വിവിധരോഗങ്ങളുള്ള അമ്മക്ക് ദിവസവും മൂന്നു നേരം ഭക്ഷണശേഷം ഗുളികകള്‍ കഴിക്കണം. ഭക്ഷണമുറിയിലെ മേശയില്‍ത്തന്നെ മരുന്നുകള്‍ വച്ചിട്ടുണ്ട്. ഒരു രാത്രി ഭക്ഷണം കഴിഞ്ഞ് ഗുളികകള്‍ എടുത്തപ്പോള്‍ ആരോ തട്ടിക്കളഞ്ഞതുപോലെ ഒരെണ്ണം താഴെവീണു. താഴെ പരതിയെങ്കിലും അത് കണ്ടുകിട്ടിയില്ല. തപ്പുന്നത് അവസാനിപ്പിക്കാമെന്നു കരുതിയപ്പോള്‍ മേശക്കു കീഴില്‍ ഒന്നുകൂടി നോക്കാന്‍ ശക്തമായ തോന്നല്‍. അപ്രകാരം നോക്കിയപ്പോള്‍ അവിടെയൊരു പാമ്പ്. വേഗംതന്നെ അതിനെ തല്ലിക്കൊന്നു. അപകടം ഒഴിവാക്കുന്നതിനായി കര്‍ത്താവ് ഗുളിക തട്ടിക്കളഞ്ഞതാണെന്ന് എനിക്ക് അനുഭവപ്പെട്ടു.
ജയ്‌സ് കോഴിമണ്ണില്‍, തിരുവല്ല