ടിക്കറ്റ് ശരിയാക്കിത്തന്ന അമ്മ

കഴിഞ്ഞ ഓണാവധിക്ക് കോഴിക്കോടുള്ള ജോലിസ്ഥലത്തുനിന്ന് തൊടുപുഴയിലുള്ള വീട്ടിലേക്ക് പോകാന്‍ ആ ശനിയാഴ്ച രാത്രിയിലുള്ള ബസിന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. രാത്രി നേരത്തേതന്നെ ബസ് സ്റ്റാന്‍ഡില്‍ എത്തി കാത്തിരിക്കുന്ന സമയത്താണ് മനസിലാവുന്നത് എന്റെ കൈയിലെ ടിക്കറ്റ് തലേന്നത്തെ തിയതിയിലാണ് എന്ന്. പതിവായി പോകാറുള്ള ബസ് 11.45-ന് യാത്ര പുറപ്പെടുന്നതിനാല്‍ തലേന്നത്തെ തിയതിയില്‍ ടിക്കറ്റ് എടുത്താല്‍മതി. അത് കോഴിക്കോട് എത്തുന്നത് 12.30-ഓടെയാണെങ്കിലും ആ ടിക്കറ്റ് മതിയാകും.

എന്നാല്‍ ഇപ്പോള്‍ ബുക്ക് ചെയ്തിരിക്കുന്ന ബസില്‍ അപ്രകാരം കയറാന്‍ സാധിക്കുകയില്ല. ഞാന്‍ നിസ്സഹായയായി. പെട്ടെന്ന് മാതാവിനോട് പറഞ്ഞു, ”എനിക്ക് എങ്ങനെയെങ്കിലും വീട്ടില്‍ എത്തണം. ”അപ്രകാരം പ്രാര്‍ത്ഥിച്ച ഉടനെ പതിവായി ഞാന്‍ പോകാറുള്ള ബസ് വന്നു. പലരും കണ്ടക്ടറോട് സീറ്റ് ചോദിക്കുന്നുണ്ടെങ്കിലും അദ്ദേഹം ഇല്ല എന്ന് പറയുന്നത് കേള്‍ക്കാം. എങ്കിലും അദ്ദേഹത്തോട് സീറ്റ് ചോദിച്ചുനോക്കാം എന്ന് എനിക്ക് ഒരു തോന്നല്‍.

ചോദിച്ചപ്പോള്‍ അദ്ദേഹം പറയുകയാണ് വേഗം രണ്ടാമത്തെ സീറ്റില്‍ കയറി ഇരുന്നുകൊള്ളാന്‍. പിന്നീട് അദ്ദേഹവും ഡ്രൈവറും പറഞ്ഞു, ആദ്യം സീറ്റ് ഉണ്ടായിരുന്നില്ല, കോഴിക്കോട് എത്തിയ സമയത്ത് ഒരാള്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്തതാണ് എന്ന്. അന്ന് പുലര്‍ച്ചെ സുഖമായി ഞാന്‍ വീട്ടിലെത്തി. എനിക്കായി ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിച്ച പരിശുദ്ധ അമ്മയോട് നന്ദി പറയുന്നു.


അര്‍ച്ചന ദേവസ്യ, തൊടുപുഴ

Leave a Reply

Your email address will not be published. Required fields are marked *