‘നിനക്ക് ആഗ്രഹമുണ്ടോ?’

ബേത്‌സഥാ കുളക്കരയിലെ രോഗിയോട് യേശു ചോദിച്ചത് എന്താണ്? ‘സുഖം പ്രാപിക്കാന്‍ ആഗ്രഹമുണ്ടോ’ എന്ന്. വര്‍ഷങ്ങളായി രോഗിയായിരിക്കുന്ന ഒരുവന് സുഖം പ്രാപിക്കാന്‍ ആഗ്രഹമുണ്ടാകും. എന്നാല്‍ എന്തായിരിക്കാം ആ ചോദ്യത്തിലൂടെ യേശു വിവക്ഷിച്ചത്? നമ്മുടെ ആഗ്രഹം അവിടുത്തോട് പറയണം എന്ന് അവിടുന്ന് ആഗ്രഹിക്കുകയല്ലേ… വിശ്വാസത്തോടെ അവിടുത്തേക്കായി നമ്മുടെ ഹൃദയം ദാഹിക്കുന്നു എങ്കില്‍ അത് ഒന്ന് യേശുവിനോട് പറയുക. അവിടുന്ന് നമ്മുടെ ജീവിതത്തില്‍ ഇടപെടും, നിശ്ചയം.


ബിനോയ് വര്‍ഗ്ഗീസ്

Leave a Reply

Your email address will not be published. Required fields are marked *