എന്റെ കൈയക്ഷരം വളരെ മോശമായിരുന്നു. ഞാന്‍ എഴുതിയത് മറ്റാരെങ്കിലും കാണുന്നത് എനിക്ക് ലജ്ജാകരമായി അനുഭവപ്പെട്ടു. അങ്ങനെയിരിക്കേ ഞങ്ങളുടെ സന്യാസസഭയുടെ സ്ഥാപകപിതാവ് മോണ്‍സിഞ്ഞോര്‍ സി.ജെ. വര്‍ക്കിയച്ചന്‍, അദ്ദേഹം ശാലോം മാസികയില്‍ പ്രസിദ്ധീകരിക്കാന്‍ എഴുതിയ ലേഖനം പകര്‍ത്തിയെഴുതാന്‍ എന്നോട് ആവശ്യപ്പെട്ടു. കൈയക്ഷരം മോശമായതിനാല്‍ ഞാന്‍ ഒഴിഞ്ഞുമാറി. എന്നാല്‍ അനുസരണത്തെപ്രതി അത് ചെയ്യാന്‍ മദര്‍ നിര്‍ദേശിച്ചു.
അങ്ങനെ ഞാന്‍ അച്ചന്റെ ലേഖനം പകര്‍ത്തിയെഴുതാന്‍ തുടങ്ങി. അപ്പോള്‍മുതല്‍ പ്രകടമായ മാറ്റം! നല്ല വടിവൊത്ത അക്ഷരങ്ങള്‍ പേനാത്തുമ്പിലൂടെ കടലാസില്‍ പതിഞ്ഞുകൊണ്ടിരുന്നു! ആരും അതിശയിക്കുംവിധം മനോഹരമായ കൈയക്ഷരം നല്കി അന്നുമുതല്‍ ഈശോ എന്നെ അനുഗ്രഹിച്ചു.
സിസ്റ്റര്‍ അമെന്റ എം.എസ്.എം.ഐ.