ഒരു യാത്രയ്ക്കിടെ ഞങ്ങള്‍ സഞ്ചരിച്ചിരുന്ന കാര്‍ പെട്രോള്‍ അടിയ്ക്കാന്‍ നിര്‍ത്തി. വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാന്‍ എത്ര ശ്രമിച്ചിട്ടും സാധിക്കുന്നില്ല. തൊട്ടടുത്തുള്ള കാര്‍ ഡീലറെ വിളിച്ചു. അവര്‍ വന്ന് നോക്കിയിട്ടും സ്റ്റാര്‍ട്ട് ആകുന്നില്ല. അപ്പോഴാണ് സ്റ്റിയറിംഗിന്റെ അടിയില്‍ ഒരു ചിപ്പ് കിടക്കുന്നത് കണ്ടത്. ആരും അതത്ര കാര്യമാക്കിയില്ല. വീണ്ടും കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനുള്ള ശ്രമങ്ങളിലായിരുന്നു. ഒടുവില്‍ റിമോട്ട് കണ്‍ട്രോള്‍ കീ തുറന്നുനോക്കി. അപ്പോഴാണ് അക്കാര്യം മനസിലായത്. അതിനുള്ളിലെ ചിപ്പാണ് പുറത്ത് കിടക്കുന്നത്. ഉടനെ ചിപ്പ് കീയ്ക്കുള്ളില്‍ ഇട്ടിട്ട് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ കാര്‍ സ്റ്റാര്‍ട്ടായി.
ആ സംഭവത്തിലൂടെ ദൈവസ്വരം കേള്‍ക്കുന്നതുപോലെ തോന്നി. നമ്മുടെ ഹൃദയത്തിലും ദൈവം പരിശുദ്ധാത്മാവാകുന്ന ചിപ്പ് നിക്ഷേപിച്ചിട്ടുണ്ട്. അത് ദൈവവുമായുള്ള ബന്ധത്തിനായാണ്. ഈ ബോധ്യം ലഭിച്ചപ്പോള്‍ ഞാന്‍ സ്വയം പറഞ്ഞു, ‘പരിശുദ്ധാത്മാവാകുന്ന ചിപ്പ് നഷ്ടമാകാതെ സൂക്ഷിക്കണം.’
ട്രീസ ജോസ് പോള്‍