എന്റെ വീടുപണി ആരംഭിച്ചിട്ട് നാല് വര്‍ഷമായിട്ടും പൂര്‍ത്തീകരിക്കാന്‍ സധിച്ചിരുന്നില്ല. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ശാലോം ടൈംസ് വായിച്ചപ്പോള്‍ കിട്ടിയ ബോധ്യങ്ങളനുസരിച്ച് ഏശയ്യാ 22:22 വചനം ”ദാവീദുഭവനത്തിന്റെ താക്കോല്‍ അവന്റെ തോളില്‍ ഞാന്‍ വച്ചുകൊടുക്കും. അവന്‍ തുറന്നാല്‍ ആരും അടയ്ക്കുകയോ അവന്‍ അടച്ചാല്‍ ആരും തുറക്കുകയോ ഇല്ല.” എന്ന വചനവും എത്രയും ദയയുള്ള മാതാവേ എന്ന പ്രാര്‍ത്ഥനയും 9 പ്രാവശ്യം ചൊല്ലി പ്രാര്‍ത്ഥിച്ചു. ‘നമ്മുടെ പ്രാര്‍ത്ഥനാനിയോഗം ഈശോയുടേതാക്കി മാറ്റുന്നതെങ്ങനെ?’ എന്ന ലേഖനത്തില്‍ പറഞ്ഞതുപ്രകാരം ‘സ്വര്‍ഗസ്ഥനായ പിതാവേ…’ 33 പ്രാവശ്യം ചൊല്ലാന്‍ തുടങ്ങി. ദൈവകരുണയുടെ നൊവേന അര്‍പ്പിച്ചു. സകലതിലും ഉപരിയായി 101 വിശുദ്ധ കുര്‍ബാനകളില്‍ ഈ നിയോഗവും ചേര്‍ത്തുവച്ചു. പ്രാര്‍ത്ഥനകളുടെ ഫലമായി വീടുപണി പൂര്‍ത്തിയായി.
ആന്‍സി തോമസ്, കാണക്കാരി, കോട്ടയം