കാട്ടിലെ പാട്ട്‌

ഒരു വേട്ടക്കാരന്‍ വനത്തില്‍ പോയ സമയം. ആരോ മനോഹരമായി പാടുന്ന സ്വരം അയാള്‍ കേട്ടു. ആ സ്വരം പിന്തുടര്‍ന്ന് അയാള്‍ എത്തിയത് രൂപംപോലും നഷ്ടപ്പെട്ടുതുടങ്ങിയ ഒരു കുഷ്ഠരോഗിയുടെ അടുത്താണ്. അയാളെ കണ്ടപ്പോള്‍ വേട്ടക്കാരന്‍ അത്ഭുതത്തോടെ ചോദിച്ചു. രോഗം ഇത്രയും മൂര്‍ച്ഛിച്ച് മരണത്തോട് അടുത്തിരിക്കുമ്പോള്‍ താങ്കള്‍ എങ്ങനെയാണ് സ്വയം ആസ്വദിച്ച് പാടുന്നത്?

വേട്ടക്കാരന് ആ മനുഷ്യന്‍ നല്കിയ ഉത്തരം വ്യത്യസ്തമായിരുന്നു. ”സ്‌നേഹിതാ, തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ഭിത്തിയാണ് ഈ ശരീരം. ഇപ്പോള്‍ ഇതാണ് എന്നെ ദൈവത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്നതെന്ന് പറയാം. ഈ ഭിത്തി വീഴുമ്പോള്‍ എനിക്ക് ദൈവത്തോട് ചേരാം. സമയം അടുത്തുകൊണ്ടിരിക്കുന്നു. അതിനാല്‍ ശബ്ദമുയര്‍ത്തി പാട്ടുപാടി ഞാനെന്റെ സന്തോഷം പ്രകടിപ്പിക്കുകയാണ്.”

(‘ദൈവേച്ഛയുമായി ഐക്യപ്പെടല്‍’)

Leave a Reply

Your email address will not be published. Required fields are marked *