പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്ന എനിക്ക് പരീക്ഷകള്‍ വളരെ വിഷമകരമായി അനുഭവപ്പെട്ടിരുന്നു. അതിനാല്‍ത്തന്നെ പരീക്ഷയ്ക്കു മുമ്പ് കുമ്പസാരിച്ചൊരുങ്ങിയിട്ടാണ് പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിക്കഴിഞ്ഞ സമയത്ത് ശാലോം ടൈംസില്‍ ‘മുമ്പേ പോയ ദൈവം’ എന്ന സാക്ഷ്യം വായിച്ചതനുസരിച്ച് ഒമ്പത് ‘എത്രയും ദയയുള്ള മാതാവേ’ ജപവും ഏശയ്യാ 45:2-3 വചനവും ചൊല്ലി പ്രാര്‍ത്ഥിച്ചു. അതിനുമുമ്പ് ഒരിക്കലും 80 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചിട്ടില്ലാത്ത എനിക്ക് 93 ശതമാനം മാര്‍ക്ക് നല്കി ദൈവം അനുഗ്രഹിച്ചു. കൂടാതെ നല്ലൊരു സ്ഥാപനത്തില്‍ എന്‍ട്രന്‍സ് പരിശീലനത്തിനുള്ള അഡ്മിഷനും ലഭിച്ചു.
മരിയ ജോര്‍ജ്, കാഞ്ഞൂര്‍, എറണാകുളം