ഏഴ് വര്‍ഷം മുമ്പ് സഹോദരിക്കുവേണ്ടി എന്റെ ഭര്‍ത്താവ് ഒരു ഏക്കറോളം ഭൂമി വാങ്ങി. അവര്‍ വിദേശത്തായിരുന്നതിനാലും വില്‍ക്കാന്‍ ഉദ്ദേശിച്ചിരുന്നതിനാലും സ്വന്തം പേരിലാണ് വാങ്ങിയത്. എന്നാല്‍ വാങ്ങിക്കഴിഞ്ഞപ്പോഴാണ് മനസിലായത് അത് ചില പ്രശ്‌നങ്ങളുള്ള പട്ടയഭൂമിയായിരുന്നെന്നും ഗവണ്‍മെന്റ് ആവശ്യത്തിനായി അത് നഷ്ടപ്പെടുമെന്നും. ആധാരമില്ലാത്തതിനാല്‍ ഒന്നും ചെയ്യാനാവുമായിരുന്നില്ല. സഹോദരങ്ങളുടെ പണം ഉപയോഗിച്ച് വാങ്ങിയതിനാല്‍ സ്ഥലം നഷ്ടപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമല്ലോ എന്നോര്‍ത്ത് ഞങ്ങള്‍ വളരെ വിഷമിച്ചു.
ആ സമയത്ത് വീട്ടിലെ പരിശുദ്ധ മാതാവിന്റെ രൂപത്തിനുമുന്നില്‍ പട്ടയരേഖ വച്ച് കണ്ണുനീരോടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു. അത്തവണത്തെ ശാലോം ജാഗരണപ്രാര്‍ത്ഥനയുടെ സമയത്ത് ടി.വിക്കുമുന്നില്‍ പട്ടയരേഖ വച്ച് പ്രാര്‍ത്ഥിച്ചു. പിന്നീട് ഞങ്ങള്‍ അത്ഭുതം കാണുകയായിരുന്നു, ഒരു മാസത്തിനുള്ളില്‍ത്തന്നെ ആ സ്ഥലത്തിന് ആധാരം നല്കാന്‍ ഗവണ്‍മെന്റ് ഓര്‍ഡര്‍ വന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം ആ സ്ഥലം നല്ല വിലയ്ക്ക് വില്‍ക്കാനും അവകാശികള്‍ക്ക് തുക വീതിച്ചുകൊടുക്കാനും സാധിച്ചു. പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥ്യത്തിന് നന്ദിയര്‍പ്പിക്കുന്നു.
ഷീബ പോള്‍സണ്‍, കല്ലൂര്‍, തൃശൂര്‍