ഞങ്ങള്‍ ബാംഗ്ലൂരില്‍നിന്ന് കണ്ണൂരിലേക്ക് കാറില്‍ പോകുകയായിരുന്നു. എന്റെ ചേച്ചിയും കുടുംബവും കൂടെ ഉണ്ടായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ചേച്ചിയുടെ മകള്‍ ഛര്‍ദ്ദിക്കാന്‍ വരുന്നു എന്ന് പറഞ്ഞ് ഒരു പോളിത്തീന്‍ കവറും കയ്യില്‍ പിടിച്ച് ഇരിക്കാന്‍ തുടങ്ങി. ആ സമയത്ത് പണ്ട് ശാലോം ടൈംസില്‍ വന്ന ഒരു ലേഖനത്തിന്റെ കാര്യം ഞാന്‍ ഓര്‍ത്തു. ഒരു സിസ്റ്റര്‍ 3 ‘നന്മ നിറഞ്ഞ മറിയമേ…’ ചൊല്ലി പ്രാര്‍ത്ഥിച്ചപ്പോള്‍ ഒരു വ്യക്തി ആത്മഹത്യയില്‍നിന്ന് പിന്തിരിഞ്ഞു എന്ന് അതില്‍ എഴുതിയിരുന്നു. ആ പ്രാര്‍ത്ഥനാരീതി പിന്തുടരാം എന്ന് തീരുമാനിച്ച് ചേച്ചിയും ഞാനും കൂടി 3 ‘നന്മ നിറഞ്ഞ മറിയമേ…’ വിശ്വാസത്തോടെ കുഞ്ഞിനായി ചൊല്ലി. കുറച്ചു കഴിഞ്ഞപ്പോള്‍ അവള് കവറൊക്കെ മാറ്റി വച്ച് മറ്റുള്ളവരുടെ കൂടെ കളിക്കാന്‍ തുടങ്ങി. അങ്ങോട്ടും തിരിച്ചും ഉള്ള യാത്രയില്‍ അവള് ഛര്ദ്ദിച്ചതേയില്ല.
ദീപ്തി ജിയോ, ഗട്ടഹള്ളി, ബാംഗ്ലൂര്‍