Articles

February 1, 2014

ഉറുമ്പിൽനിന്നും ഉത്തരം കണ്ടെത്താം

”മടിയനായ മനുഷ്യാ, എറുമ്പിന്റെ പ്രവൃത്തി കണ്ട് വിവേകിയാവുക” (സുഭാ. 6:6). കട്ടിലിന്റെ അടിയിൽനിന്നും പുറപ്പെട്ട് ഭിത്തിയിലൂടെ വരിവരിയായി ഉറുമ്പുകളുടെ ജാഥ തുടരുകയാണ്. അപ്പോഴാണ് മോൾ ചൂലുമായി എത്തി, അവരുടെ വഴി തുടച്ചുമാറ്റിയത്. കുറച്ചു കഴിഞ്ഞപ്പോൾ അതാ […]
January 21, 2014

ദൈവം പ്രാർത്ഥനകൾ സ്വീകരിക്കുന്നതിന്റെ മാനദണ്ഡം എന്താണ്?

ചിലരുടെ പ്രാർത്ഥനകൾക്ക് ദൈവം പെട്ടെന്ന് ഉത്തരം നല്കുന്നുണ്ടല്ലോ, എന്റെ പ്രാർത്ഥനകൾ എന്തുകൊണ്ടാണ് കേട്ടില്ലെന്ന് നടിക്കുന്നത്? അനേകരുടെ മനസുകളിൽ ഇങ്ങനെയുള്ള ചോദ്യങ്ങളുണ്ട്. അതിനുള്ള ഉത്തരമാണ് ഈ ലേഖനം. വിശ്വാസത്തോടെയുള്ള പ്രാർത്ഥനയ്ക്ക് ഏറ്റവും അവശ്യം സ്‌നേഹ മുള്ള ഹൃദയമാണ്. […]
January 21, 2014

നന്ദി പറയാൻ ഇനി വൈകരുതേ !

ഓരോ പുതുവർഷത്തിലും എടുക്കുന്ന തീരുമാനങ്ങൾ ജീവിതത്തിൽ എന്തെങ്കിലും ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ടോ? എന്നാൽ, ഈ പുതുവർഷത്തിൽ ഇങ്ങനെയൊരു തീരുമാനമെടുക്കാൻ കഴിഞ്ഞാൽ അതു ജീവിതത്തെ മാറ്റിമറിക്കും. ആദ്യത്തെ കുഞ്ഞ് പിറന്ന് അധികം കഴിയുന്നതിനുമുൻപ് രണ്ടാമത് ഗർഭിണിയായപ്പോൾ, ആദ്യത്തെ കൺമണിക്ക് പരിചരണം […]
January 1, 2014

ഉണക്കമരത്തിന് വെള്ളമൊഴിക്കാമോ?

മറുചോദ്യമില്ലാത്ത അനുസരണം പലപ്പോഴും ക്ലേശകരമാണ്.  എന്നാൽ, അതുളവാക്കുന്ന ഫലമോ അചിന്ത്യവും. ആദ്യനൂറ്റാണ്ടുകളിൽ ഈജിപ്തിൽ ജീവിച്ചിരുന്ന സന്യാസിമാരിൽ പാണ്ഡിത്യംകൊണ്ടും വരദാനങ്ങൾകൊണ്ടും ഏറെ പ്രശസ്തനാണ് വിശുദ്ധ ജോൺ. അദ്ദേഹം ലൗകിക ജീവിതത്തോടുള്ള വിരക്തിമൂലം 25-ാമത്തെ വയസിൽ ഒരു സന്യാസിയുടെ ശിഷ്യത്വം സ്വീകരിച്ചു. […]
January 1, 2014

ആത്മീയ നിറവുള്ള വാതിലുകൾ

ആത്മീയജീവിതത്തിൽ വിരസത ഉണ്ടാകുന്നതിന്റെ കാരണങ്ങളിലേക്കുള്ള ഒരന്വേഷണം. എന്റെ അവധിക്കാല യാത്രകളിലൊന്നിൽ, ഇറ്റലിയിലെ ഒരു സന്യാസഭവനത്തിലെ ദേവാലയത്തിൽ സായാഹ്നത്തിൽ ധ്യാനിക്കാനിരിക്കുമ്പോൾ പ്രത്യേക ശ്രദ്ധയാകർഷിച്ച ഒരു കാര്യം ഞാനവിടെ കണ്ടു. ആ സന്യാസ ഭവനത്തിനകത്തേക്കും പുറത്തേക്കും ഉള്ള വാതിൽ ദേവാലയത്തിലൂടെ […]
January 1, 2014

ഉത്തരം ലഭിക്കാൻ വൈകിയ  പ്രാർത്ഥനകൾക്ക് നന്ദി!

തീവ്രമായി ആഗ്രഹിച്ച് പ്രാർത്ഥിച്ച അനേക കാര്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ വൈകുകയോ പ്രതീക്ഷിച്ചതിന് വിരുദ്ധമായ രീതിയിൽ സംഭവിക്കുകയോ ചെയ്തിട്ടുണ്ടാകാം. എന്നാൽ, വർഷങ്ങൾക്കുശേഷം പിൻതിരിഞ്ഞു നോക്കുമ്പോൾ അങ്ങനെ സംഭവിച്ചതിന്റെ പിന്നിൽ നമ്മോടുള്ള ദൈവത്തിന്റെ കരുതലാണെന്ന് തിരിച്ചറിയാൻ കഴിയും. ‘ദൈവം […]
January 1, 2014

കൊച്ചേ, നീ പള്ളീന്നു തന്നെ കട്ടോ?

ഒരിക്കലും തിരിച്ചറിയാതെ പോകുന്ന ചില മോഷണശീലങ്ങളുണ്ട്. കരുണയും ദയയും നഷ്ടമാകുമ്പോഴൊക്കെ മറ്റുള്ളവർക്കവകാശമായിട്ടുള്ളത് നാം സ്വന്തമാക്കിവയ്ക്കുന്ന അവസ്ഥ സംജാതമാകും. ഈ ആത്മീയ അപകടത്തെക്കുറിച്ചുള്ള മുന്നറിയിപ്പിന്റെ വചനങ്ങൾ… അന്നൊരു പെരുന്നാൾ ദിവസമായിരുന്നു. പള്ളിയിൽ ഫാനും മറ്റും ഇല്ലാതിരുന്ന കാലം. […]
January 1, 2014

കണ്ണീർത്തുള്ളികൾ വീണ ജപമണികൾ

ജീവിതത്തിലെ വലിയൊരു പ്രതിസന്ധിയെ ജപമാലയിലൂടെ മറികടന്ന അനുഭവം. ബാംഗ്ലൂരിൽ ഫിലോസഫി പഠിക്കുമ്പോൾ അവിടെ ഒരു നിയമമുണ്ടായിരുന്നു- ഒരു വർഷം പരമാവധി മൂന്നു വിഷയങ്ങൾക്കേ തോല്ക്കാവൂ. നാലാമതൊന്നിൽ തോറ്റാൽ ഒരു വർഷംകൂടി അതേ ക്ലാസിൽ പഠനം ആവർത്തിക്കണം. […]
January 1, 2014

വിതക്കാരാ… ജാഗ്രതയോടെ വിതയ്ക്കുക

വിതക്കാരന്റെ ഉപമയിൽ നല്ല നിലത്തു വീണ വിത്തുകൾ അറുപതു മേനിയും നൂറു മേനിയും ഫലം പുറപ്പെടുവിച്ചുവെന്ന് കേൾക്കുമ്പോൾ എന്റെ മനസിൽ ചെറുപ്പം മുതൽ ഒരു ചോദ്യം ഉയരാറുണ്ടായിരുന്നു. വഴിയരികിലും പാറയിലും വീണ ആ പാവപ്പെട്ട വിത്തുകൾ […]
January 1, 2014

സത്യസന്ധർക്കുള്ള വാഗ്ദാനങ്ങൾ

മനുഷ്യരെ പാപത്തിലേക്ക് ആകർഷിക്കുന്നതിനായി പ്രത്യക്ഷത്തിൽ പാപമെന്നു തോന്നാത്ത ഒരു കെണി സാത്താൻ ഒരുക്കിവച്ചിട്ടുണ്ട്. ”ഇതിനുവേണ്ടിയാണു ഞാൻ ജനിച്ചത്; ഇതിനുവേണ്ടിയാണു ഞാൻ ഈ ലോകത്തിലേക്ക് വന്നതും- സത്യത്തിന് സാക്ഷ്യം നല്കാൻ. സത്യത്തിൽ നിന്നുള്ളവൻ എന്റെ സ്വരം കേൾക്കുന്നു. […]
January 1, 2014

നിങ്ങളുടെ നിരവധിയായ ബലികൾ എനിക്കെന്തിന്? (ഏശയ്യാ 1:11)

ലേവ്യരുടെ പുസ്തകത്തിൽ ഒന്നുമുതൽ ഏഴുവരെയുള്ള അധ്യായങ്ങളിൽ ഇസ്രായേൽ ജനം അർപ്പിക്കേണ്ടിയിരുന്ന വിവിധതരം ബലികളെപ്പറ്റിയാണ് പ്രതിപാദിക്കുന്നത്. ദഹനബലി, ധാന്യബലി, സമാധാനബലി, പാപപരിഹാരബലി, പ്രായശ്ചിത്തബലി, നിരന്തര ദഹനബലി എന്നിവയെപ്പറ്റിയാണ് അവിടെ വിവരിച്ചിരിക്കുന്നത്. ഓരോ ബലിയർപ്പണത്തിനും കർശനമായ നിയമങ്ങളും പേര് […]