പരിശുദ്ധ മാതാവിന്റെ പിറവിത്തിരുനാളാഘോഷം കഴിഞ്ഞ് ദൈവാലയത്തില്‍നിന്ന് മടങ്ങുകയായിരുന്നു ഞാന്‍. പള്ളിമുറ്റത്ത് സ്റ്റാളില്‍ ചിരി തൂവുന്ന ഈശോയുടെ ചിത്രം കണ്ടപ്പോള്‍ വാങ്ങണമെന്ന് ആഗ്രഹം തോന്നി. എന്നാല്‍ ആ സമയത്ത് അത് വാങ്ങിക്കാന്‍ സാധിച്ചില്ല. പിന്നീട് അതേ ആഴ്ച ഒരു വീട്ടില്‍ പോയപ്പോള്‍ അവിടെയതാ അതുപോലുള്ള ഒരു ചിത്രം വച്ചിരിക്കുന്നു. എനിക്ക് അത് വാങ്ങാന്‍ സാധിച്ചില്ലല്ലോ എന്നോര്‍ത്ത് അല്പം വിഷമം തോന്നി.
പെട്ടെന്ന് ഈശോ ഒരു ചോദ്യം ചോദിക്കുന്നതുപോലെ തോന്നി, ”ചിരി തൂവുന്ന ഈശോയുടെ ചിത്രം കാണാനും വാങ്ങാനും ഇഷ്ടപ്പെടുന്ന നിനക്ക് നിന്റെ പ്രവൃത്തികളിലും ചിന്തയിലും വിശുദ്ധി പാലിച്ച് എന്നെ സന്തോഷിപ്പിച്ചുകൂടേ?”പിന്നീട് പ്രവൃത്തികളും ചിന്തകളുമെല്ലാം ഈശോയെ സന്തോഷിപ്പിക്കണം എന്ന ചിന്തയോടെയായി മാറി.
മക്കളുടെ നല്ല പ്രവൃത്തികള്‍ ഏതൊരു പിതാവിനെയാണ് സന്തോഷിപ്പിക്കാത്തത്? നമ്മുടെ ജീവിതത്തിലൂടെ നമ്മെ അതിരില്ലാതെ സ്‌നേഹിക്കുന്ന ഈശോയെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കാം.
അമല മരിയ മാണി