‘വിശദീകരണമില്ല!’

ജനുവരി പകുതിയായപ്പോള്‍ എന്റെ മുഖത്തിന്റെ വലതുവശത്ത് ചുവന്ന തടിപ്പും വേദനയും ഉണ്ടായി. എന്തെങ്കിലും അലര്‍ജിയായിരിക്കുമെന്ന് കരുതി ആദ്യം അത്ര കാര്യമാക്കിയില്ല. മൂന്നാം ദിവസമായിട്ടും കുറയാതെയായപ്പോള്‍ ഡോക്ടറെ സമീപിച്ചു. ചിക്കന്‍ പോക്‌സുമായി സാമ്യമുള്ള, എന്നാല്‍ അതിനെക്കാള്‍ അല്പം ഗുരുതരമായ, ഷിംഗിള്‍സ് (Shingles)  ആണെന്ന് അദ്ദേഹം ഞങ്ങളെ അറിയിച്ചു. രോഗം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയും ചെയ്തിരുന്നു.
മൂന്ന് വയസും ഒമ്പത് മാസവും വീതം പ്രായമുള്ള രണ്ട് പേരക്കുട്ടികളെ പരിപാലിക്കുന്നത് ഭര്‍ത്താവും ഞാനും ചേര്‍ന്നാണ്. മൂന്ന് ആഴ്ച കഴിഞ്ഞപ്പോള്‍ ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിന്റെ മുഖമുള്‍പ്പെടെ ശരീരം മുഴുവനും ചുവന്ന് തടിച്ചുപൊങ്ങി. കുട്ടികളുടെ ഡോക്ടറെ കാണിച്ചപ്പോള്‍ ചിക്കന്‍  പോക്‌സിന്റെ ലക്ഷണമാണെന്ന് പറഞ്ഞു. ഞാന്‍ ജപമാലയില്‍ ആശ്രയം തേടി. ദിവസവും മൂന്ന് ജപമാല ചൊല്ലി അവനുവേണ്ടി ചൊല്ലി. കൂടാതെ ‘എത്രയും ദയയുള്ള മാതാവേ’ ജപവും ജ്ഞാനം 16:12, യാക്കോബ് 5:15 വചനങ്ങളും ചൊല്ലി പ്രാര്‍ത്ഥിച്ചു. പരിശുദ്ധ അമ്മവഴി ദൈവാനുഗ്രഹത്താല്‍ മൂന്നാം ദിവസം അവന്റെ ശരീരത്തിലെ ചുവന്ന തടിപ്പുകള്‍ മുഴുവന്‍ അപ്രത്യക്ഷമായി. വീണ്ടും അവനെയുംകൊണ്ട് ഡോക്ടറെ സമീപിച്ചപ്പോള്‍ അവന് ചിക്കന്‍ പോക്‌സ് ഇല്ല. അവിടത്തെ ഡോക്ടര്‍മാര്‍ക്കെല്ലാം അത് അവിശ്വസനീയമായിരുന്നു. ‘ഇതിനൊരു വീശദീകരണവുമില്ല!’ എന്നായിരുന്നു അവരുടെ പ്രതികരണം.


അല്‍ഫോണ്‍സാ ജോബ്, സെന്റ് ലൂയിസ്, യു.എസ്.

Leave a Reply

Your email address will not be published. Required fields are marked *