അത്ഭുതത്തിന്റെ കാരണം

ഇക്കഴിഞ്ഞ വേനല്‍ക്കാലത്ത് ഒരു ദിവസം വൈകിട്ട് നോക്കിയപ്പോള്‍ വീട്ടിലെ കിണറില്‍ വെള്ളം നന്നേ കുറഞ്ഞിരിക്കുന്നു. അതിലുണ്ടായിരുന്ന മീനുകള്‍ പിടയ്ക്കുന്ന അവസ്ഥയായിട്ടുണ്ട്. മോട്ടോര്‍ അടിച്ച് വെള്ളം എടുക്കാന്‍ സാധിക്കില്ല. വീട്ടില്‍ ഞാനും ഭാര്യയും മാത്രമാണുള്ളത്. അവള്‍ക്ക് കടുത്ത നടുവേദന ഉള്ളതിനാല്‍ വെള്ളം കോരിയെടുക്കാന്‍ കഴിയില്ല. അതിനാല്‍ ഞാന്‍ മറ്റൊരു സ്ഥലത്തുനിന്ന് കുറച്ച് വെള്ളം കോരിക്കൊടുത്തു.
പിറ്റേന്ന് രാവിലെ എനിക്ക് ജോലിക്ക് പോകണമായിരുന്നു. ‘ഞാന്‍ എന്തെങ്കിലും ചെയ്തുകൊള്ളാം’ എന്ന് പറഞ്ഞ് സമാധാനിപ്പിച്ച് അവള്‍ എന്നെ പറഞ്ഞുവിട്ടു. ജോലിസ്ഥലത്തെത്തി കുറച്ച് സമയം കഴിഞ്ഞ് ഫോണ്‍ ചെയ്തപ്പോള്‍ അവള്‍ എന്നോട് പറഞ്ഞത് ഒരു സന്തോഷവാര്‍ത്തയാണ്: കിണറില്‍ മോട്ടോര്‍ അടിച്ചെടുക്കാന്‍മാത്രം വെള്ളം നിറഞ്ഞിരിക്കുന്നു! ഈ അത്ഭുതം എങ്ങനെ സംഭവിച്ചു എന്നാലോചിച്ച എനിക്ക് ഒരു കാര്യം ഓര്‍മ്മ വന്നു. തലേന്ന് വൈകിട്ട് അവള്‍ കിണറിനു ചുറ്റും നടന്ന് ഒരു ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചിരുന്നു!


തോമസ് ടി.എ, വിലങ്ങാട്

Leave a Reply

Your email address will not be published. Required fields are marked *