എന്റെ കുഞ്ഞുമകള്‍ക്ക് എപ്പോഴും ഞാന്‍ അടുത്തുതന്നെ വേണം. വൈകുന്നേരം ഓഫിസില്‍നിന്നും വന്നാല്‍ അവളുടെ കൂടെ ഇരിക്കണം എന്നു നിര്‍ബന്ധമാണ്. അടുക്കളയില്‍ കയറാന്‍ സമ്മതിക്കില്ല. അതിനാല്‍ത്തന്നെ വീട്ടുജോലികള്‍ തീര്‍ക്കാനും പ്രത്യേകിച്ച്, ഭക്ഷണമുണ്ടാക്കാനുമെല്ലാം വളരെ ബുദ്ധിമുട്ടായിരുന്നു.ഓഫിസില്‍, ഉച്ചഭക്ഷണത്തിനുള്ള […]
ദൈവാനുഭവത്തിലേക്ക് വന്ന ആദ്യനാളുകളില്‍ എന്റെ ഹൃദയത്തില്‍ ജനിച്ച വലിയൊരു ആഗ്രഹമായിരുന്നു യേശുവിനെ നേരിട്ടുകാണുക എന്നത്. വിശുദ്ധരുടെ പുസ്തകങ്ങള്‍ വായിച്ചതും പലരുടെയും അനുഭവങ്ങള്‍ കേട്ടതുമൊക്കെയായിരുന്നു അതിന് കാരണം. അതിനുവേണ്ടി ഞാന്‍ പലപ്പോഴും പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി, ”കര്‍ത്താവേ, എനിക്ക് […]
ഒട്ടും നിനച്ചിരിക്കാതെ ജീവിതം മാറിമറിഞ്ഞ ലോക്ഡൗണ്‍സമയം. പരിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനാവാത്തവിധം ദൈവാലയങ്ങള്‍പോലും അടച്ചപ്പോള്‍ വല്ലാത്തൊരു ശൂന്യത തോന്നി. എങ്ങും പോകാനില്ല. എല്ലാ ദിവസവും ഒരുപോലെ. പതുക്കെപ്പതുക്കെയാണ് ടി.വിയിലെ വിശുദ്ധ കുര്‍ബാന ഗൗരവമായി എടുത്തത്. അതുവരെയും […]
ജീവിതത്തിലെ സഹനങ്ങള്‍ നിറഞ്ഞ ഒരു സമയത്താണ് ഞാന്‍ കൂടുതലായി ദൈവവചനം വായിക്കാന്‍ തീരുമാനമെടുത്തത്. ഫാ. ഡാനിയേല്‍ പൂവണ്ണത്തിലിന്റെ ഒരു വചനസന്ദേശമായിരുന്നു പ്രചോദനം. അപ്രകാരം മത്തായിയുടെ സുവിശേഷംമുതല്‍ വായിക്കാനാരംഭിച്ചു. വായന തുടങ്ങിയപ്പോള്‍മുതല്‍ പുതിയ ഉള്‍ക്കാഴ്ചകള്‍ ലഭിക്കുകയായിരുന്നു. കര്‍ത്താവ് […]
എല്ലാ മേഖലയിലും വളരെ ഞെരുക്കം അനുഭവപ്പെടുന്ന കാലമാണല്ലോ ഇത്. ഞാനൊരു ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുകയാണ്. ഭാര്യയും മൂന്ന് കുഞ്ഞുമക്കളുമുള്ള കുടുംബമാണ് എന്റേത്. മാസശമ്പളത്തില്‍ മുന്നോട്ട് പോകുമ്പോള്‍ പലപ്പോഴും ബുദ്ധിമുട്ട് തോന്നും. പലപ്പോഴും വരവ്-ചെലവുകള്‍ […]
എത്രയെത്ര ലൗകികചിന്തകളാണ് കുറഞ്ഞൊരു നിമിഷത്തിനുള്ളില്‍ നമ്മുടെ മനസില്ക്കൂടി കടന്നുപോകുന്നത്. ദൈവം, ആത്മാവ്, നിത്യത എന്നിവയെപ്പറ്റിമാത്രം ചിന്തിക്കാന്‍ നമുക്ക് സമയം കിട്ടുന്നില്ല. ഭൂമിയിലേക്ക് കുനിഞ്ഞാണ് പലപ്പോഴും നാം നില്‍ക്കുന്നത്, സുവിശേഷത്തിലെ കൂനിയായ സ്ത്രീയെപ്പോലെ. നേരെമറിച്ച് വിശുദ്ധ കുര്‍ബാനയുടെ […]
വിദ്യാഭ്യാസ ലോണിലാണ് ഞാന്‍ നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയത്. പഠനം പൂര്‍ത്തിയാക്കി ഒരു വര്‍ഷം തികയുമ്പോള്‍ ലോണ്‍ തവണകളായി അടച്ചു തുടങ്ങണം. ആദ്യമായി ലഭിച്ച ശമ്പളം മൂവായിരം രൂപ ആണ്. അതില്‍നിന്ന് ചെറിയൊരു തുക ഈശോക്ക് […]
ഈ ലോകത്തില്‍ പിറന്നുവീണ ഓരോ മനുഷ്യനും ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ദൈവത്തോടും തന്നോടുതന്നെയും ചുറ്റുപാടുകളോടും ചോദിക്കുന്ന ചോദ്യമാണ്, ‘എന്തുകൊണ്ട്?’ എന്നത്. എന്തുകൊണ്ട് തകര്ച്ചകള്? രോഗങ്ങള്‍? ദുരിതങ്ങള്‍? എന്തുകൊണ്ട് ഞാന്‍ ഇങ്ങനെയായി? ലോകത്തില്‍ നടക്കുന്ന ഭീകര […]
ശാന്തമായി കിടന്നുറങ്ങാന്‍ ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാകില്ല. എന്നാല്‍ പലപ്പോഴും പലര്‍ക്കും അത് സാധിക്കുന്നില്ല. ജീവിതത്തിലെ നാനാക്ലേശങ്ങള്‍ മനസിനെ ഞെരുക്കുന്നതുമൂലം ഉത്കണ്ഠയോ ഭയമോ മറ്റ് അസ്വസ്ഥതകളോ നിമിത്തം ഭാരപ്പെട്ട മനസുമായാണ് പലരും കിടക്കാനണയുന്നത്. എന്നാല്‍ പഞ്ഞിപോലെ ഭാരരഹിതമായ […]
ഇരുപത്തിയൊന്ന് ദിവസത്തെ ഡാനിയേല്‍ ഫാസ്റ്റിംഗ് എടുക്കാന്‍ തീരുമാനിച്ചപ്പോള്‍ മനസില്‍ കുറിച്ചിട്ട നിയോഗങ്ങളില്‍ പ്രധാനം ദൈവാലയം തുറക്കണമെന്നും എന്നും വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കാന്‍ സാധിക്കണമെന്നുമായിരുന്നു. പ്രാര്‍ത്ഥിച്ചതുപോലെതന്നെ ഇരുപത്തൊന്നാം ദിവസം വൈകിട്ട് പള്ളിയില്‍നിന്ന് വികാരിയച്ചന്റെ അറിയിപ്പ് ലഭിച്ചു; അടുത്ത […]
മേരി, നീ ഗര്ഭിണിയാണെന്നറിഞ്ഞപ്പോള്, തകര്‍ന്നത് എന്റെ സ്വപ്നങ്ങളും ജീവിതവുമായിരുന്നുവെന്ന് നിനക്കറിയുമോ? തോറയും നിയമവും നാട്ടുനടപ്പും ഞാന്‍ പാലിച്ചുപ്രവര്ത്തിച്ചാല്, നശിക്കുന്നത്, നഷ്ടമാകുന്നത്, നിന്റെ ജീവിതവും, പിന്നെ ഒരു തെറ്റും ചെയ്യാത്ത ഒരു പിഞ്ചുകുരുന്നിന്റെ ഭാവിയും കൂടിയല്ലേ? നിനക്കറിയുമോ, […]
ഇദറ്റലിയില്നിന്നുള്ള മദര്‍ എവുജീനിയ എലിസബെത്താ വഴി നല്കിയ സന്ദേശങ്ങളിലൂടെ പിതാവായ ദൈവം തന്റെ സ്നേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സന്ദേശങ്ങള്‍ക്ക് 1945-ല്‍ തിരുസഭ അംഗീകാരം നല്കി. പ്രസ്തുതസന്ദേശത്തിലെ ദൈവപിതാവിന്റെ വാക്കുകള്‍ എത്ര ഹൃദയസ്പര്ശിയാണെന്നോ? ദൈവപിതാവ് മക്കളോട് സംസാരിക്കുന്നു […]
2016 ഫെബ്രുവരി 16 പ്രപഞ്ചവിജ്ഞാനീയത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു ദിവസമായിരുന്നു. അമേരിക്കയിലെ വാഷിംഗ്ടണില്‍ LIGO- Laser Interferometer Gravitational-Wave Observatory ലബോറട്ടറി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് റൈറ്റ്‌സെ ഗുരുത്വാകര്‍ഷണതരംഗങ്ങള്‍ – Gravitational Waves കണ്ടെത്തിയതിനെക്കുറിച്ച് വിശദീകരിച്ചു. […]
യൗവനത്തിലാണ് ഞാന്‍ നവീകരണത്തിലേക്ക് വന്നത്. അക്കാലത്ത് ഒരു അമ്മായി എനിക്ക് ഒരു ഇരട്ടപ്പേരിട്ടു, ‘യൗസേപ്പിതാവ്’. ചുരുങ്ങിയ കാലം കൊണ്ട് ഈ പേര് ബന്ധുക്കള്‍ക്കിടയില്‍ ഹിറ്റായി. കുടുംബക്കാര്‍ക്കിടയില്‍ പോകാന്‍പോലും പറ്റാത്ത അവസ്ഥയിലായി എന്നുപറയാം. അമ്മായിയുടെയും എന്റെയും വീടുകള്‍തമ്മില്‍ […]
ഏറെ നാളായി വിദേശത്ത് താമസിക്കുന്ന ഞങ്ങള്‍ താമസസ്ഥലത്തിന് സമീപമുള്ള ലത്തീന്‍ ദൈവാലയത്തിലാണ് സ്ഥിരമായി പോകാറുള്ളത്. കഴിഞ്ഞ വലിയ നോമ്പുകാലത്ത് അവിടെവച്ച് എന്നെ വളരെയധികം ചിന്തിപ്പിച്ച ഒരു സംഭവം ഉണ്ടായി. ഒരു ദിവസം ഞങ്ങള്‍ കുടുംബമൊന്നിച്ച് സജീവമായി […]
അന്ന് വൈകുന്നേരം ഞാന്‍ വിശുദ്ധ കുര്‍ബാനയ്ക്ക് പോകാന്‍ തുടങ്ങുകയായിരുന്നു. ആ സമയത്ത് നല്ല മഴ. ‘എങ്കില്‍പ്പിന്നെ നാളെ പോകാം’- ഞാന്‍ ചിന്തിച്ചു. അപ്പോള്‍ യേശു പറഞ്ഞു, ”നീ ഒന്നാം പ്രമാണമാണ് ലംഘിച്ചിരിക്കുന്നത്.” ഞാന്‍ ചോദിച്ചു, […]
കഴിഞ്ഞ ഓണാവധിക്ക് കോഴിക്കോടുള്ള ജോലിസ്ഥലത്തുനിന്ന് തൊടുപുഴയിലുള്ള വീട്ടിലേക്ക് പോകാന്‍ ആ ശനിയാഴ്ച രാത്രിയിലുള്ള ബസിന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. രാത്രി നേരത്തേതന്നെ ബസ് സ്റ്റാന്‍ഡില്‍ എത്തി കാത്തിരിക്കുന്ന സമയത്താണ് മനസിലാവുന്നത് എന്റെ കൈയിലെ ടിക്കറ്റ് തലേന്നത്തെ […]
ഏഴ് വര്‍ഷം മുമ്പ് സഹോദരിക്കുവേണ്ടി എന്റെ ഭര്‍ത്താവ് ഒരു ഏക്കറോളം ഭൂമി വാങ്ങി. അവര്‍ വിദേശത്തായിരുന്നതിനാലും വില്‍ക്കാന്‍ ഉദ്ദേശിച്ചിരുന്നതിനാലും സ്വന്തം പേരിലാണ് വാങ്ങിയത്. എന്നാല്‍ വാങ്ങിക്കഴിഞ്ഞപ്പോഴാണ് മനസിലായത് അത് ചില പ്രശ്‌നങ്ങളുള്ള പട്ടയഭൂമിയായിരുന്നെന്നും ഗവണ്‍മെന്റ് […]
മഗ്ദലെന്‍ എന്ന മാമ്മോദീസാ പേര് സ്വീകരിച്ച ഇമെല്‍ഡ പില്‍ക്കാലത്ത് വിശുദ്ധ മേരി മഗ്ദലേനയുടെ നാമധേയത്തിലുള്ള കോണ്‍വന്റില്‍ നിന്നാണ് വളര്‍ന്നത്. 1322-ല്‍ ഇറ്റലിയിലെ ബൊളോണയിലുള്ള ഒരു കുലീന കുടുംബത്തിലാണ് ഇമെല്‍ഡയുടെ ജനനം. സമ്പത്തും അധികാരവും ഉണ്ടായിരുന്നെങ്കിലും ദൈവിക […]
കുറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഞാന്‍ ജിംനേഷ്യത്തില്‍ വീണ്ടും പോയത്. പെട്ടെന്നുള്ള പനി നിമിത്തം ശരീരമാകെ ശോഷിച്ചുപോയിരുന്നു. കണ്ടയുടന്‍ പരിശീലകന്‍ ചോദിച്ചു, ”കുറെയായി ‘വര്‍ക്ക് ഔട്ട്’ ഒന്നും ഇല്ലല്ലേ?” തുടര്‍ന്ന് അദ്ദേഹം പറഞ്ഞു, ”സാരമില്ല. […]
കേരള-തമിഴ്‌നാട് അതിര്‍ത്തിയ്ക്കടുത്തായിരുന്നു കന്യാകുമാരി ജില്ലയിലുള്‍പ്പെടുന്ന എന്റെ ഗ്രാമം. ഞാന്‍ പന്ത്രണ്ടാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയത് വീട്ടില്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് ഉള്ള കാലത്താണ്. അതിനാല്‍ പഠനം തുടരുന്നില്ല എന്ന് ആദ്യം തീരുമാനിച്ചെങ്കിലും ഞങ്ങളുടെ വികാരിയച്ചന്‍ പറഞ്ഞതുപ്രകാരം […]
യേശുവിന്റെ ഇരുവശത്തുമായി രണ്ടുപേര്‍ ക്രൂശിക്കപ്പെട്ടതായി നാല് സുവിശേഷങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ മത്തായി, വിശുദ്ധ മര്‍ക്കോസ് എന്നീ സുവിശേഷകര്‍ ഇരുവശത്തും ക്രൂശിക്കപ്പെട്ട രണ്ടുപേരും യേശുവിനെ പരിഹസിച്ചു എന്ന് സൂചിപ്പിക്കുന്നു. എന്നാല്‍ വിശുദ്ധ ലൂക്കാ അതില്‍ ഒരാള്‍മാത്രം […]
എന്റെ വീടുപണി ആരംഭിച്ചിട്ട് നാല് വര്‍ഷമായിട്ടും പൂര്‍ത്തീകരിക്കാന്‍ സധിച്ചിരുന്നില്ല. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ശാലോം ടൈംസ് വായിച്ചപ്പോള്‍ കിട്ടിയ ബോധ്യങ്ങളനുസരിച്ച് ഏശയ്യാ 22:22 വചനം ”ദാവീദുഭവനത്തിന്റെ താക്കോല്‍ അവന്റെ തോളില്‍ ഞാന്‍ വച്ചുകൊടുക്കും. അവന്‍ തുറന്നാല്‍ ആരും […]