ക്രിസ്മസ്കാലത്ത് എല്ലാവരും പുല്ക്കൂടുകള് നിര്‍മ്മിക്കും. ഓരോരുത്തരുടെയും സാമ്പത്തികസ്ഥിതി അനുസരിച്ച് പുല്‍ക്കൂടിന്റെ ചുറ്റുപാടുകള്‍ എത്ര മനോഹരമായി പണിതാലും ഉണ്ണിയേശുവിനെ കിടത്തുന്നത് പുല്ലോ വൈക്കോലോ വിതറി അതിനു മുകളില്‍ ഒരു തുണി വിരിച്ചുതന്നെയായിരിക്കും.
എന്താണ് ഇതിന് കാരണം? യേശു പിറന്നുവീണത് ദരിദ്രമായ ഒരു കാലിത്തൊഴുത്തിലാണ് എന്ന വിശ്വാസംതന്നെ. അക്കാലത്ത് വലിയ കൊട്ടാരങ്ങളും മണിമാളികകളും ഉണ്ടായിരുന്നെങ്കിലും ദൈവം മനുഷ്യനായി പിറക്കാന്‍ ഒരു പുല്‍ക്കൂട് തിരഞ്ഞെടുത്തു. പരിമിതികള്‍ നിറഞ്ഞ ഒരു ഇടമായിരുന്നു അവിടുത്തെ പിറവിസ്ഥലം.
ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നത് മറ്റൊന്നുമല്ല, ദാരിദ്ര്യത്തിലും ലാളിത്യത്തിലുമാണ് ദൈവസാന്നിധ്യം വെളിപ്പെടുന്നത്. അതിനാല്‍ ദൈവമില്ലാത്ത ആഡംബരങ്ങള്‍ നമുക്ക് ഉപേക്ഷിക്കാം. അവിടുന്ന് പിറക്കുന്ന ഇടങ്ങളില്‍ സംതൃപ്തി കണ്ടെത്താന്‍ പ്രാര്‍ത്ഥിക്കാം.
ടിജോ തോമസ്