കുപ്രസിദ്ധനായ ഒരു കുറ്റവാളിക്ക് മാനസാന്തരമുണ്ടായി. പൂര്‍വകാല പാപങ്ങള്‍ക്ക് പരിഹാരമായി ഒരു വിജനസ്ഥലത്ത് ചെറുകുടിലില്‍ അയാള്‍ പരിഹാരജീവിതമാരംഭിച്ചു. എന്നാല്‍ പലപ്പോഴും താന്‍ ജീവിതം തകര്‍ത്തുകളഞ്ഞവരുടെ ദാരുണമുഖങ്ങള്‍ അദ്ദേഹത്തെ വേട്ടയാടാന്‍ തുടങ്ങി.
ഒടുവില്‍ തനിക്ക് രക്ഷയില്ല എന്ന ചിന്ത വന്നപ്പോള്‍ അദ്ദേഹം ഒരു സന്യാസിയെ സമീപിച്ച് സഹായം തേടി. സന്യാസി അദ്ദേഹത്തോട് പറഞ്ഞു, ”കഴിഞ്ഞുപോയതെല്ലാം പോട്ടെ. ഇനിയും അതേക്കുറിച്ച് ഓര്‍ത്ത് വിഷമിക്കരുത്. അതേക്കുറിച്ച് നീ അനുതപിച്ചതല്ലേ. അനുതപിക്കുന്ന പാപിക്ക് രക്ഷയുണ്ട്. അതിനായാണ് ക്രിസ്തു കുരിശില്‍ മരിച്ചത്. അതിനാല്‍ നിനക്ക് ചെയ്യാനാവുന്ന നന്മകള്‍ ചെയ്ത് ജീവിക്കുക. അപ്പോള്‍ വീണ്ടും നന്മകള്‍ ചെയ്യാന്‍ താത്പര്യം ജനിക്കും, പുണ്യത്തില്‍ അഭിവൃദ്ധിപ്പെടും.” ഗുരുവിന്റെ ഉപദേശം കേട്ട് അദ്ദേഹം സന്തോഷത്തോടെ മടങ്ങി. പിന്നീടുള്ള നാളുകളില്‍ പുണ്യത്തില്‍ വളര്‍ന്നു.