March

September 17, 2020

നോക്കൂ, ഈ മരം ഉണങ്ങിപ്പോയിട്ടില്ല!

  രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഞാന്‍ ആ അമ്പഴതൈ നട്ടത്. ആശ്രമത്തിന്റെ പൂമുഖത്തിരുന്നാല്‍ അത് കാണാം.  എന്തുകൊണ്ടോ ഒരു മഴക്കാലം കഴിഞ്ഞപ്പോള്‍, നിറയെ പച്ചപ്പുണ്ടായിരുന്ന അത് ഒരു ഉണക്ക കമ്പായി മാറി. ഈ ദിവസങ്ങളില്‍ കുറച്ച് […]
September 16, 2020

സഭയുടെ 3 ധവള വര്‍ണങ്ങള്‍

  സഭയുടെ മൂന്ന് വെളുപ്പുകളോടുള്ള സ്‌നേഹം എന്നും ഹൃദയത്തില്‍ സൂക്ഷിക്കണമെന്ന് വിശുദ്ധ ഡോണ്‍ ബോസ്‌കോ പഠിപ്പിച്ചിരുന്നു. ദിവ്യകാരുണ്യം, പരിശുദ്ധ മറിയം, മാര്‍പാപ്പ എന്നിവയായിരുന്നു വിശുദ്ധന്‍ ഉദ്ദേശിച്ച മൂന്ന് വെളുപ്പു നിറങ്ങള്‍. ദിവ്യകാരുണ്യത്തോടും പരിശുദ്ധ ദൈവമാതാവിനോടുമുള്ള ഭക്തി […]
September 16, 2020

ഭൂതോച്ചാടനത്തിനിടെ കേട്ട രഹസ്യങ്ങള്‍

  ഞാന്‍ കുറച്ച് നാള്‍ ഭൂതോച്ചാടനത്തില്‍ സഹായിയായി പോയിരുന്നു. ഒരിക്കല്‍ ഭൂതോച്ചാടകനൊപ്പം ഞങ്ങളെല്ലാം പിശാച് ആവസിച്ചിരുന്ന യുവാവിന്റെമേല്‍ കൈകള്‍വച്ച് പ്രാര്‍ത്ഥിക്കുന്ന സമയം. നിശബ്ദമായി എല്ലാവരും നന്മ നിറഞ്ഞ മറിയമേ ജപം ചൊല്ലിക്കൊണ്ടിരുന്നു. പെട്ടെന്ന് ഭൂമിയില്‍ കേട്ടിട്ടില്ലാത്ത […]
September 16, 2020

കത്തുകളെല്ലാം ഈശോ വായിക്കുന്നുണ്ട്…

  അനുജന്റെ പുസ്തകത്തില്‍നിന്ന് യാദൃശ്ചികമായി എനിക്കൊരു കത്തു കിട്ടി. അന്ന് അവന്‍ അഞ്ചിലോ ആറിലോ പഠിക്കുന്നു. ‘എന്റെ ഈശോയ്‌ക്കൊരു കത്ത്’ എന്നാണ് ആദ്യംതന്നെ എഴുതിയിരിക്കുന്നത്. തുടര്‍ന്ന് കത്തിന്റെ തലക്കെട്ട്: ‘വേദനകളുടെ ഓര്‍മ്മയ്ക്കായ്…’ പിന്നെ കത്ത് തുടങ്ങുന്നു: […]
September 16, 2020

മൂന്നാമത്തെ കുമ്പസാരം

  വര്‍ഷങ്ങള്‍ക്കുമുമ്പ്, സെമിനാരിയില്‍ പ്രവേശിക്കുന്നതിന് ഏറെ മുമ്പ്, ഞാനൊരു കുമ്പസാരം നടത്തി. ഏറെ നാളുകള്‍ ദൈവത്തില്‍നിന്നകന്ന് ജീവിച്ച്, അനുരഞ്ജനപ്പെടാതെ കഴിഞ്ഞതിനുശേഷമായിരുന്നു അത്, ഒരു നീണ്ട കുമ്പസാരം. അത് കഴിഞ്ഞപ്പോള്‍ വൈദികന്‍ എനിക്ക് തന്ന പ്രായശ്ചിത്തം ഇതാണ്, […]
September 16, 2020

കാലത്തിന്റെ അടയാളങ്ങള്‍ കാണുമ്പോള്‍ എന്തുചെയ്യണം?

  കെനിയായിലെ ഒരു മുസ്ലീം കുടുംബത്തില്‍ ജനിച്ച അന്നാ അലി അബ്ദുറഹിമാനി 1979-ലാണ് ക്രൈസ്തവവിശ്വാസം സ്വീകരിച്ചത്. പയസ് യൂണിയന്‍ ഓഫ് ജീസസ് ദി ഗുഡ്‌ഷെപ്പേര്‍ഡ് എന്ന സന്യാസ സമൂഹത്തില്‍ അംഗമായിരുന്ന സിസ്റ്റര്‍ അന്നായ്ക്ക് 1987 മുതല്‍ […]
September 16, 2020

ചൂടില്ലാത്ത പരാതികള്‍

  ഏറ്റം പ്രിയപ്പെട്ട മക്കളേ,എനിക്ക് ഒരു മണ്ടത്തരം പറ്റി. അങ്ങനെ പറ്റാന്‍ ന്യായം ഒന്നും ഇല്ലായിരുന്നു. പക്ഷേ ന്യായം നോക്കിയാണോ പറ്റുപറ്റുന്നത്. അബദ്ധം പറ്റിയത് അറിയുന്നതിനുമുമ്പ് ഒരു ന്യായം, പറ്റിയശേഷം മറ്റൊരു ന്യായം. ഞാന്‍ ഒരു […]
September 16, 2020

യാഹ്‌വേ യിരെ തന്നതിന് ബാങ്കില്‍ രേഖയില്ല!

  എന്ത് ഭക്ഷിക്കും, എന്ത് ധരിക്കും, നാളെ എങ്ങനെ എന്റെ കാര്യങ്ങള്‍ നടക്കും… എന്നിങ്ങനെ നൂറുകൂട്ടം ഉത്ക്കണ്ഠകളുമായി നടക്കുന്നവരാണ് നമ്മില്‍ ഏറെപ്പേരും. ഉള്ളവരും ഇല്ലാത്തവരും വലിയവരും ചെറിയവരും ഇക്കാര്യത്തില്‍ വിഭിന്നരല്ല. എന്നാല്‍, യേശു നമ്മോടു പറയുന്നത്, […]
September 15, 2020

ഇത് ഒരുക്കത്തിന്റെ സമയം

  പാത്മോസ് ദ്വീപില്‍വച്ച് വിശുദ്ധ യോഹന്നാനുണ്ടായ ദൈവിക വെളിപാട് കാലാതിവര്‍ത്തിയായ ഒരു സന്ദേശമാണ് നല്കുന്നത്. ദൈവനിരാസവും ഭൗതിക, സെക്കുലര്‍ ചിന്തകളും മുള്‍ച്ചെടിപോലെ വചനത്തെ ഞെരുക്കുന്ന ഇക്കാലത്ത് അവയുടെ പ്രസക്തി ഏറെയാണ്. ദൈവത്തിന്റെ സ്ഥാനത്ത് പലതിനെയും പലരെയും […]
September 15, 2020

അവള്‍ പറഞ്ഞു, ഈ അമ്മ നിങ്ങളുടെമാത്രമൊന്നുമല്ല!

  കെനിയയിലെ നെയ്‌റോബിയിലുള്ള ഞങ്ങളുടെ ധ്യാനമന്ദിരത്തിലേക്ക് ആ സ്ത്രീയെ കുറച്ചുപേര്‍ ചേര്‍ന്ന് കൊണ്ടുവന്നിരിക്കുകയാണ്. കൈകള്‍ കെട്ടിയിട്ടിട്ടുണ്ട്. ഒരു പാസ്റ്ററിന്റെ നേതൃത്വത്തിലാണ് അവരുടെ വരവ്. അവിടത്തെ വൈദികനെന്ന നിലയില്‍ ഞാന്‍ അവരോട് പറഞ്ഞു, ”നിങ്ങള്‍ അവളുടെ കെട്ടഴിക്ക്.” […]
June 22, 2020

എന്റെ അമ്മേ, എന്റെ ആശ്രയമേ…

  മറിയമേ, അങ്ങയുടെ സ്തുതികൾ വർണിക്കാൻ എനിക്ക് എങ്ങനെ കഴിയും? അങ്ങ് കളങ്കരഹിതയും അമലോത്ഭവയും മാതാക്കളുടെ മഹത്വവുമാണല്ലോ. പരിശുദ്ധ കന്യകാമാതാവേ, അങ്ങ് സ്ത്രീകളിൽ  അനുഗൃഹീതയാകുന്നു. അങ്ങയുടെ നിഷ്‌കളങ്കതയും കന്യാത്വവും സ്തുത്യർഹമാകുന്നു.               […]
June 22, 2020

ലോകത്തിന്റെ പ്രകാശമാകാൻ എന്തുചെയ്യണം?

  സെയ്ന്റ്‌ മാരോൺ ആശ്രമത്തിനടുത്ത് താമസിച്ചിരുന്ന കർഷകരും ജോലിക്കാരും ഒരു രാത്രി അസാധാരണമായ ഒരു കാഴ്ച കണ്ടു. ആശ്രമ സെമിത്തേരിയിലെ ഒരു കബറിടം ശക്തമായി പ്രകാശിക്കുന്നു. ആ വെളിച്ചം ആശ്രമത്തിലേക്കും ദൈവാലയത്തിലേക്കും പ്രവഹിച്ച്, കബറിടത്തിലേക്ക് മടങ്ങിയെത്തി. ഈ […]
June 11, 2020

ആനന്ദം തരുന്ന സങ്കീർത്തനം

വചനം നിറയെ അനേകരുടെ വീഴ്ചകളും വീണ്ടെടുപ്പും നമുക്കായി കരുതിവച്ചത് എന്തിനായിരിക്കും? കൊല ചെയ്ത ഒരു മനുഷ്യൻ സംരക്ഷണത്തിനായി ഓടുകയായിരുന്നു. ഒടുവിൽ ഒരു ഗോത്രത്തലവന്റെ വീട്ടിൽ ചെന്നുപെട്ടു. അയാളോട് നടന്നതെല്ലാം തുറന്നു പറഞ്ഞു. അയാൾ കൊലപാതകിക്ക് അഭയം […]
June 11, 2020

ഹൃദയ രഹസ്യങ്ങളുടെ പാസ്‌വേഡ്

അഞ്ചുവയസിൽ കണ്ട ഒരു സ്വപ്നം വർഷങ്ങൾ കഴിഞ്ഞിട്ടും ആ കുഞ്ഞിന്റെ മനസിനെ വേദനിപ്പിച്ചുകൊണ്ടിരുന്നു. കരയുന്ന മുഖമുള്ളൊരു മനുഷ്യൻ. അത് ആരാണെന്ന് അറിയാൻ അവൾ ഏറെ ആഗ്രഹിച്ചു. ഒടുവിൽ പത്താം വയസിൽ, ക്രൂശിതനായ ഈശോ അവൾക്ക് പ്രത്യക്ഷപ്പെട്ടപ്പോഴാണ് […]
June 11, 2020

വിവാ ക്രിസ്‌തോ റേ!

മെക്‌സിക്കോ: മെക്‌സിക്കോയുടെ ക്രിസ്തുരാജൻ ആ കുന്നിൻപുറത്ത് കൈവിരിച്ചു നിൽക്കുമ്പോൾ വിവാ ക്രിസ്‌തോ റേ എന്ന വിളിയോടെ അവിടേക്ക് ആയിരങ്ങൾ ഒഴുകിയെത്തുകയാണ്. ഗുവാനാജുവാറ്റോ സംസ്ഥാനത്ത് സമുദ്രനിരപ്പിൽനിന്ന് 8000 അടി മുകളിലാണ് കുബിലെറ്റെ കുന്നിൽ ക്രിസ്തുരാജരൂപം സ്ഥിതിചെയ്യുന്നത്. ഈ […]
June 10, 2020

മസ്തിഷ്‌കത്തിലെ കണ്ണാടികള്‍

”അങ്ങ് എന്നെ വിസ്മയനീയമായി സൃഷ്ടിച്ചു” സങ്കീർത്തനങ്ങൾ 139:14 നാല് വയസ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങൾ ഒരു ക്ലിനിക്കിൽ ഇരിക്കുകയാണ്. രണ്ടുപേരും അമ്മമാരുടെ മടിയിലാണ്. ഒരു നഴ്‌സ് അവിടേക്ക് കടന്നുവരുന്നു. കൈയിൽ ഒരു സിറിഞ്ച് ഉണ്ട്. അവർ […]
June 10, 2020

സാക്ഷ്യങ്ങള്‍ ഓര്‍ത്തപ്പോള്‍…

രണ്ടാഴ്ചയോളം എനിക്ക് കടുത്ത പല്ലുപുളിപ്പ് ഉണ്ടായ സമയം. പച്ചവെള്ളമോ ചൂടുവെള്ളമോ ഒന്നും വായിലൊഴിക്കാന്‍ സാധിക്കാതെ വന്നു. ഡോക്ടര്‍ പറഞ്ഞതനുസരിച്ച് ഒരു ടൂത്ത്‌പേസ്റ്റ് വാങ്ങിച്ച് ഉപയോഗിച്ചെങ്കിലും ഒരു ഫലവും കണ്ടില്ല. അങ്ങനെയിരിക്കേ ശാലോം ടൈംസ് മാസികയില്‍ നല്കുന്ന […]
June 10, 2020

ദൈവം മുമ്പേ പോയിക്കൊണ്ടിരിക്കുന്നു…

ഞങ്ങളുടെ മകന്‍ ജോണ്‍ ആന്റണി ബി.ടെക് പഠിച്ച് ഒരു വര്‍ഷത്തെ ജോലിപരിചയവും നേടി ജര്‍മ്മനിയിലേക്ക് ഉപരിപഠനത്തിനായി പോകാനിരുന്ന സമയം. 2018 ജൂലൈ, 2019 ഫെബ്രുവരി മാസങ്ങളിലെ ശാലോം ടൈംസില്‍ ‘മുമ്പേ പോയ ദൈവം’ എന്ന സാക്ഷ്യത്തില്‍ […]
June 9, 2020

ട്രെയിന്‍ ബര്‍ത്തിലുമുണ്ട് ഒരു സത്രം!

”നിന്റെ നീതി നിന്റെ മുമ്പിലും കര്‍ത്താവിന്റെ മഹത്വം നിന്റെപിമ്പിലും നിന്നെ സംരക്ഷിക്കും” ഏശയ്യാ 58:8 ഞങ്ങളുടെ ഇടവകയിലെ യുവവൈദികന്‍ പങ്കുവച്ച അനുഭവം വളരെ ചിന്തോദ്ദീപകമായി തോന്നി. അദ്ദേഹം ഉത്തരേന്ത്യയില്‍നിന്ന് നാട്ടിലേക്ക് തിരിച്ചുവരികയായിരുന്നു. ട്രെയിനിലാണ് യാത്ര. രാത്രിനേരം […]
June 9, 2020

ചിരിപ്പിക്കുന്ന ‘ചങ്ങാതി’

മനോഹരമായി അണിഞ്ഞൊരുങ്ങി പള്ളിയിലേക്ക് പോകേണ്ട ദിവസം. കാരണം അന്ന് എന്റെ മനസ്സമതമാണ്. പക്ഷേ നോട്ടു നിരോധനത്തോടനുബന്ധിച്ചു നടത്തിയ ഹര്‍ത്താലായിരുന്നു അന്ന്. എല്ലാവര്‍ക്കും ഇത് ഒരു അസൗകര്യമാകുമല്ലോ എന്ന ചിന്ത എന്നെ ഭാരപ്പെടുത്താന്‍ തുടങ്ങി. പള്ളിയില്‍ പോകാനായി […]
June 9, 2020

രാജ്ഞിയുടെ രഹസ്യങ്ങളുമായി വിശുദ്ധ ജോണ്‍ നെപുംസ്യാന്‍

കുമ്പാസാര രഹസ്യം വെളിപ്പെടുത്താതിരിക്കുന്നതിനായി രക്തസാക്ഷിത്വം വരിച്ച ആദ്യ വിശുദ്ധനാണ് ജോണ്‍ നെപുംസ്യാന്‍. 1340-ല്‍ ബൊഹീമിയയിലെ നെപോമക്കിലാണ് ജോണിന്റെ ജനനം. കുഞ്ഞുന്നാളില്‍ മാരക രോഗം ബാധിച്ച ജോണ്‍ പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യേക മാധ്യസ്ഥത്താലാണ് സുഖം പ്രാപിച്ചത്. തുടര്‍ന്ന് […]
June 9, 2020

ദൈവത്തിന്റെ കൈ കാണുന്നുണ്ടോ?

ആ ദിവസം എന്നും ഓര്‍മ്മയില്‍ തങ്ങിനില്ക്കും. എറണാകുളത്ത് ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തന്റെ സഹോദരീഭര്‍ത്താവിനെ കാണാനായി പോകുകയായിരുന്നു എന്റെ അച്ച (പപ്പ). കൂടെ ഞാനും മമ്മിയും അച്ചയുടെ സഹോദരിയുമുണ്ട്. 2016 നവംബര്‍ പത്ത് […]
June 9, 2020

അടുക്കളയില്‍ എത്തിയ പരിശുദ്ധാത്മാവ്

വീട്ടില്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഭക്ഷണം തയാറാക്കുക എന്നത് അല്പം ശ്രമകരമായ ജോലിയാണെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. പാചകത്തിലുള്ള എന്റെ കഴിവുകുറവാണ് കാരണമെന്ന് പറയാം. അങ്ങനെയിരിക്കേയാണ് വീട്ടില്‍ അമ്മയുടെ അസാന്നിധ്യത്തില്‍ അടുക്കളച്ചുമതല ഏറ്റെടുക്കേണ്ടിവന്നത്. ഭര്‍ത്താവിനും മക്കള്‍ക്കുമുള്‍പ്പെടെ കുടുംബാംഗങ്ങള്‍ക്കെല്ലാമുള്ള ഭക്ഷണം […]
June 9, 2020

പാപിക്കും ഒരു നല്ല ഭാവിയുണ്ട്‌

നമുക്കെല്ലാവര്‍ക്കും ഒരു ഭൂതകാലമുണ്ട്. ഒരുപക്ഷേ, സന്തോഷത്തിന്റേതാകാം, സങ്കടത്തിന്റേതാകാം, ദുരിതങ്ങളുടെയും വേദനകളുടെയും പാപഭാരങ്ങളുടെയും ഒക്കെ ആകാം. പക്ഷേ ഭൂതകാലത്തില്‍ ജീവിക്കുന്ന ഒരു വ്യക്തിക്ക് ഒരിക്കലും മുമ്പോട്ട് പോകാനാവില്ല. 30 വര്‍ഷക്കാലം മനിക്കേയന്‍ പാഷണ്ഡതയില്‍ ജീവിച്ച്, ജീവിതത്തിന്റെ സര്‍വ്വസുഖങ്ങളും […]