രണ്ട് വര്‍ഷം മുമ്പ് എന്റെ രണ്ട് കണ്ണിനും തിമിരം ബാധിച്ചു. ഡോക്ടറെ കാണിച്ചപ്പോള്‍ സര്‍ജറിയാണ് നിര്‍ദേശിച്ചത്. എന്നാല്‍ എന്റെ തലയ്ക്കും കൈയിനും വിറയല്‍ ഉള്ളതുകൊണ്ട് ബോധം കെടുത്തിയിട്ട് സര്‍ജറി ചെയ്യണം. പക്ഷേ മറ്റ് ചില അസുഖങ്ങള്‍ ഉള്ളതിനാല്‍ ബോധം കെടുത്താനും പാടില്ല. ഇക്കാരണത്താല്‍ ഞാന്‍ വിഷമത്തിലായി. അതിനാല്‍ ഈ നിയോഗത്തിനായി ഈശോയോട് പ്രാര്‍ത്ഥന ആരംഭിച്ചു. പരിശുദ്ധ മാതാവിന്റെയും വിശുദ്ധരുടെയും മാധ്യസ്ഥ്യവും തേടി. ഫലം അത്ഭുതാവഹമായിരുന്നു. എന്റെ രണ്ട് കണ്ണിന്റെയും തിമിരം മാറി. കാഴ്ച തിരികെ ലഭിച്ചു.
മറിയക്കുട്ടി തോമസ്, ഗൂഡല്ലൂര്‍