ഭര്‍ത്താവും ഞാനും യു.എസ് വിസയ്ക്കായി അപേക്ഷ കൊടുത്തിരുന്നു. ഇന്റര്‍വ്യൂവിന് ചെന്നൈയില്‍ പോയപ്പോള്‍ അങ്കിളിന്റെ വീട്ടിലാണ് താമസിച്ചത്. ശാലോം ടൈംസിന്റെ സെപ്റ്റംബര്‍ 2019 പതിപ്പ് അവിടെ ഉണ്ടായിരുന്നു. അതിലെ സിംപിള്‍ ഫെയ്ത്ത് സാക്ഷ്യത്തില്‍ വായിച്ചതുപോലെ തലേന്നും ഇന്റര്‍വ്യൂ ദിവസവും ‘എത്രയും ദയയുള്ള മാതാവേ’ പ്രാര്‍ത്ഥനയും ഏശയ്യാ 45:2-3 വചനവും ചൊല്ലി.
ഇന്റര്‍വ്യൂവിന് ചെന്നപ്പോള്‍ ജോര്‍ജിയ എന്ന് പൂരിപ്പിക്കേണ്ട കോളത്തില്‍ ടെക്‌സസ് എന്ന് തെറ്റായാണ് ഞങ്ങളുടെ ഏജന്റ് ചേര്‍ത്തിരുന്നത്. സാധാരണ ഗതിയില്‍ വളരെ ചെറിയ ഒരു പിശകുപോലും യു.എസ് കോണ്‍സുലേറ്റ് അംഗീകരിക്കില്ല. എന്നാല്‍ ഞങ്ങളെ ഇന്റര്‍വ്യൂ ചെയ്ത ഉദ്യോഗസ്ഥന്‍തന്നെ ആ തെറ്റ് തിരുത്തി ഞങ്ങള്‍ക്ക് വിസ തന്നിരിക്കുന്നു എന്ന് അറിയിച്ചു. എത്രയും ദയയുള്ള മാതാവ് ഞങ്ങളെ സഹായിച്ചു.
ഗീത ജോസഫ്, ബാംഗ്ലൂര്‍