ഒരു നാലുവയസുകാരന്റെ ജന്മദിനാഘോഷം. ഒരു ചെറിയ സ്‌നേഹക്കൂട്ടായ്മയില്‍ ലളിതമായ ആഘോഷമാണ് നടത്തുന്നത്. ആദ്യം പ്രാര്‍ത്ഥന, പിന്നെ കേക്കുമുറിക്കല്‍. കേക്കിനുചുറ്റുമുള്ള മെഴുകുതിരികള്‍ അവന്‍ ഒന്നൊന്നായി കത്തിച്ചു. പിന്നെ തിരികള്‍ ഊതിക്കെടുത്തി കേക്ക് മുറിക്കാന്‍ തുടങ്ങി.
പക്ഷേ ഒരു കാര്യം എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു. ഊതിക്കെടുത്തുന്നതിന് പിന്നാലെ ഓരോ തിരിയും വീണ്ടും ഉണര്‍ന്നു കത്തുന്നു. ഞങ്ങളെല്ലാം ബര്‍ത്ത്‌ഡേ ബേബി പങ്കുവച്ച കേക്കിന്റെ മധുരം നുകരുന്ന നേരത്ത് ആ തിരികള്‍ കത്തിക്കൊണ്ടിരുന്നു. അണഞ്ഞാലും വീണ്ടും ഉണര്‍ന്നു കത്തുന്ന തിരികള്‍ ഒരു ആത്മീയസന്ദേശം പകരുന്നുന്നെ് തോന്നി. എന്തായിരുന്നു ഈ തിരിയുടെ രഹസ്യം?! ഈ മെഴുകുതിരിയുടെ നിര്‍മാണവേളയില്‍ മെഴുകിനൊപ്പം കരിമരുന്നിന്റെ വളരെ ചെറിയൊരു രൂപം ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. അതുകൊണ്ട് തിരികള്‍ കത്തുമ്പോള്‍ ഒരു ജ്വലനം അഥവാ ‘സ്പാര്‍ക്ക്’ ദൃശ്യമാകുന്നു. ഈ സ്പാര്‍ക്കില്‍നിന്നാണ് അണഞ്ഞെന്നു തോന്നുന്ന തിരികള്‍ വീണ്ടും ഉണര്‍ന്ന് കത്താന്‍ തുടങ്ങുന്നത്.
നമ്മുടെ ജീവിതത്തിലും ഇത്തരം പ്രതിസന്ധികളുടെ നിമിഷങ്ങള്‍ കടന്നുവരാറില്ലേ? പക്ഷേ മാതാവിന്റെ ഉദരത്തില്‍ രൂപം നല്‍കുന്നതിനുമുമ്പേ നമ്മെ അറിയുന്നവനും ജനിക്കുന്നതിനുമുമ്പേ നമ്മെ വിശുദ്ധീകരിക്കുന്നവനുമായ തമ്പുരാന്‍ നമ്മെ കൈവിടുന്നില്ല. അവിടുന്ന് തന്റെ ആത്മാവിനെ നമുക്ക് നല്കിയിട്ടുണ്ട്. പ്രതികൂലങ്ങളുടെ കാറ്റ് വീശുമ്പോഴും തകര്‍ന്നുപോകാതെ ആ ദൈവാരൂപി നമ്മെ വീും ഉണര്‍ത്തി ജ്വലിപ്പിച്ചുകൊള്ളും. നീ ഭയപ്പെടേണ്ട; നിന്റെ രക്ഷയ്ക്ക് നിന്നോടുകൂടെ ഞാനുണ്ട്; കര്‍ത്താവാണിതു പറയുന്നത് (ജറെമിയാ 1:8).
ഊതിയാലും അണയാതെ ജ്വലിക്കുന്ന തിരിയാവാന്‍ പരിശുദ്ധാത്മാവേ എന്നില്‍ നിറയണമേ, ആമ്മേന്‍.
റ്റോം ജോസ് തഴുവംകുന്ന്