എന്റെ ഇളയ മകന്‍ ജോസഫിന്റെ ഒരു കാല്‍ ചെറുപ്പത്തില്‍ വളഞ്ഞാണിരുന്നത്. അത് ശരിയാകുന്നതിനായി രണ്ട് സര്‍ജറികള്‍ നടത്തി. തുടര്‍ന്ന് അവനെ പ്രത്യേക ഷൂസും ധരിപ്പിച്ചിരുന്നു. 13 വയസായാല്‍ വെല്ലൂര്‍ ആശുപത്രിയില്‍ മറ്റൊരു സര്‍ജറികൂടി ചെയ്യാനും തീരുമാനിച്ചിരുന്നു. അങ്ങനെയിരിക്കേ ഒരു ഈസ്റ്ററിന് മുമ്പ് ഞങ്ങള്‍ പാലായില്‍ ഒരു കരിസ്മാറ്റിക് ധ്യാനത്തിനു പോയി. ഭാര്യയും ഞാനും ഇളയ മകനും ആ ധ്യാനത്തില്‍ സംബന്ധിച്ചു. ഈസ്റ്ററിന്റെ തലേന്ന് രാത്രിയാണ് വീട്ടില്‍ തിരികെ എത്തിയത്.
വീട്ടിലെത്തി അല്പസമയം വിശ്രമിച്ചിട്ട് പുലരുമ്പോഴേക്കും എല്ലാവരും ഈസ്റ്ററിന്റെ വിശുദ്ധബലിക്ക് പോയി. തിരിച്ച് വീട്ടിലെത്തിയ സമയം ജോസഫ് ഞങ്ങളെ വിളിക്കുന്ന സ്വരം കേട്ടു, ”ഓടിവാ, കാല്‍ ശരിയാവുന്നു!”
വലിയ സ്വരത്തിലുള്ള വിളികേട്ട് ഓടിച്ചെന്നപ്പോള്‍ അവന്റെ വളഞ്ഞിരുന്ന കാല്‍ ശരിയായിരിക്കുന്നതാണ് കണ്ടത്. ഉള്ളിലേക്ക് തിരിഞ്ഞിരുന്ന കാല്‍ അവന്റെ കണ്‍മുന്നില്‍വച്ച് കറങ്ങിവന്ന് ശരിയാവുകയായിരുന്നു എന്നവന്‍ പറഞ്ഞു. ഞങ്ങളെല്ലാം നിറഞ്ഞ കണ്ണുകളോടെ കര്‍ത്താവിന് നന്ദിയര്‍പ്പിച്ചു. ധ്യാനം വലിയ ആത്മാഭിഷേകം തന്നുവെങ്കിലും ഇങ്ങനെയൊരു രോഗസൗഖ്യത്തിനുവേണ്ടിയൊന്നും ഞങ്ങള്‍ പ്രാര്‍ത്ഥിച്ചിരുന്നില്ല. എന്നാല്‍ ഞങ്ങളെ സ്‌നേഹിക്കുന്ന നല്ല യേശു ഇന്നും ജീവിക്കുന്നു. അവിടുന്ന് മകനെ സുഖപ്പെടുത്തി.
കുര്യന്‍ ജോസ് മറൈന്‍ കെമിക്കല്‍സ്, എറണാകുളം