ഈശോയെ തൊണ്ടയില്‍ പിടിച്ചുനിര്‍ത്തിയപ്പോള്‍…

എനിക്ക് രണ്ട് വര്‍ഷത്തോളമായി തുടര്‍ച്ചയായി തൊണ്ടവേദന വരുമായിരുന്നു. ആന്റിബയോട്ടിക് കഴിക്കുമ്പോള്‍ തത്കാലം കുറയും. എങ്കിലും വീണ്ടും വരും. ഞാന്‍ ശാലോം ടൈംസ് സ്ഥിരമായി വായിക്കാറുണ്ട്. ഒരാളുടെ പല്ലുവേദന വിശുദ്ധ കുര്‍ബാന സ്വീകരിച്ചപ്പോള്‍ ഈശോ സുഖപ്പെടുത്തിയെന്ന് വായിച്ചത് ഓര്‍മ്മ വന്നപ്പോള്‍ ഞാനും അങ്ങനെ ചെയ്യാന്‍ തീരുമാനിച്ചു. പിന്നീട് വിശുദ്ധ കുര്‍ബാന സ്വീകരിച്ചപ്പോള്‍ ഞാന്‍ ഈശോയോട് പറഞ്ഞു, ”എന്റെ തൊണ്ടവേദന തൊട്ട് സുഖപ്പെടുത്തണമേ.” മാത്രവുമല്ല കുറച്ചുസമയം തിരുവോസ്തി എന്റെ തൊണ്ടയില്‍ പിടിച്ചുനിര്‍ത്തുകയും ചെയ്തു.
കുറച്ചു നേരം കഴിഞ്ഞപ്പോള്‍ സഹിക്കാന്‍ കഴിയാത്ത വേദന. ”പറ്റുന്നില്ല ഈശോയേ, തല കറങ്ങുന്നതുപോലെ തോന്നുന്നു” എന്ന് ഈശോയോട് പറഞ്ഞു. എങ്കിലും പിടിച്ചുനിന്ന് സ്തുതിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അടുത്ത നിമിഷം മുതല്‍ വേദന കുറഞ്ഞുവന്നു. പിന്നീട് ഒരിക്കലും ആ വേദന വന്നിട്ടില്ല. ഈ സംഭവം ദിവ്യകാരുണ്യ ഈശോയിലുള്ള എന്റെ വിശ്വാസം ആഴപ്പെടുത്തി. പ്രതിസന്ധികള്‍ ഉണ്ടായാലും വലിയ ആഗ്രഹത്തോടെ ദിവ്യബലി അര്‍പ്പിക്കാന്‍ ഇപ്പോള്‍ സാധിക്കുന്നു.


സുനിഷ ഷൈജു, കലൂര്‍, തൃശൂര്‍

Leave a Reply

Your email address will not be published. Required fields are marked *