Jesus Kids

November 23, 2020

ജീവിതം മാറ്റിമറിക്കുന്ന രണ്ട് പ്രാര്‍ത്ഥനകള്‍

  മനുഷ്യന്‍ പരിമിതി ഉള്ളവനാണ് എന്നാണ് പൊതുവേയുള്ള ഒരു ധാരണ. എന്നാല്‍ പരിമിതികളില്ലാത്ത മനുഷ്യനെക്കുറിച്ച് സംസാരിക്കുകയും ഭാവന കാണുകയും ചെയ്യുന്ന ഒരു വ്യക്തിയുണ്ട്. അത് മനുഷ്യനെ വിണ്ണോളം ഉയര്‍ത്തുവാന്‍ ഭൂമിയില്‍ അവതരിച്ച ദൈവപുത്രനായ യേശുക്രിസ്തുവാണ്. അവിടുന്ന് […]
November 23, 2020

ഇനി പ്രാര്‍ത്ഥിക്കില്ലെന്ന് തീരുമാനിച്ചതായിരുന്നു, പക്ഷേ…

പ്ലസ് ടു പഠനം കഴിഞ്ഞ് നില്‍ക്കുന്ന സമയം. കുടുംബം വലിയ സാമ്പത്തിക ബുദ്ധിമുട്ടിലൂടെ കടന്നു പോകുന്നതിനാല്‍ കൂടുതല്‍ ഫീസ് മുടക്കിയുള്ള തുടര്‍പഠനം സാധ്യമായിരുന്നില്ല. കുടുംബത്തിന് ഒരു ആശ്വാസമാകാന്‍ നഴ്‌സിംഗ് പഠനമാണ് നല്ലതെന്ന് എനിക്ക് തോന്നി. എന്നാല്‍ […]
November 23, 2020

സന്തോഷിക്കാന്‍ പറ്റുന്നില്ലേ?

സന്തോഷിക്കാന്‍ പറ്റുന്നില്ലേ?കഥകളിലൂടെയോ സംഭവങ്ങളിലൂടെയോ ആയിരുന്നു വിശുദ്ധ ഫ്രാന്‍സിസ് സാലസ് പ്രബോധനങ്ങള്‍ നല്കിയിരുന്നത്. അതിലൊരു കഥ രാജകൊട്ടാരത്തിലെ പ്രതിമയുടേതാണ്. പ്രതിമയുമായി ഒരാള്‍ സംഭാഷണം നടത്തുന്നു. ”നീ എന്തിനാണ് ഇവിടെ നില്‍ക്കുന്നത്?””എന്റെ യജമാനന്‍ എന്നെ ഇവിടെ സ്ഥാപിച്ചു””നീ എന്തിനാണ് […]
November 23, 2020

ആ ‘ആമ്മേന്‍’ ഒരിക്കലും മറക്കില്ല!

  ഞാന്‍ സന്യാസജീവിതം ആരംഭിച്ചിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞ സമയം. ഡിഗ്രി പഠനം പൂര്‍ത്തിയാക്കി എല്‍.കെ.ജി, യു.കെ.ജി ക്ലാസുകളില്‍ പഠിപ്പിക്കാന്‍ പോയിത്തുടങ്ങി. പഠിപ്പിക്കാന്‍ ആരംഭിച്ച് മൂന്ന് മാസം ആയപ്പോള്‍ എന്റെ സ്വരത്തിന് എന്തോ പ്രശ്‌നം അനുഭവപ്പെടാന്‍ […]
October 22, 2020

വിഷാദം മാറും, പുഞ്ചിരി തെളിയും

  കൈയില്‍ ആവശ്യത്തിന് പണം ഉണ്ട്, വിദ്യാഭ്യാസമുണ്ട്, ജോലി ലഭിക്കാന്‍ ഒരു പ്രയാസവും ഇല്ല… ഈ അവസ്ഥയിലായിരുന്നു എന്റെ പ്രിയ കൂട്ടുകാരന്‍. എന്നാല്‍ അത് ഒരു അഹങ്കാരമായപ്പോള്‍ അവന്‍ പ്രാര്‍ത്ഥനയില്‍നിന്നും ദൈവാലയത്തില്‍നിന്നും പിറകോട്ട് വലിഞ്ഞു. മാതാപിതാക്കള്‍ക്ക് […]
October 22, 2020

ആ സത്യം പറഞ്ഞപ്പോള്‍ അവള്‍ക്ക് വിശ്വസിക്കാനായില്ല!

ഒരു ലൂഥറന്‍ കുടുംബത്തിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. ദൈവാലയകാര്യങ്ങളില്‍ വളരെ തല്‍പരരായിരുന്ന എന്റെ മാതാപിതാക്കളെപ്പോലെതന്നെ ദൈവാലയത്തിലെ പ്രവര്‍ത്തനങ്ങളിലും പ്രാര്‍ത്ഥനയിലുമെല്ലാം ഞാനും സജീവമായിരുന്നു. എന്റെ പിതാവിന്റെ മരണശേഷം ഗെറ്റിസ്ബര്‍ഗ് ലൂഥറന്‍ സെമിനാരിയില്‍ ചേര്‍ന്ന അമ്മ, 1985-ല്‍ ഒരു […]
October 22, 2020

കാലില്‍ ഒന്നുതൊട്ടു, അനുഗ്രഹമൊഴുകി…

ആ അമ്മ മകളെ പരിചയപ്പെടുത്തിയത് ഇപ്രകാരമാണ്: ഇവള്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നു. ഇവള്‍ക്ക് രണ്ടാം ക്ലാസ് മുതല്‍ തുടങ്ങിയതാണ് ആസ്ത്മ എന്ന രോഗം. അലോപ്പതി, ആയുര്‍വേദം, ഹോമിയോ എന്നീ ചികിത്സകളൊക്കെ മാറിമാറി ചെയ്തുനോക്കി. സൗഖ്യം കിട്ടിയില്ല. […]
October 22, 2020

ആദ്യാക്ഷരം പറഞ്ഞുതരാമോ, പ്ലീസ് !

പ്ലസ്ടു പഠനം തീരുന്ന സമയത്ത് മനസില്‍ ഒരു ആഗ്രഹം ഉടലെടുത്തു, എങ്ങനെയും നഴ്‌സിംഗ് പഠിക്കണം. ഡിപ്ലോമ പോരാ ബി.എസ്‌സി. നഴ്‌സിംഗ് തന്നെ പഠിക്കണം. അത് നഴ്‌സിങ്ങിനോടുള്ള അടങ്ങാത്ത പ്രണയമൊന്നും ആയിരുന്നില്ല. എങ്ങനെയും കുറെ പണം സമ്പാദിക്കണം. […]
October 22, 2020

കൂട്ടുകാരനും പ്രാര്‍ത്ഥനാരഹസ്യവും

ഞാനുമായി ഏറെ സൗഹൃദത്തിലായിരുന്ന ആ യുവാവും കുടുംബവും ചില സാമ്പത്തിക പ്രതിസന്ധികളെത്തുടര്‍ന്ന് കര്‍ണാടകയിലേക്ക് സ്ഥലംമാറി പോകേണ്ട ഒരു അവസ്ഥയുണ്ടായി. ഞങ്ങള്‍ തമ്മില്‍ ആത്മീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. അത്തരം ചര്‍ച്ചകള്‍ ഞങ്ങളെ ആത്മീയമായ ഉന്നതിയിലേക്ക് നയിച്ചിരുന്നു. എന്നാല്‍ […]
October 22, 2020

മാതാവിന്റെ കാര്യത്തില്‍ ഈശോയേ, എനിക്ക് ഒരുത്തരം വേണം !

ഒരു തീര്‍ത്ഥയാത്ര കഴിഞ്ഞുള്ള മടക്കം. ബസില്‍ എന്റെ കൂടെയുള്ളവരെല്ലാം നല്ല ഉറക്കമാണ്. എന്നാല്‍ എന്റെ കണ്ണില്‍നിന്ന് കണ്ണീര്‍ ഒഴുകിക്കൊണ്ടിരുന്നു. കണ്ടുകൊണ്ടിരുന്ന വീഡിയോയാണ് ആ ആനന്ദക്കണ്ണീരിന് കാരണം. ഹിന്ദുവായിരിക്കേ പെന്തക്കുസ്ത സമൂഹത്തിലേക്ക് പോയി പിന്നീട് കത്തോലിക്ക സഭയിലേക്ക് […]
October 21, 2020

പലവിചാരങ്ങള്‍ക്ക് ഒരു കടിഞ്ഞാണ്‍

ബാഹ്യമായ പുറംചട്ടയ്ക്കകത്തായി നമുക്ക് നിഗൂഢമായ ഒരു ജീവിതമുണ്ട്. അതാണ് ആന്തരികമായ ജീവിതം. ചിലര്‍ സ്വാഭാവികവാസനകൊണ്ടോ അഹങ്കാരം, ദുരാശ, അത്യാഗ്രഹം മുതലായവകൊണ്ടോ ചെയ്യുന്നത് മറ്റ് ചിലര്‍ വിശുദ്ധമായ ഉദ്ദേശ്യങ്ങള്‍ക്കുവേണ്ടി, ദൈവമഹത്വത്തിനായും മിശിഹായോടുള്ള സ്‌നേഹത്തെപ്രതിയും ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടിയും മറ്റും […]
October 21, 2020

നേരില്‍ കാണുമ്പോള്‍ കൂടുതല്‍ സന്തോഷത്തിന്…

അരൂപിയിലുള്ള ദിവ്യകാരുണ്യസ്വീകരണം നൂറ്റാണ്ടുകളായി തിരുസഭയിലുണ്ടായിരുന്ന ഒരു രീതിയായിരുന്നെങ്കിലും സാധാരണ വിശ്വാസികള്‍ക്ക് അത് ഏറെ പരിചിതമായത് ഈ കൊറോണക്കാലത്താണ്. അരൂപിയിലുള്ള ദിവ്യകാരുണ്യസ്വീകരണത്തിനായി താഴെ കൊടുക്കുന്ന പ്രാര്‍ത്ഥന ഉരുവിട്ട് ഈശോയെ ഹൃദയത്തിലേക്ക് ക്ഷണിക്കുമ്പോള്‍ അവിടുന്ന് നമ്മുടെ ഹൃദയത്തിലേക്ക് എഴുന്നള്ളിവരും. […]
September 13, 2017

മധുരമുള്ള സമ്മാനം

ഒരു ഞായറാഴ്ച ദൈവാലയത്തിൽ പോകുവാനായി മിന്നു അണിഞ്ഞൊരുങ്ങി അമ്മയുടെ അടുത്തേക്ക് ചെന്നു. പുത്തനുടുപ്പിട്ട് പത്രാസിൽ നില്ക്കുന്ന മകളെ കണ്ട് സിനി ചിരിച്ചു. അവർ രണ്ടുപേരും ദൈവാലയത്തിലേക്ക് നടന്നു. ദൈവാലയമുറ്റത്തെത്തിയപ്പോഴാണ് കൈയിൽ മനോഹര പുഷ്പങ്ങളുമായി മിന്നുവിന്റെ കൂട്ടുകാരി […]
July 6, 2017

നമ്മുടെ കൂടെയുള്ള രാജകുമാരൻ

ടീച്ചർ കുട്ടികളോട് ചോദിച്ചു: ”നിങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കാറുണ്ടോ?” കുട്ടികൾ ഒരേ സ്വരത്തിൽ പറഞ്ഞു: ”ദിവസവും പ്രാർത്ഥിക്കാറുണ്ട്.” ടീച്ചർ: നിങ്ങളുടെ എല്ലാ പ്രാർത്ഥനകൾക്കും ഉത്തരം ലഭിക്കാറുണ്ടോ? അനു: ചില പ്രാർത്ഥനകൾക്കുത്തരം കിട്ടാറുണ്ട്. ചില ആഗ്രഹങ്ങൾ സാധിച്ചു കിട്ടാറില്ല. […]
June 10, 2017

അപ്പൂപ്പന്റെ പാട്ട്

പൂമുഖത്തിരിക്കുകയായിരുന്നു അപ്പൂപ്പൻ. അപ്പോഴാണ് ”ഇതെന്തൊരു മഴയാ!” എന്ന പരാതിയോടെ മനുക്കുട്ടൻ അകത്തേക്ക് കയറിയത്. കളിക്കാൻ സാധിക്കുന്നില്ല എന്നതാണ് അവന്റെ പ്രധാനസങ്കടമെന്ന് അപ്പൂപ്പന് മനസ്സിലായി. പക്ഷേ മറുപടിയൊന്നും പറഞ്ഞില്ല. ഉള്ളിലേക്ക് കയറിയ മനു അല്പസമയം കഴിഞ്ഞപ്പോൾ ദേഹം […]
May 15, 2017

എന്തൊരിഷ്ടം!

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അപ്പന്റെ മടിയിൽ കയറിയിരുന്ന് മകൻ പതിവില്ലാത്ത സ്‌നേഹപ്രകടനങ്ങളോടെ ചോദിച്ചു: ”പപ്പാ, പപ്പ വല്ലാതെ ക്ഷീണിച്ചിരിക്കുന്നല്ലോ, ഇന്ന് ജോലി ധാരാളം ഉണ്ടായിരുന്നോ?” അപ്പൻ ചിരിച്ചുകൊണ്ട് ചോദിച്ചു: ”മോനേ, എന്താണ് ഇന്ന് ഒരു പ്രത്യേക […]
April 19, 2017

കുട്ടൂസ് മിടുക്കൻ കുട്ടിയാവുന്നു

ഡെന്നി അങ്കിൾ വന്നപ്പോൾ കുട്ടൂസിന് കൊടുത്തത് കൈനിറയെ ചോക്ലേറ്റുകൾ. സാധാരണയായി കിട്ടിയ ഉടനെ മുഴുവൻ ഒറ്റയടിക്കു തീർക്കുന്ന കുട്ടൂസ് പക്ഷേ അന്ന് വലിയ സന്തോഷമൊന്നും കാണിക്കുന്നില്ല. പപ്പ നോക്കുമ്പോൾ താങ്ക് യു അങ്കിൾ എന്നും പറഞ്ഞ് […]
March 2, 2017

കുന്തുരുക്കത്തിന്റെ മണമുള്ളവർ

വീട്ടിലേക്ക് ഇനിയുമേറെ നടക്കാനു്. തളർന്നപ്പോൾ വഴിയോരത്തെ കുന്നിൻ ചെരിവിൽ റോബിൻ ഇരുന്നു. തൊട്ടരികിലെ വാഴക്കൂട്ടങ്ങൾക്കിടയിലേക്ക് പലതരം കിളികൾ പറന്നിറങ്ങി. ഒന്നും കഴിച്ചിരുന്നില്ല. റോബിന്റെ അപ്പ രു വർഷം മുമ്പ് മരിച്ചുപോയി. മമ്മിയുടെ അധ്വാനം കൊ് മാത്രം […]
February 10, 2017

ആപ്പിൾ സമ്മാനം

അനുസരണത്തിന്റെ പര്യായമായിരിക്കണം തന്റെ മകൾ ക്യാര എന്ന് മരിയയ്ക്ക് നിർബന്ധമുണ്ടായിരുന്നു. അനുസരണക്കേട് വലിയ പാപമായിത്തന്നെ മരിയ മകളെ പഠിപ്പിച്ചു. എന്നാൽ ഒരു ദിവസം ക്യാര വീട്ടിലേക്ക് വന്നപ്പോൾ അവളുടെ കൈയിൽ ഒരു നല്ല ചുവന്ന ആപ്പിൾ. […]
January 6, 2017

ഈ കഥ കേട്ടാൽ…

കുട്ടികളുടെ കൂട്ടച്ചിരി കേട്ട് ബോർഡിൽ എഴുതുകയായിരുന്ന ടീച്ചർ തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് ഒരു അപ്പൂപ്പൻ ക്ലാസിന്റെ വാതില്ക്കൽ നില്ക്കുന്നതാണ്. വഴിതെറ്റി ആശുപത്രിയാണെന്ന് കരുതി വന്ന ആ അപ്പൂപ്പന്റെ കൈപിടിച്ച് അടുത്തുള്ള ആശുപത്രിയിൽ ആക്കി ടീച്ചർ തിരിച്ചുവന്നപ്പോഴും കുട്ടികളുടെ […]
December 5, 2016

നക്ഷത്രങ്ങൾ തൂക്കുന്നതെവിടെ?

അപ്പു താടിക്കു കൈയും കൊടുത്തിരിക്കുമ്പോഴാണ് ജീവൻചേട്ടൻ റോഡിലൂടെ വന്നത്. അവന്റെ ഇരിപ്പ് ശ്രദ്ധിച്ചതിനാൽ വീട് കഴിഞ്ഞു നടന്നുപോയിട്ടും ജീവൻ തിരികെ വന്നു. കാര്യമന്വേഷിച്ചപ്പോൾ അപ്പു മനസ്സു തുറന്നു, ”എന്റെ പുതിയ വീട് പണിയാൻ തുടങ്ങിയിട്ട് ഇതുവരെയും […]
October 4, 2016

സ്റ്റാർഫിഷുകൾ

തിരമാലകൾക്ക് ഒരായിരം കഥകൾ പറയുവാനുണ്ടല്ലോ. അങ്ങനെ, ആ കഥകളും കേട്ട് കടൽത്തീരത്തുകൂടി അയാൾ നടന്നു നീങ്ങിയപ്പോഴാണ് വള്ളിനിക്കറണിഞ്ഞ ആ കുട്ടിയെ ശ്രദ്ധിച്ചത്. കണ്ടാലേ അറിയാം അവൻ സ്‌കൂളിൽ പോയിട്ടില്ലെന്ന് – അന്നു മാത്രമല്ല, ഒരിക്കലും! ഓരോ […]
August 9, 2016

അമലിന്റെ ഹോബി

പെൻസിൽ കളക്ഷനായിരുന്നു അമലിന്റെ ഹോബി. പക്ഷേ, പെൻസിലുകളിൽ അധികവും ക്ലാസിലെ കൂട്ടുകാരുടെ മോഷ്ടിച്ചെടുത്ത പെൻസിലുകളായിരുന്നു. ഇത് മനസിലാക്കിയ ടീച്ചർ ക്ലാസിൽ ഒരു കഥ പറഞ്ഞു: രാമുവും രാജുവും സുഹൃത്തുക്കളായിരുന്നു. ഗ്രാമത്തിൽ അടുത്തടുത്തായിരുന്നു അവരുടെ കൃഷിയിടങ്ങൾ. ജലക്ഷാമംമൂലം […]
July 5, 2016

മനുവിന്റെ വർണപ്പൂക്കൾ

അവധിക്കാലത്ത് ഓരോരുത്തരും ചെയ്ത കാര്യങ്ങൾ എഴുതാനായിരുന്നു അന്നത്തെ വേദപാഠ ക്ലാസിൽ സെലീന ടീച്ചർ കുട്ടികളോടാവശ്യപ്പെട്ടത്. അതിനായി പത്തുമിനിറ്റ് സമയവും നല്കി. ഏറ്റവും നല്ല ഉത്തരത്തിന് സമ്മാനവും ടീച്ചർ പ്രഖ്യാപിച്ചു. അവധിക്കാലം തുടങ്ങിയപ്പോഴേ ബന്ധുവീടുകളിൽ പോയതും അങ്കിളിന്റെ […]