വചനമെഴുത്ത് അനുഗ്രഹമായി

ഫേസ്ബുക്കില്‍ കണ്ട ഒരു വീഡിയോയില്‍നിന്നാണ് വചനം എഴുതുന്നത് അനുഗ്രഹകരമാണ് എന്ന് മനസിലാക്കിയത്. ആ സമയത്ത് എനിക്ക് ചില സാമ്പത്തികാവശ്യങ്ങളുണ്ടായിരുന്നു. ഒരു ലോണ്‍ കുടിശിക തീര്‍ക്കുക എന്നതായിരുന്നു പ്രധാന ആവശ്യം. അതിലേക്കായി ഞാന്‍ അടച്ചുകൊണ്ടിരുന്ന ഒരു ചിട്ടി നഷ്ടത്തിലാണെങ്കിലും വിളിച്ചെടുക്കാന്‍ തീരുമാനിച്ചു. അതേ സമയം ലൂക്കാ 18: 27 വചനം എഴുതാന്‍ തുടങ്ങിയിട്ടുമുണ്ടായിരുന്നു. ആയിരം തവണ എഴുതാനാണ് ഉദ്ദേശിച്ചത്. 312 തവണ എഴുതിയ സമയത്ത് ഫോണ്‍ വന്നു, ചിട്ടിയുടെ അത്തവണത്തെ നറുക്ക് എനിക്ക് അടിച്ചിരിക്കുന്നു! അങ്ങനെ എനിക്ക് നഷ്ടമൊന്നും വരാതെ കാര്യങ്ങള്‍ ക്രമീകരിക്കാന്‍ സാധിച്ചു. പിന്നീട് വചനം ആയിരം തവണ എഴുതി പൂര്‍ത്തിയാക്കി.


ഷീജ ജിജു, അന്നമനട, തൃശൂര്‍

Leave a Reply

Your email address will not be published. Required fields are marked *