Vachana Dhyanam

January 23, 2021

മറിയത്തിന് അത് അസാധ്യമായിരുന്നു…

  മറിയത്തിന്റെ വിശുദ്ധിയെന്നപോലെതന്നെ അവളുടെ എളിമയും നമുക്ക് മനസിലാക്കാനാവാത്തത്രയും ഉന്നതമാണ്. ദൈവത്തെ അറിയുന്നതിലൂടെയാണ് നാം നമ്മുടെ നിസാരത മനസിലാക്കുന്നത്. മറിയം ദൈവത്തെ കണ്ടു. തന്മൂലം അവള്‍ക്ക് അഹങ്കരിക്കുക അസാധ്യമായിരുന്നു. ഉണ്ണിയേശുവിനെ ദൈവാലയത്തില്‍ കാഴ്ച സമര്‍പ്പിക്കുന്നത് മറിയത്തിന്റെ […]
January 23, 2021

ദേഷ്യം മാറ്റുന്ന മരുന്ന്

  ”എന്തെങ്കിലും പറഞ്ഞുതുടങ്ങുമ്പോഴേ അവന്‍ ചൂടാവും. ഒരു കാര്യം അവനെ പറഞ്ഞുമനസിലാക്കാന്‍ എത്ര വിഷമമാണെന്നോ?” ഒരു കൂട്ടുകാരി അവളുടെ സഹോദരനെക്കുറിച്ച് പറഞ്ഞ കാര്യം മനസിലങ്ങനെ തങ്ങിനില്‍ക്കുകയാണ്. അവനുവേണ്ടി പ്രാര്‍ത്ഥിക്കാമെന്ന് അവളോട് ആശ്വാസവാക്ക് പറഞ്ഞെങ്കിലും എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടത്? […]
January 23, 2021

എന്റെ വിശുദ്ധ കുര്‍ബാനയും മോശയും

  2004-ല്‍ ആദ്യമായി യു.എ.ഇയില്‍ വരുമ്പോള്‍ ഒരുപാട് സ്വപ്‌നങ്ങള്‍ മനസ്സില്‍ നെയ്തുകൂട്ടിക്കൊണ്ടാണ് പറന്നിറങ്ങിയത്. വര്‍ണാഭമായ വിളക്കുകളും മനോഹരമായ കെട്ടിടങ്ങളും പിന്നിട്ട് ഞാന്‍ ഒരു ബന്ധുവീട്ടില്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ യഥാര്‍ത്ഥ ഇടം അങ്ങ് ദൂരെയാണ് എന്ന് പിറ്റേന്നാണ് […]
January 23, 2021

ഒരു ജപമാലയ്ക്കുവേണ്ടി ജപമാലക്കട തുടങ്ങിയ ഈശോ

  വര്‍ഷങ്ങള്‍ക്കു മുന്‍പ് വേളാങ്കണ്ണി ദൈവാലയത്തില്‍ പോകാന്‍ അവസരം ലഭിച്ചു. അവിടെ ചെന്നപ്പോള്‍ കുറെ ചേട്ടന്മാര്‍ വട്ടത്തിലിരുന്ന് ജപമാല ചൊല്ലുന്നു. എന്നെ അത്ഭുതപ്പെടുത്തിയത് അവരുടെ കൈയിലുണ്ടായിരുന്ന വളരെ നീളം കൂടിയ ഒരു ജപമാലയാണ്. എല്ലാവരും ആ […]
January 23, 2021

ജെമ്മ തന്ന മുത്തുകള്‍

  ”എനിക്ക് ദൈവത്തില്‍ വിശ്വാസമുണ്ട്. പക്ഷേ ഞാന്‍ പള്ളിയില്‍ പോകാറില്ല,” ജെമ്മ പറഞ്ഞു. ഗുരുതരമായ രോഗാവസ്ഥയെതുടര്‍ന്ന് ചികിത്സയില്‍ കഴിയുകയാണ് ജെമ്മ. എഴുപത്തിയഞ്ചു വയസുണ്ട്. തന്റെ രോഗത്തെക്കുറിച്ചു സംസാരിക്കുന്നതിനിടെയായിരുന്നു അവരുടെ ഈ വാക്കുകള്‍. തുടര്‍ന്ന് ജെമ്മ പറഞ്ഞു, […]
January 23, 2021

ദൈവത്തെപ്പറ്റി സംസാരിക്കാന്‍ എന്താണ് എളുപ്പവഴി?

”പടച്ചോന്‍ ഞമ്മന്റെ കൂട്ടത്തിലുള്ളപ്പം ഞമ്മക്ക് എല്ലാരും സഹായം ചെയ്യും…” ബസ് കാത്തുനില്‍ക്കുന്നതിനിടയ്ക്ക് ഞാന്‍ കേട്ട ഒരു സംഭാഷണഭാഗമാണിത്. ഉദ്ദേശം മുപ്പത് വയസ് വരുന്ന ഒരു മുഹമ്മദീയന്‍ ഏതാണ്ട് അറുപത് വയസുള്ള ഒരു ഉമ്മയോട് സംസാരിക്കുകയാണ്. അയാളുടെ […]
January 23, 2021

ആ മടക്കയാത്രയ്ക്കിടയിലെ അത്ഭുതം

ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലഘട്ടം. അമ്മയും ഞാനും നിത്യം കുര്‍ബാനയില്‍ പങ്കുകൊള്ളുമായിരുന്നു. അള്‍ത്താരബാലനുമായിരുന്നു ഞാന്‍. ഒരു ദിവസം പതിവുപോലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഞങ്ങള്‍ വീട്ടിലേക്ക് നടന്നുവരികയായിരുന്നു. വീട് എത്തുന്നതിനുമുമ്പ് ഒരു ജംഗ്ഷനുണ്ട്. അവിടത്തെ വളവ് […]
January 23, 2021

മദറിന്റെ രൂപത്തില്‍ മറഞ്ഞിരുന്നത്…

  കല്‍ക്കട്ടായിലെ മദര്‍ തെരേസായുടെ കോണ്‍വെന്റില്‍ പോയപ്പോള്‍ അവിടത്തെ ചാപ്പലിനുള്ളിലെ മദറിന്റെ രൂപം എന്നെ വല്ലാതെ ആകര്‍ഷിച്ചു. വാതിലിനോടു ചേര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുന്ന മദറിന്റെ ഹൃദയസ്പര്‍ശിയായ ഒരു രൂപമാണത്. ഒരു കൗതുകം കൊണ്ട് ആ രൂപത്തോട് ചേര്‍ന്നിരുന്ന് […]
January 23, 2021

നീതിയുടെ രഹസ്യം വെളിപ്പെട്ടപ്പോള്‍…

  യേശുക്രിസ്തു ഒരു രഹസ്യമാണ്, കൂടുതല്‍ അറിയുന്തോറും ഇനിയും കൂടുതല്‍ അനാവരണം ചെയ്യപ്പെടേണ്ട ഒരു രഹസ്യം. അതിനാല്‍ വളരെ ആദരവോടും അത്ഭുതം കൂറുന്ന മനസുമായിട്ടാണ് യേശുവിനെ സമീപിക്കേണ്ടത്. ആശ്ചര്യപൂര്‍വം ശിഷ്യന്മാര്‍ പറഞ്ഞ വാക്കുകളുണ്ടല്ലോ: ”ഇവന്‍ ആര്?” […]
January 23, 2021

അവര്‍ തിരികെവന്നത് ആ സന്തോഷവാര്‍ത്ത പങ്കുവയ്ക്കാനാണ് !

ഉഗാണ്ടയിലെ ഞങ്ങളുടെ വിന്‍സെന്‍ഷ്യന്‍ ധ്യാനകേന്ദ്രത്തില്‍ അനേകം പേര്‍ വരാറുണ്ട്. താമസിച്ചുള്ള ധ്യാനത്തില്‍ പങ്കെടുക്കാനും പ്രാര്‍ത്ഥിക്കാനുമെല്ലാം ആഗ്രഹിക്കുന്ന സാധാരണ മനുഷ്യര്‍. അതിലൊരാളായിരുന്നു ആ സ്ത്രീയും. അവര്‍ അവിടെയെത്തിയത് ഒരു സര്‍ജറിക്ക് മുന്നോടിയായാണ്. ഉദരത്തില്‍ ഗുരുതരമായ ഒരു ട്യൂമര്‍ […]
January 23, 2021

പ്രാര്‍ത്ഥനയ്ക്കുത്തരം ലഭിക്കുന്നത് എങ്ങനെ?

2020 ഒക്‌ടോബര്‍ മാസം, പ്രസവാനന്തരം ആശുപത്രിയില്‍ ആയിരിക്കവേ, തൊട്ടടുത്ത റൂമില്‍ രണ്ടുദിവസം പ്രായമുള്ള ഒരു കുഞ്ഞ് നിര്‍ത്താതെ കരയുന്നത് കേള്‍ക്കാമായിരുന്നു. രാവും പകലും ആ കുഞ്ഞ് കരഞ്ഞുകൊണ്ടേയിരുന്നു. ഇടയ്ക്കിടെ തളര്‍ന്ന് ഉറങ്ങുകയും ചെയ്തു. നഴ്‌സുമാരുടെയും കുട്ടിയുടെ […]
January 23, 2021

ലോകം മുഴുവന്‍ കീഴടക്കാന്‍ ഒരു ടിപ്

പ്രത്യാശയുടെ തിരിനാളവുമായി വീണ്ടുമൊരു പുതുവര്‍ഷത്തിലേക്ക് നാം പ്രവേശിക്കുകയാണ്. ഏറെ ആഗ്രഹങ്ങളും പ്രതീക്ഷകളും പദ്ധതികളുമായി ആരംഭിച്ച 2020-ല്‍ ലോകത്തിന്റെ ഒരു ചെറിയ കോണില്‍നിന്ന് പടര്‍ന്ന് ഓരോ മുക്കിലും മൂലയിലും എത്തിച്ചേര്‍ന്ന കോവിഡ്-19 എന്ന മഹാമാരി വരുത്തിയ കഷ്ടതയില്‍നിന്ന് […]
September 23, 2019

നാവിനെ നിയന്ത്രിക്കുന്ന മരുന്ന്‌

”സംസാരത്തില്‍ തെറ്റ് വരുത്താത്ത ഏവനും പൂര്‍ണ്ണനാണ്. തന്റെ ശരീരത്തെ മുഴുവന്‍ നിയന്ത്രിക്കാന്‍ അവന് കഴിയും.” (യാക്കോബ് 3:2) ഒരു കാറപകടത്തില്‍പ്പെട്ട് പത്ത് ദിവസത്തോളം ആശുപത്രിയില്‍ കിടന്ന സമയം. ഡിസ്ചാര്‍ജ് ചെയ്യുന്ന ദിവസം റൗണ്ട്‌സിന് വന്ന പ്രധാന […]
August 19, 2019

ക്ഷമിച്ചതിന്റെ രഹസ്യം

തന്നെ പീഡിപ്പിച്ചവര്‍ക്കായുള്ള യേശുവിന്റെ പ്രാര്‍ത്ഥന തീര്‍ച്ചയായും നമ്മെ അത്ഭുതപ്പെടുത്തും. ഇപ്രകാരം പ്രാര്‍ത്ഥിക്കാന്‍ നമുക്ക് കഴിയില്ല എന്ന് നാം ചിന്തിച്ചിട്ടുമുണ്ടായിരിക്കാം. അവിടുന്ന് തന്റെ പരസ്യജീവിതകാലത്ത് ഇപ്രകാരം പ്രബോധിപ്പിച്ചു, ”ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍” (മത്തായി 5:44). […]
July 17, 2019

ഗലീലിയില്‍നിന്ന് പോകുന്നതെന്തിന്?

”തന്റെ ആരോഹണത്തിന്റെ ദിവസങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കവേ, അവന്‍ ജറുസലെമിലേക്ക് പോകാന്‍ ഉറച്ചു” (ലൂക്കാ 9:51) നാം മാതൃകയാക്കേണ്ട മൂന്ന് കാര്യങ്ങള്‍ ഈ വചനം ധ്യാനിക്കുമ്പോള്‍ പഠിക്കാന്‍ സാധിക്കും. 1. അവിടുത്തെ ഹൃദയത്തിലായിരിക്കുക തന്റെ ആരോഹണം അഥവാ കുരിശിലെ […]
June 18, 2019

ശക്തിപ്പെടുത്തുന്ന ഓര്‍മ്മ

അവന്‍ അപ്പമെടുത്ത്, കൃതജ്ഞതാസ്‌തോത്രം ചെയ്ത്, മുറിച്ച്, അവര്‍ക്ക് കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: ഇത് നിങ്ങള്‍ക്കുവേണ്ടി നല്കപ്പെടുന്ന എന്റെ ശരീരമാണ്. എന്റെ ഓര്‍മ്മയ്ക്കായി ഇതു ചെയ്യുവിന്‍” (ലൂക്കാ 22: 19). ഓര്‍മ്മകള്‍ നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നു. വൈദികപഠനകാലത്ത് ഒരു […]
May 20, 2019

ധീരന്‍മാര്‍ക്കു മാത്രമുള്ള വഴി

അധികദൂരം നടക്കേണ്ടതെങ്ങനെയെന്ന് എനിക്ക് കാണിച്ചുതന്നത് ഒരു ചേച്ചിയാണ്  അവര്‍ എന്നോട് പറഞ്ഞു, ”കഴിഞ്ഞ 20 വര്‍ഷമായി ഞാന്‍ എന്റെ അമ്മായിയമ്മയെ നോക്കുന്നു.. ഞാന്‍ ഒരിക്കല്‍ പോലും അവരോട് ദേഷ്യപ്പെട്ടിട്ടില്ല.. വേണ്ടതെല്ലാം ചെയ്തു കൊടുത്തു. എന്നാലും കാരുണ്യത്തോടെ […]
April 15, 2019

ചെറിയ കാര്യങ്ങള്‍ ചെയ്താല്‍ മതി!

”ദൈവപുരുഷന്റെ വാക്കനുസരിച്ച് അവന്‍ ജോര്‍ദാനിലിറങ്ങി ഏഴു പ്രാവശ്യം മുങ്ങി. അവന്‍ സുഖം പ്രാപിച്ചു; ശരീരം ശിശുവിന്റേതുപോലെയായി” (2 രാജാക്കന്‍മാര്‍ 5:14) സിറിയാ രാജാവിന്റെ സൈന്യാധിപനായിരുന്ന നാമാന് കുഷ്ഠരോഗമായിരുന്നു. സിറിയാസൈന്യം ഇസ്രായേലിനെ ആക്രമിച്ച സമയത്ത് അവിടെനിന്ന് അടിമയാക്കിയ […]
March 18, 2019

മധുരിതം നോമ്പുകാലം

”ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിച്ചു. അവന്‍ പിശാചിനാല്‍ പരീക്ഷിക്കപ്പെട്ട് നാല്പതു ദിവസം അവിടെ കഴിഞ്ഞുകൂടി. ആ ദിവസങ്ങളില്‍ അവന്‍ ഒന്നും ഭക്ഷിച്ചില്ല.” (ലൂക്കാ 4 :1-2) യേശു തന്റെ ദൗത്യം ആരംഭിക്കുന്നതിനു മുമ്പ് ചെയ്ത സുപ്രധാനകാര്യത്തെക്കുറിച്ച് […]
February 21, 2019

നമുക്ക് എന്തു കിട്ടും?

”ദൈവരാജ്യത്തിനുവേണ്ടി വീടിനെയോ ഭാര്യയെയോ സഹോദരന്‍മാരെയോ മാതാപിതാക്കളെയോ സന്താനങ്ങളെയോ ഉപേക്ഷിച്ചവരിലാര്‍ക്കും, ഇക്കാലത്തുതന്നെ അവ അനേക മടങ്ങു ലഭിക്കാതിരിക്കുകയില്ല. വരാനിരിക്കുന്ന കാലത്ത് നിത്യജീവനും.”(ലൂക്കാ 18:29-30) എല്ലാം ഉപേക്ഷിച്ച് ഞങ്ങള്‍ നിന്നെ അനുഗമിച്ചിരിക്കുന്നു എന്ന് പത്രോസ് പറഞ്ഞതിന് മറുപടിയായി യേശു […]
January 18, 2019

പ്രലോഭനങ്ങളില്‍ വിജയം

”നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്; പിന്നെയോ ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും എല്ലാക്കാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവന്‍” (ഹെബ്രായര്‍ 4:15). വിശുദ്ധ യോഹന്നാന്റെ വാക്കുകളില്‍ ”ജഡത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ […]
December 17, 2018

മാലാഖമാര്‍ പാടിയ മധുരസത്യങ്ങള്‍

”അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം!” (ലൂക്കാ 2:14). ദാവീദിന്റെ പട്ടണമായ ബെത്‌ലഹെമിലെ ഒരു കാലിത്തൊഴുത്തില്‍, മറിയം എന്ന കന്യകയിലൂടെ ദൈവം മനുഷ്യനായി ഭൂജാതനായി. പിതാവ് തന്റെ ആദ്യജാതനെ ലോകത്തിലേക്ക് അയച്ചപ്പോള്‍ പറഞ്ഞു: […]
November 17, 2018

നോട്ടത്തിലെ സാധ്യതകള്‍

”ഞങ്ങളുടെ നേരെ നോക്കുക” (അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 3:4) മുടന്തനായ ഒരു യാചകനിലൂടെ അന്ധ മാക്കപ്പെട്ട ചില ആത്മീയ കാഴ്ചകളിലേക്ക് നമ്മെ കൊണ്ടുപോവുകയാണ് ഈ വചനം. സുന്ദരകവാടത്തില്‍ ഭിക്ഷ യാചിക്കുന്ന മുടന്തനായ യാചകനോട് പത്രോസ് പറയുന്നു ”ഞങ്ങളുടെ […]
October 22, 2018

വിശ്വാസതലത്തിലേക്ക് ഉയരുക

”അവന്‍ നിങ്ങളോട് പറയുന്നത് ചെയ്യുവിന്‍” (യോഹന്നാന്‍ 2:5). യേശുവിന്റെ പരസ്യജീവിതകാലത്ത് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശക്തിയുണ്ട് എന്ന് ഏറ്റവും ഉറച്ച് വിശ്വസിച്ച സ്ത്രീയായിരുന്നു പരിശുദ്ധ അമ്മ. അതിനാലാണ് അമ്മ തന്റെ പക്കല്‍ യാചിച്ചവരോട് യേശു പറയുന്നത് ചെയ്യാന്‍ […]