ശാലോം ടൈംസ് സ്ഥിരമായി വായിക്കുന്ന ഒരാളാണ് ഞാന്‍. സിംപിള്‍ ഫെയ്ത്ത് പംക്തി എനിക്ക് വളരെ ഇഷ്ടമാണ്. എന്റെ ജീവിതത്തിലുണ്ടായ ഒരനുഭവം പങ്കുവയ്ക്കട്ടെ.
എന്റെ മൂത്ത മകളുടെ വിവാഹം കഴിഞ്ഞ് 15 വര്‍ഷമായിട്ടും കുഞ്ഞുങ്ങളുണ്ടായില്ല. അവളുടെ രണ്ട് അനുജത്തിമാര്‍ക്കും മൂന്ന് മക്കള്‍ വീതം ലഭിച്ചിട്ടും അവള്‍ക്ക് കുഞ്ഞുങ്ങളുണ്ടാകാത്തതില്‍ ഞങ്ങള്‍ക്ക് വിഷമമുണ്ടായിരുന്നു. അങ്ങനെയിരിക്കേ കഴിഞ്ഞ വര്‍ഷം ഞങ്ങളുടെ ഇടവകയിലെ ആഘോഷമായ ജപമാലയില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിക്കുമ്പോള്‍ ഒരു ഗര്‍ഭകാലം അഥവാ 280 ദിവസം ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി ഒരു പെണ്‍കുട്ടിയുടെ ആര്‍ത്തവസംബന്ധമായ അസുഖം മാറിയതിനെക്കുറിച്ച് വികാരിയച്ചന്‍ പറഞ്ഞു. അന്നുമുതല്‍ ഞാനും അപ്രകാരം മൂത്ത മകള്‍ക്കായി ദിവസവും ഒരു ജപമാല ചൊല്ലാന്‍ തുടങ്ങി. 120 ദിവസമായപ്പോഴേക്കും അവള്‍ ഗര്‍ഭിണിയാണ് എന്നറിഞ്ഞു. ശക്തനായവന്‍ വലിയ കാര്യങ്ങള്‍ ചെയ്തുതന്നിരിക്കുന്നു.
അമ്മിണി ദേവസി, ചക്കാലക്കല്‍, ആലുവ