മാരകരോഗം പിടിപെട്ട് ഒരു ആണ്‍കുട്ടി മെഡിക്കല്‍ കോളേജിന്റെ വാര്‍ഡില്‍ കിടക്കുന്നു. രാത്രിയില്‍ അച്ഛനെ പിരിഞ്ഞ് അവന് ഉറങ്ങാനാവുന്നില്ല. ഡോക്ടര്‍ അച്ഛനോട് പറഞ്ഞു, ”എത്ര മരുന്ന് കൊടുത്തിട്ടും നിങ്ങളുടെ മകന്‍ ഉറങ്ങുന്നില്ല.”
”സാറേ, ഇന്നുവരെ എന്റെ തോളില്‍ കിടന്നാണ് അവന്‍ ഉറങ്ങാറ്. ഞാനില്ലെങ്കില്‍ അവന് ഉറക്കം വരില്ല. എങ്കിലും സാര്‍ പറയാമോ ഈ ഭിത്തിക്കപ്പുറത്ത് കൈവിരിച്ച് അച്ഛന്‍ നില്പുണ്ട്, മോനുറങ്ങിക്കോളാന്‍…”
ഡോക്ടര്‍ ആ അച്ഛന്‍ പറഞ്ഞതുപോലെ ചെയ്തു. മിനിറ്റുകള്‍ക്കകം ഉറങ്ങിയ കുട്ടിയെ കണ്ട് ദീര്‍ഘനിശ്വാസത്തോടെ അവിടെനിന്ന് നീങ്ങി. വീണ്ടും ഡോക്ടര്‍ പുലര്‍ച്ചെ വരുമ്പോള്‍ ആ കാഴ്ച കണ്ടു, ഭിത്തിക്കരികില്‍ കൈകള്‍ വിരിച്ച് ഉറങ്ങാതെ നില്ക്കുന്ന രാമന്‍കുട്ടി എന്ന അച്ഛന്‍…!
നിന്റെ സഹനങ്ങളില്‍ നിന്നെ തനിച്ചാക്കാന്‍ നിന്റെ ദൈവത്തിനാകില്ല കുഞ്ഞേ… സ്‌നേഹനിധിയായ ആ അപ്പന്‍ കിടക്കക്കപ്പുറം വിരിച്ച കൈകളുമായി നില്ക്കുന്നുണ്ട്. നീ തനിച്ചല്ല സഹിക്കുന്നത്….
സിസ്റ്റര്‍ ധന്യ എഫ്.സി.സി.