത്തിലാണോ എന്നറിയില്ല, ആരോ ചെവിയില്‍ പറയുന്നു, ”വാഹനം ആക്സിഡന്റാകാന് പോകുന്നു. എഴുന്നേറ്റ് കൊന്ത ചൊല്ലൂ.”
ഞാന്‍ ചാടിയെണീറ്റു. സമയം 10.15 ആയിട്ടുണ്ട്. മുട്ടുകുത്തി ജപമാല ചൊല്ലി. അതിനുശേഷം ആഹാരം തയാറാക്കി ഭര്‍ത്താവിനെയും കാത്തിരുന്നു. പതിവനുസരിച്ച് രാത്രി പതിനൊന്നു മണിയോടെ അദ്ദേഹം തിരികെയെത്തും. എന്നാല്‍ അന്ന് വളരെ താമസിച്ചാണ് വന്നത്. കാരണം അന്വേഷിച്ചപ്പോള്‍ പറഞ്ഞു, പത്തേകാലിന് പാലത്തിലേക്ക് കയറേണ്ട ബസ് നദിയിലേക്ക് പോയി. എന്നിട്ടും അപായമില്ലാതെ രക്ഷപ്പെട്ടുവെന്ന്. 10.15-ന് എന്നെ ഉണര്‍ത്തിയത് മാതാവാണെന്ന് എനിക്ക് ഉത്തമബോധ്യമായി.
ഏലിയാമ്മ ജോയ്,വഞ്ചിയൂര്‍, തിരുവനന്തപുരം