ഏതാനും മാസങ്ങള്‍ക്കു മുമ്പ് ജോലിസ്ഥലത്തുവച്ച് എനിക്ക് കഠിനമായ പല്ലുവേദന അനുഭവപ്പെട്ടു. മോണയില്‍ പഴുപ്പും നീരും ഉണ്ടായിരുന്നു. സാധാരണയായി ചെയ്യാറുള്ള മരുന്നുകളൊന്നും ചെയ്തിട്ട് ഫലമുണ്ടായില്ല. ജോലിയിലാകട്ടെ അവധിയെടുക്കാനും കഴിയാത്ത അവസ്ഥയായിരുന്നു. മൂന്ന് ദിവസത്തോളം ശരിയായി ആഹാരം കഴിക്കുകപോലും ചെയ്യാതെ തള്ളിനീക്കി.
മൂന്നാം ദിനം ഞായറാഴ്ചയായിരുന്നു. ആ സമയത്ത് എന്റെ ഇടവക ദൈവാലയത്തില്‍ നടക്കുന്ന ജപമാല പ്രാര്‍ത്ഥനയും ദിവ്യബലിയും തുടര്‍ന്നുള്ള ദിവ്യകാരുണ്യ ആശീര്‍വാദവുമെല്ലാം ഓര്‍മ്മയില്‍ വന്നു. മനസ്സുകൊണ്ട് ആ പ്രാര്‍ത്ഥനകളോട് ചേര്‍ന്നു. അതോടൊപ്പം ആയിരിക്കുന്ന സ്ഥലത്തെ ദൈവാലയത്തിലെത്തി ദിവ്യബലിയില്‍ പങ്കുകൊണ്ടു പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് മുറിയില്‍ എത്തിയപ്പോഴുണ്ടായ അനുഭവം പറഞ്ഞറിയിക്കാനാവില്ല, വായ്ക്കുള്ളിലെ നീരും പഴുപ്പും വേദനയുമെല്ലാം പോയി മറഞ്ഞിരുന്നു!
സേവ്യര്‍ ജോസഫ്, രാജാക്കാട്, ഇടുക്കി