പ്രഫുല്ല ബെന്‍ എന്ന സഹോദരി 6 കൊല്ലമായി പൈല്‍സ് രോഗം നിമിത്തം വിഷമിക്കുകയായിരുന്നു. ഒരു ദിവസം മരുന്ന് ചോദിച്ചു ഞങ്ങളുടെ മഠത്തില്‍ വന്നു. പക്ഷേ മരുന്ന് നല്കുന്നതിനു പകരം ”മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന കര്‍ത്താവിന്റെ വചനമാണ് അവരെ സുഖപ്പെടുത്തിയത്” (ജ്ഞാനം 16:12) എന്ന വചനം 33 തവണ ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞ് അവരെ വിട്ടു. അവരെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒമ്പതു ദിവസത്തിനകം പ്രഫുല്ല പൂര്‍ണ്ണസൗഖ്യം പ്രാപിച്ചു. വചനത്തിന്റെ ശക്തി ഞങ്ങള്‍ അതിലൂടെ അനുഭവിച്ചറിഞ്ഞു.
സിസ്റ്റര്‍ ശോഭ എസ്.എസ്.എ, അംറേലി, ഗുജറാത്ത്