പരിശുദ്ധ കുര്‍ബാന സ്വീകരണത്തിലൂടെ കര്‍ത്താവ് നമ്മുടെ ഹൃദയത്തില്‍ വസിക്കുന്നതുകൊണ്ട് അവിടുന്ന് നമ്മിലും നമ്മിലൂടെയും സദാ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. ”എന്റെ പിതാവ് ഇപ്പോഴും പ്രവര്‍ത്തനനിരതനാണ്; ഞാനും പ്രവര്‍ത്തിക്കുന്നു.” (യോഹന്നാന്‍ 5:17)
അപ്രതീക്ഷിത മരണങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ പരിശുദ്ധ കുര്‍ബാനസ്വീകരണംവഴി നമുക്ക് ഒരുക്കമുള്ളവരായിരിക്കാന്‍ കഴിയും.
പരിശുദ്ധ കുര്‍ബാന സ്വീകരിച്ച് വിശുദ്ധിയോടെ ജീവിക്കുന്നവരെ പിശാചിനും മന്ത്രവാദികള്‍ക്കുമെല്ലാം ഭയമാണ്. ഒരിക്കല്‍ ധ്യാനത്തില്‍ പങ്കെടുത്ത് പഴയ ജീവിതം ഉപേക്ഷിച്ച ഒരു മന്ത്രവാദി ഇങ്ങനെ സാക്ഷ്യപ്പെടുത്തി. വിശുദ്ധ ബലി അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്ന നസ്രാണികളെ ഞാന്‍ ഭയന്നിരുന്നു. അവര്‍ക്കെതിരെ എന്തെങ്കിലും ചെയ്താല്‍ അത് എനിക്കുതന്നെ തിരികെ കിട്ടും. ”യാക്കോബിന് ആഭിചാരം ഏല്‍ക്കുകയില്ല. ഇസ്രായേലിനെതിരെ ക്ഷുദ്രവിദ്യ ഫലിക്കുകയുമില്ല.” (സംഖ്യ 23:23)
ടൈറ്റസ് ഡിക്രൂസ്, കൊച്ചുവേളി