വിവാഹവും ദൈവവചനവും

 

എനിക്ക് വിവാഹാലോചനകള്‍ ആരംഭിച്ചത് 2013-ലാണ്. എന്നാല്‍ ഏതാണ്ട് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വിവാഹം ശരിയായില്ല. ആ സമയത്താണ് കൂട്ടുകാരി എനിക്ക് ഒരു പ്രാര്‍ത്ഥന നല്കിയത്, ‘ജീവിതപങ്കാളിയെ ലഭിക്കുവാന്‍ പ്രാര്‍ത്ഥന’ എന്നായിരുന്നു ആ പ്രാര്‍ത്ഥനയുടെ തലക്കെട്ട്.

ഉല്‍പത്തി 2:18- ”മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല; അവന് ചേര്‍ന്ന ഇണയെ ഞാന്‍ നല്കും” എന്ന വചനം ഉദ്ധരിച്ചുകൊണ്ട് ആരംഭിക്കുന്ന ആ ചെറിയ പ്രാര്‍ത്ഥന ഞാന്‍ ദിവസവും ചൊല്ലാന്‍ ആരംഭിച്ചു. അധികം വൈകാതെ എന്റെ വിവാഹം ഭംഗിയായി നടന്നു. ദൈവമഹത്വത്തിനായി ഇക്കാര്യം സാക്ഷ്യപ്പെടുത്തുകയാണ്.


ബേബി സുജ, തിരുവനന്തപുരം

ജീവിത പങ്കാളിയെ ലഭിക്കാന്‍ പ്രാര്‍ത്ഥന

ഉല്‍പത്തി 2:18 ലൂടെ ”മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല; അവന് ചേര്‍ന്ന ഇണയെ ഞാന്‍ നല്‍കും” എന്നരുളിച്ചെയ്ത കര്‍ത്താവേ, അങ്ങയുടെ തിരുഹിതമനുസരിച്ചു ദാമ്പത്യ ജീവിതം നയിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

എന്റെ ഹൃദയാഭിലാഷങ്ങളും പ്രതീക്ഷകളും എന്നേക്കാള്‍ നന്നായി അറിയുന്ന കര്‍ത്താവേ, എനിക്ക് യോജിച്ച ജീവിതപങ്കാളിയെ അങ്ങുതന്നെ തിരഞ്ഞെടുത്തു തരണമേ. വധുവിനെ/വരനെ കണ്ടെത്താന്‍ എന്റെ പ്രിയപ്പെട്ടവര്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ സഫലമാക്കണമേ. ഞങ്ങളുടെ വിവാഹം യഥാകാലം മംഗളകരമായി നടക്കുവാന്‍ അനുഗ്രഹിക്കുകയും ചെയ്യണമേ. ആമ്മേന്‍

Leave a Reply

Your email address will not be published. Required fields are marked *