ശരീരവും ദൈവവിശ്വാസവും തമ്മില്‍ ബന്ധമുണ്ടോ?

ദൈവവിശ്വാസം നമ്മുടെ ആത്മാവിനെമാത്രമാണോ അതോ ശരീരത്തെയും സ്വാധീനിക്കുന്നുണ്ടോ എന്നത് തീര്‍ച്ചയായും വളരെ കൗതുകകരമായ ചോദ്യമാണ്. ദൈവവിശ്വാസം ശരീരത്തിലുണ്ടാക്കുന്ന മാറ്റത്തെക്കുറിച്ച് കാണിക്കുന്ന ഒരു പരീക്ഷണവും അതിന്റെ ഫലവും ഇക്കാര്യത്തില്‍ നമുക്ക് കൂടുതല്‍ വ്യക്തത നല്കും. പ്രാര്‍ത്ഥനയും ദൈവവിശ്വാസവും മനുഷ്യനില്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ എന്ന് പഠിക്കുന്നതിനായി ഓക്‌സ്‌ഫോര്‍ഡ് സെന്റര്‍ ഫോര്‍ മൈന്‍ഡില്‍നിന്നുള്ള മിഗുവേല്‍ ഫാരിയസും സംഘവും നടത്തിയ പരീക്ഷണമാണിത്.
12 കത്തോലിക്കരും 12 നിരീശ്വരവാദികളും ഉള്‍പ്പെടുന്ന ഒരു സംഘത്തെയാണ് ഈ പരീക്ഷണത്തിന് വിധേയരാക്കിയത്. വിശ്വാസികള്‍ക്ക് നോക്കിയിരിക്കാനായി സാസോഫെറാറ്റോ (ടമീൈളലൃൃമീേ) 17-ാം നൂറ്റാണ്ടില്‍ ണ്ടവരച്ച പരിശുദ്ധ ദൈവമാതാവിന്റെ ഒരു ചിത്രം നല്കി. നിരീശ്വരവാദികള്‍ക്കും കൊടുത്തു ഒരു ചിത്രം, ലിയനാര്‍ഡോ ഡാവിഞ്ചിയുടെ ഘമറ്യ ംശവേ മി ഋൃാശില. ഈ രണ്ട് ചിത്രങ്ങളും തമ്മില്‍ ഏറെക്കുറെ സാദൃശ്യമുണ്ട് എന്നതുകൂടിയാണ് ഇവ തിരഞ്ഞെടുക്കാന്‍ കാരണം.
ഇരുകൂട്ടരും തങ്ങള്‍ക്ക് നല്കപ്പെട്ട ചിത്രങ്ങളില്‍ നോക്കിയിരിക്കവേ വൈദ്യുതി ഉപയോഗിച്ച് അവരുടെ കൈയിലേക്ക് ഒരു വേദന കടത്തിവിടുന്നു. അതേ സമയംതന്നെ അവരുടെ തലച്ചോറിന്റെ എങഞക സ്‌കാന്‍ എടുക്കാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. ശരീരത്തിലേക്ക് കടത്തിവിട്ട വേദനയെ തലച്ചോര്‍ എത്രമാത്രം സംവേദിക്കുന്നു എന്നറിയാനാണ് സ്‌കാന്‍ റിപ്പോര്‍ട്ട് എടുത്തത്. റിപ്പോര്‍ട്ടനുസരിച്ച്, തങ്ങള്‍ക്ക് വൈകാരികമായി അടുപ്പമുള്ള മാതാവിന്റെ ചിത്രം നോക്കിയിരുന്ന വിശ്വാസികള്‍ക്ക് തീവ്രത കുറഞ്ഞ വേദനയാണ് അനുഭവപ്പെട്ടത്! മാനസികാവസ്ഥകളെ സ്വാധീനിക്കുന്നതിന്, വേദനയുടെ സംവേദനങ്ങളെ ലഘൂകരിക്കുന്നതിന്, ദൈവവിശ്വാസം സഹായിക്കുന്നു എന്നതാണ് ഈ പരീക്ഷണം നല്കുന്ന സൂചന.
വിശുദ്ധ മാര്‍ഗരറ്റ് മേരി അലക്കോക്കിന്റെ വാക്കുകള്‍ ശ്രദ്ധിക്കാം, ”എനിക്ക് സഹിക്കാന്‍ സാധിക്കുന്നില്ല. എന്തെന്നാല്‍ വേദനപോലും ആനന്ദകരമായി തീര്‍ന്നിരിക്കുന്നു.” ശാസ്ത്രം ഈ വാക്കുകള്‍ ശരിവയ്ക്കുകയാണ്. വിശ്വാസം ശാരീരികമായ സംവേദനങ്ങളെപ്പോലും സ്വാധീനിക്കുന്നു. അതെ, തീര്‍ച്ചയായും ദൈവവിശ്വാസവും നമ്മുടെ ശരീരവും തമ്മില്‍ ബന്ധമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *