നടക്കാന്‍ സഹായിച്ച ശാലോം ടൈംസ്‌

ശാലോം ടൈംസിലെ ലേഖനങ്ങളും സിംപിള്‍ ഫെയ്ത്ത് സാക്ഷ്യങ്ങളും വായിച്ചതിലൂടെ ഞങ്ങള്‍ക്ക് കൂടുതലായി പ്രാര്‍ത്ഥിക്കാനുള്ള തീക്ഷ്ണത ലഭിച്ചു. അതിന്റെ ഫലമായി എന്റെ മകള്‍ എസ്‌തേറിന്റെ ജീവിതത്തില്‍ വലിയ അനുഗ്രഹമാണ് ഉണ്ടായത്. അവള്‍ക്ക് ഒന്നര വയസ് പ്രായമുള്ളപ്പോള്‍ മസ്തിഷ്‌കജ്വരം ബാധിച്ചതാണ്. രോഗം നിമിത്തം കോമാ സ്റ്റേജിലായി. പിന്നീട് പ്രാര്‍ത്ഥനയിലൂടെതന്നെ പിടിച്ചുനടക്കാം എന്ന അവസ്ഥവരെ എത്തിയിരുന്നു.
പക്ഷേ ഫിസിയോ തെറാപ്പിയും മറ്റ് പല ചികിത്സകളും ചെയ്തിട്ടും, പിടിക്കുന്ന ആള്‍ കൈവിട്ടാല്‍ അവള്‍ക്ക് ബാലന്‍സ് നഷ്ടപ്പെടും. ഈ അവസ്ഥയില്‍ ശാലോം ടൈംസില്‍നിന്ന് കിട്ടിയ പ്രചോദനത്താല്‍ ഇക്കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിന് ഇടവകദൈവാലയത്തില്‍ നടന്ന ജപമാലപ്രദക്ഷിണത്തില്‍ ഞങ്ങള്‍ അവള്‍ക്കായി ഈശോയോട് പ്രത്യേകം പ്രാര്‍ത്ഥിച്ചു. അമലോത്ഭവമാതാവിനോടുചേര്‍ന്നുള്ള ആ പ്രാര്‍ത്ഥനയ്ക്കുശേഷം അവള്‍ സ്വതന്ത്രയായി നടക്കാന്‍ തുടങ്ങി.


ജോസ്‌ന ജോണ്‍, പരിയാപുരം, മലപ്പുറം


Notice: compact(): Undefined variable: limits in /home/timesorg/public_html/wp-includes/class-wp-comment-query.php on line 853

Notice: compact(): Undefined variable: groupby in /home/timesorg/public_html/wp-includes/class-wp-comment-query.php on line 853

Leave a Reply

Your email address will not be published. Required fields are marked *