ആറ് മാസത്തോളം മുമ്പ് ഞാന്‍ ഒരു സര്‍ജറിക്ക് വിധേയനായി. മൂത്രാശയ സംബന്ധമായ അസുഖത്തിനായിരുന്നു സര്‍ജറി. അങ്ങനെയിരിക്കേ പനി വന്നു. ഡോക്ടറെ കാണിച്ചപ്പോള്‍ മൂത്രം പരിശോധിച്ചിട്ട് അണുബാധയുടെയും കല്ലിന്റെയും ലക്ഷണങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ പിറ്റേന്ന് സര്‍ജറി ചെയ്ത ഡോക്ടറെത്തന്നെ കാണുവാന്‍ തീരുമാനിച്ചു. അപ്പോഴാണ് ഒക്‌ടോബര്‍ ലക്കം ശാലോം ടൈംസില്‍ സിസ്റ്റര്‍ എല്‍സിസ് മാത്യുവിന്റെ ‘എന്തൊരത്ഭുതം!’ എന്ന ലേഖനം കാണുന്നത്. ആ ലേഖനം വായിച്ചതിന്റെ വെളിച്ചത്തില്‍ ഡോക്ടറെ കാണാന്‍ ടോക്കണ്‍ എടുത്തശേഷം അടുത്തുള്ള കപ്പൂച്ചിന്‍ ആശ്രമത്തില്‍ പോയി കുമ്പസാരിച്ചു.
അതുകഴിഞ്ഞാണ് ഡോക്ടര്‍ എന്നെ പരിശോധിച്ചത്. പരിശോധന കഴിഞ്ഞ് ഡോക്ടര്‍ പറഞ്ഞു, ”ഒരു കുഴപ്പവുമില്ല. മരുന്ന് വേണ്ട. വെള്ളം കുടിച്ചാല്‍മാത്രം മതി.” അതുകേട്ട് മടങ്ങുമ്പോള്‍ വൈദികരോടുള്ള ആദരവ് ഇരട്ടിച്ചു. വിശുദ്ധ കുമ്പസാരമെന്ന കൂദാശ സ്ഥാപിക്കുകയും വൈദികരിലൂടെ കുമ്പസാരക്കൂട്ടില്‍ സന്നിഹിതനാകുകയും ചെയ്യുന്ന ഈശോയ്ക്ക് ആയിരം നന്ദി!
ജോസഫ് ജോര്‍ജ് കണ്ടത്തില്‍പറമ്പില്‍, മരിയാപുരം, എടത്വാ