ഞാന്‍ ഒരു ഡയബറ്റിക് പേഷ്യന്റാണ്. കാലിലെ ഒരു വിരല്‍ ഈ അസുഖം നിമിത്തം 14 വര്‍ഷം മുമ്പ് മുറിച്ചുകളഞ്ഞിട്ടുണ്ട്. സ്‌കിന്‍ ഗ്രാഫ്റ്റിംഗ് നടത്തിയിട്ടുമുണ്ട്. ഈയടുത്ത സമയത്ത് ആ ഭാഗത്ത് എങ്ങനെയോ പൊട്ടി പഴുത്തു. ഈ സന്ദര്‍ഭത്തിലാണ് ശാലോം ടൈംസില്‍ ഹന്നാന്‍ വെള്ളം ഉപയോഗിച്ച് പ്രാര്‍ത്ഥിച്ചപ്പോള്‍ ഒരാള്‍ക്ക് സൗഖ്യം കിട്ടിയതിനെക്കുറിച്ചുള്ള സാക്ഷ്യം വായിച്ചത്. ഇതനുസരിച്ച് മുറിവ് കെട്ടുമ്പോള്‍ പ്രാര്‍ത്ഥിച്ച് ഹന്നാന്‍വെള്ളംകൊണ്ട് തുടച്ച് കെട്ടുവാന്‍ തുടങ്ങി. ഇപ്പോള്‍ മുറിവ് പൂര്‍ണ്ണമായി ഉണങ്ങിയിരിക്കുന്നു.
കെ.ജെ. സാറാമ്മ, കണ്ടത്തിപ്പറമ്പില്‍, കൊച്ചി