സ്‌കൂളില്‍ പോകാന്‍ ഒരു തിരുനാള്‍

എന്റെ ഇളയ മകന്‍ തോമസിനെ സ്‌കൂളില്‍ ചേര്‍ത്തെങ്കിലും സ്‌കൂളില്‍ പോകാനുള്ള അവന്റെ മടി എന്നെ വളരെ വിഷമിപ്പിച്ചു. പല തവണ അവന്റെ തലയോട്ടി തുറന്ന് സര്‍ജറി ചെയ്തിട്ടുള്ളതിനാല്‍ അവനെ കരയിച്ച് സ്‌കൂളില്‍ വിടുന്നത് എനിക്ക് ചിന്തിക്കാനേ വയ്യായിരുന്നു. ആ സാഹചര്യത്തില്‍, ദെവകരുണയുടെ നൊവേനയെക്കുറിച്ച് ഓര്‍ത്തു. മെയ് 2019 ലക്കം ശാലോം ടൈംസ് മാസികയിലെ ‘മറക്കാനാവില്ല, ആ തിരുനാള്‍’ എന്ന ലേഖനത്തില്‍നിന്നാണ് ഞാന്‍ ആ നൊവേനയെക്കുറിച്ച് മനസ്സിലാക്കിയത്. അതിലൂടെ എന്റെ പ്രശ്‌നത്തിന് ഒരു പരിഹാരം കണ്ടെത്താമെന്ന ബോധ്യത്തോടെ വിശ്വാസപൂര്‍വം പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. പിന്നെ സംഭവിച്ചത് അത്ഭുതങ്ങളായിരുന്നു. അവനിപ്പോള്‍ സ്‌കൂളില്‍ പോകാന്‍ ഇഷ്ടമാണ്. നന്നായി പഠിക്കുകയും ചെയ്യും.


മെര്‍ലിന്‍ തോമസ്, വാഴക്കുളം, മൂവാറ്റുപുഴ

Leave a Reply

Your email address will not be published. Required fields are marked *