Simple Faith

March 18, 2019

എന്റെ സ്വപ്നവും സ്വര്‍ഗത്തിലെ നിക്ഷേപവും

കുറച്ചു നാളുകള്‍ക്കുമുമ്പ് എനിക്കൊരു സ്വപ്നമുണ്ടായി. ഞാന്‍ മരിച്ചു. ഞങ്ങളുടെ വീട്ടിലെ സ്വീകരണമുറിയില്‍ ശവപ്പെട്ടിയില്‍ എന്നെ കിടത്തുന്ന തിരക്കിലാണ് എല്ലാവരും. തല ഏതു വശത്തേക്കാണ് വയ്‌ക്കേണ്ടത് എന്നൊക്കെ ആളുകള്‍ തമ്മില്‍ പറയുന്നത് ഞാന്‍ കേട്ടു. ഇനി തല […]
March 18, 2019

കൊല്ലപ്പെട്ടവന്റെ പിന്നാലെ

വെളിപാടിന്റെ പുസ്തകം അഞ്ചാം അധ്യായം പന്ത്രണ്ടും പതിമൂന്നും വാചകങ്ങളില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ”കൊല്ലപ്പെട്ട കുഞ്ഞാട് ശക്തിയും ധനവും ജ്ഞാനവും ആധിപത്യവും ബഹുമാനവും മഹത്വവും സ്തുതിയും സ്വീകരിക്കുവാന്‍ യോഗ്യനാണ്.” ”സ്വര്‍ഗത്തിലും ഭൂമിയിലും ഭൂമിയ്ക്കടിയിലും സമുദ്രത്തിലുമുള്ള എല്ലാ സൃഷ്ടികളും […]
March 18, 2019

‘എനിക്കും ഒന്ന് കുമ്പസാരിക്കണം!’

ഉച്ചഭക്ഷണത്തിന്റെ ഇടവേളയിലാണത് സംഭവിച്ചത്. ജോലി ചെയ്യുന്ന വിദ്യാലയത്തിലെ സ്റ്റാഫ് റൂമിലേക്ക് ഒരു പെണ്‍കുട്ടി കടന്നു വന്നു, ഒന്ന് സംസാരിക്കണമെന്നാവശ്യപ്പെട്ടു. പുറത്തേക്കിറങ്ങിച്ചെന്ന എന്നോട് വളരെ നിഷ്‌കളങ്കമായി ഒരു ആവശ്യം അവള്‍ ഉന്നയിച്ചു ‘എനിക്കൊന്ന് കുമ്പസാരിക്കണം സര്‍, ഇപ്പോള്‍ […]
March 18, 2019

ആശ്രമങ്ങളിലെ ആയുധശേഖരങ്ങള്‍

2014-ല്‍ ഉക്രെയിനിലുണ്ടായ റഷ്യന്‍ അധിനിവേശത്തില്‍ 6000-ത്തിലധികംപേര്‍ വധിക്കപ്പെടുകുയും ഒരു മില്യണിലധികംപേര്‍ പലായനം ചെയ്യുകയുമുണ്ടായി. ജനങ്ങള്‍ അനാഥരും നിസഹായരും ഭയവിഹലരുമായിത്തീര്‍ന്ന കഠിന യാതനയുടെ നാളുകള്‍. ഈ സാഹചര്യത്തില്‍ ഒഡെസ സിംഫെറോപ്പോള്‍ രൂപതയുടെ ബിഷപ് ജയ്‌സെക് പൈല്‍ ഇങ്ങനെ […]
March 18, 2019

പാട്ടു പാടി പരീക്ഷയെഴുതിയപ്പോള്‍…

ബി.ടെക് പഠനസമയത്ത് ഞാനെന്റെ ബന്ധുവീട്ടില്‍നിന്നാണ് പഠിച്ചിരുന്നത്. അവിടെയുള്ള എന്റെ മുറി ഒരു ദിവസം വൃത്തിയാക്കുന്ന നേരത്ത് ഗാനമാലിക എന്ന് പേരുള്ള ഒരു കുഞ്ഞുപുസ്തകം ലഭിച്ചു. അതെടുത്തു ഞാന്‍ മറിച്ചുനോക്കി. 3 എന്നെഴുതിയ ഒരു പേജ് എത്തുമ്പോള്‍ […]
March 18, 2019

നിശബ്ദതയാണ് ബലം

സീത്താ എന്നായിരുന്നു അവളുടെ പേര്. കുടുംബത്തിലെ ദാരിദ്ര്യംകാരണം പന്ത്രണ്ടാമത്തെ വയസില്‍ അവള്‍ ഒരു സമ്പന്ന കുടുംബത്തിലെ പരിചാരികയായി ജോലിയില്‍ പ്രവേശിച്ചു. വീട്ടില്‍നിന്നും എട്ടു കിലോമീറ്റര്‍ ദൂരെയുള്ള ‘ലൂക്കാ’ എന്ന പട്ടണത്തിലെ ‘ഫാറ്റിനെല്ലി’ കുടുംബം സില്‍ക്ക്-കമ്പിളി വസ്ത്രനിര്‍മാണരംഗത്ത് […]
March 18, 2019

അമ്മ സമ്മാനിച്ച അഞ്ച് രഹസ്യങ്ങള്‍

മെഡ്ജുഗോറിയ, മാതൃസ്‌നേഹത്തിന്റെ സുഗന്ധമുള്ള സ്ഥലമാണത്. അവിടെയെത്തുന്നവര്‍ അറിയാതെതന്നെ വിശുദ്ധ കുമ്പസാരത്തിലേക്ക് നയ്ക്കപ്പെടുന്നതിനാല്‍ ലോകത്തിന്റെ കുമ്പസാരക്കൂടെന്നും അവിടം അറിയപ്പെടുന്നു. ഇന്നാളുകളിലും മെഡ്ജുഗോറിയയില്‍ ദര്‍ശനം നല്കിക്കൊണ്ടിരിക്കുന്ന പരിശുദ്ധ അമ്മ തിന്‍മയെ തോല്പിക്കാനുള്ള അഞ്ച് രഹസ്യങ്ങളാണ് നമുക്ക് വെളിപ്പെടുത്തിത്തന്നിരിക്കുന്നത്. ഗോലിയാത്തിനെ […]
February 22, 2019

യോയോയോ യൂവെ

ഒരു കൊച്ചുപെണ്‍കുട്ടി എന്റെയടുത്തു വന്ന് പാട്ടു പാടുകയാണ്, ഉപുലേ സനിജോ ന്യാറൂസാസാ രാരാ ദിദി എനെതോയൂ എമമ ജോസസുസ ഉജ്ഞാ പ്ര ഏജവിബാ എ ദാഹോജോ ആ ഒയോ മിനാഹ സെഹസ മ മമാലൂയോ അറോ […]
February 21, 2019

ജീവിതം മാറ്റിമറിക്കുന്ന സമയം

മാല്‍ക്കം മഗ്‌റിഡ്ജ് ബി.ബി.സിയുടെ അറിയപ്പെടുന്ന കമന്റേറ്ററായിരുന്നു. പ്രശസ്തനായ എഴുത്തുകാരന്‍ കൂടിയാണദ്ദേഹം. മദര്‍ തെരേസയെക്കുറിച്ച് മനോഹരമായ ഒരു പുസ്തകം അദ്ദേഹം എഴുതിയിട്ടുണ്ട്. ‘സംതിങ്ങ് ബ്യൂട്ടിഫുള്‍ ഫോര്‍ ഗോഡ്’ എന്ന ശീര്‍ഷകത്തില്‍ 1971-ല്‍ രചിക്കപ്പെട്ട ആ പുസ്തകം പാശ്ചാത്യ […]
February 21, 2019

പാത്‌മോസ് അനുഭവം ഒരു ദൈവപദ്ധതി !

ഡൊമീഷ്യന്‍ ചക്രവര്‍ത്തിയുടെ ഭീകര ഭരണകാലത്ത് റോമാ സാമ്രാജ്യത്തില്‍ കഠിനമായ ഒരു മതമര്‍ദനമുണ്ടായി. ചക്രവര്‍ത്തി ഇപ്രകാരം ഒരു ആജ്ഞ പുറപ്പെടുവിച്ചു. തന്റെ സാമ്രാജ്യത്തില്‍പെട്ട എല്ലാവരും ‘ഞങ്ങളുടെ കര്‍ത്താവും ഞങ്ങളുടെ ദൈവവും’ എന്നു വിളിച്ച് ചക്രവര്‍ത്തിയെ ആരാധിക്കണം. അതിന് […]
February 21, 2019

എന്നെക്കുറിച്ചുള്ള ദൈവഹിതം എങ്ങനെ നിറവേറും?

ഫ്രഞ്ച് വിപ്ലവത്തിന്റെ (1786-1859) സമയം. ഫ്രാന്‍സിലെ ഓരോ കുടുംബത്തില്‍നിന്നും പതിനെട്ടിനും ഇരുപത്തഞ്ചിനും ഇടയില്‍ പ്രായമുള്ള അവിവാഹിതരായ യുവാക്കളെ നിര്‍ബന്ധിത പട്ടാളസേവനത്തിന് രാജ്യം വിളിച്ചിരുന്നു. അങ്ങനെ ജോണ്‍ എന്ന ആ യുവാവിന്റെ ചേട്ടനും സൈനികസേവനത്തിന് പോയി. അങ്ങനെയിരിക്കെ […]
February 21, 2019

സ്വര്‍ണം പൊടിയിലെറിഞ്ഞാലുള്ള ഗുണം

അന്നത്തെ ജപമാല പ്രാര്‍ത്ഥന ഒരിക്കലും മറക്കില്ല. വൈകുന്നേരം ഏഴുമണിക്ക് വൈദികവിദ്യാര്‍ത്ഥികള്‍ക്കൊപ്പമുള്ള ആ സമൂഹപ്രാര്‍ത്ഥനയില്‍ എന്നും പങ്കെടുക്കാറുണ്ട്. എങ്കിലും അന്നത്തെ പ്രാര്‍ത്ഥനയില്‍ ദൈവസാന്നിധ്യത്തിന്റെ സജീവാനുഭവം ലഭിച്ചു. മുഴുവന്‍ സമയവും പരിശുദ്ധ അമ്മ തൊട്ടടുത്തുണ്ടായിരുന്നു. ഒരു വാക്കുപോലും നഷ്ടമാകാത്ത […]
March 18, 2019

കാറോടിക്കാന്‍ സമ്മതിക്കാത്ത അമ്മ

കഴിഞ്ഞ ഒക്‌ടോബര്‍മാസത്തില്‍ മകന്റെ ജോലിസ്ഥലമായ നോയിഡായില്‍നിന്ന് ഞങ്ങള്‍ രാജസ്ഥാന്‍ മരുഭൂമി കാണാന്‍ കാര്‍മാര്‍ഗം പോയി. 16 മണിക്കൂര്‍ യാത്രയാണ് വേണ്ടിയിരുന്നത്. യാത്ര തുടങ്ങിയപ്പോള്‍മുതല്‍ ഞാന്‍ ജപമാല കൈയിലെടുത്തിരുന്നു. ഇടയ്ക്കിടയ്ക്ക് ജപമാലയും മറ്റ് പ്രാര്‍ത്ഥനകളും ചൊല്ലുകയും ചെയ്തിരുന്നു. […]
March 18, 2019

കോഴിയും കുരിശടയാളവും

ഞങ്ങള്‍ വളര്‍ത്തിക്കൊണ്ടിരുന്ന ഒരു മുട്ടക്കോഴി എന്നും വീടിനുള്ളില്‍ കയറി മുട്ടയിടാനായി ഒച്ചയുണ്ടാക്കും. ആ സമയത്ത് കൂട്ടില്‍ പിടിച്ചിടും. എന്നാല്‍ പിന്നെ നോക്കുമ്പോള്‍ ഉടഞ്ഞ മുട്ടയുടെ അവശിഷ്ടവും റബ്ബര്‍പോലെ ഒരു സാധനവുംമാത്രമേ കാണുകയുള്ളൂ. എന്നും ഇതാവര്‍ത്തിച്ചപ്പോള്‍ ഞാന്‍ […]
March 18, 2019

സൗഖ്യത്തിലേക്ക് നയിച്ചത് പുസ്തകം

എന്റെ ഇടതുകാലിന്റെ ചെറുവിരലിന്റെ അടിഭാഗം ചൊറിഞ്ഞുപൊട്ടി നീറ്റലനുഭവപ്പെട്ടിരുന്നു. ചെറിയ ചില പൊടിക്കൈകള്‍ ചെയ്‌തെങ്കിലും അത് മാറിയില്ല. രാത്രി കിടന്നപ്പോള്‍ സൂചികുത്തുന്നതുപോലെ വേദനിക്കാന്‍ തുടങ്ങി. ഉറങ്ങാന്‍ സാധിക്കാതെയിരുന്ന സമയത്താണ് ടീപോയില്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ രചിച്ച […]
February 22, 2019

സര്‍ജറിക്കുപകരം ഹന്നാന്‍വെള്ളം

എന്റെ വയറിനുമേല്‍ ചെറിയൊരു പരു വന്നു. ഒരു ആഴ്ച കഴിഞ്ഞിട്ടും അത് മാറിപ്പോയില്ല. മാത്രവുമല്ല പഴുത്ത് ചുവന്ന് വരികയും ചെയ്തു. പത്തുദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് ടെന്‍ഷനായി. കാരണം ഒമ്പതുവര്‍ഷംമുമ്പ് ഇതുപോലെ ഒരു പരു വന്ന് അത് […]
February 21, 2019

സന്തോഷത്തിന്റെ അഞ്ചാം രഹസ്യം

എന്റെ ഒരു സര്‍ട്ടിഫിക്കറ്റ് കാണാതായി. അലമാരിയും ഫയലുകളും മുഴുവന്‍ പരതിയിട്ടും കണ്ടില്ല. അരമണിക്കൂറോളം അന്വേഷിച്ചു നോക്കി. പിന്നെ സന്തോഷത്തിന്റെ അഞ്ചാം രഹസ്യം ധ്യാനിച്ച് പത്താമത്തെ നന്മനിറഞ്ഞ മറിയമേ ചൊല്ലിക്കഴിഞ്ഞപ്പോള്‍ ശാലോം ടൈംസ് എന്ന ഒരു സ്വരം […]
February 21, 2019

നമ്പര്‍ തെറ്റിച്ച മാതാവ്‌

നാലുവര്‍ഷം മുമ്പ് കിണര്‍ പണിയെടുക്കുമ്പോള്‍ ഒരപകടത്തില്‍പെട്ടു. ആശുപത്രിയില്‍ പോയി തിരിച്ചുവരുമ്പോള്‍ ഞാന്‍ ജപമാല ചൊല്ലാന്‍ തുടങ്ങി. മരുന്നു വാങ്ങാന്‍ കുറച്ചു പണം വേണം, ഇതാണെന്റെ നിയോഗം. ജപമാല തീര്‍ന്നപ്പോള്‍ ഒരു കൂട്ടുകാരനെ വിളിക്കാന്‍ തോന്നി. എന്നാല്‍ […]
February 21, 2019

മുന്‍പേ പോയ ദൈവം

ഞങ്ങളുടെ മകന്‍ ജൂലൈ 29-ന് ആര്‍മിയുടെ ക്ലര്‍ക്ക് പരീക്ഷയെഴുതി. ഇന്ത്യയൊട്ടാകെയുള്ള പരീക്ഷയായതുകൊണ്ടും കേരളത്തില്‍നിന്ന് വളരെ കുറച്ച് ഒഴിവുകള്‍ മാത്രമുള്ളതുകൊണ്ടും വിജയിക്കുവാനുള്ള സാധ്യത വളരെ കുറവായിരുന്നു. ഈ സമയത്താണ് 2018 ജൂലൈ മാസത്തിലെ ശാലോം ടൈംസില്‍ ഫാ. […]
January 22, 2019

ശുപാര്‍ശയില്ലെങ്കിലും…

ഞാന്‍ ഒരു ബി.എഡ് വിദ്യാര്‍ത്ഥിനിയാണ്. കോഴ്‌സിന്റെ ഭാഗമായി ഞങ്ങള്‍ക്ക് സ്‌കൂളുകളില്‍ ടീച്ചിംഗ് പരിശീലനത്തിന് പോകേണ്ടതായിട്ടുണ്ട്. ഞാന്‍ അന്വേഷിച്ച് ഉറപ്പിച്ചുവച്ചിരുന്ന സ്‌കൂളുകള്‍ അവസാനനിമിഷം ടീച്ചിംഗ് പ്രാക്ടീസിന് എന്നെ എടുത്തില്ല. വീണ്ടും ചില സ്‌കൂളുകളില്‍ അന്വേഷിച്ചെങ്കിലും നിശ്ചയിച്ച സമയം […]
January 22, 2019

ചോദിച്ചുവാങ്ങിയ സമ്മാനങ്ങള്‍

2016 സെപ്റ്റംബര്‍ എട്ടിന് മാതാവിന്റെ പിറവിത്തിരുനാളാഘോഷം കഴിഞ്ഞ് പള്ളിയില്‍നിന്നിറങ്ങുന്നതിനുമുമ്പ് ഞാന്‍ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപത്തിന് മുമ്പില്‍നിന്ന് പറഞ്ഞു: അമ്മേ, ഞങ്ങളുടെ മകന്റെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമായി. ഇതുവരെ മക്കളായില്ല. അമ്മയുടെ അടുത്ത പിറവിത്തിരുനാളിനുമുമ്പ് മക്കളെ […]
January 22, 2019

ഒരു ആഫ്രിക്കന്‍ അനുഭവം

കിഴക്കന്‍ ആഫ്രിക്കയിലെ ഒരു സാധാരണ ഗ്രാമം. അവിടത്തെ ധ്യാനമന്ദിരത്തിലെത്തി വൈദികനായ എന്നോട് മധ്യവയസ്‌കയായ ആ വനിത തന്റെ സങ്കടം പറഞ്ഞു. അവരുടെ രണ്ട് ആണ്‍മക്കളും കടുത്ത മദ്യപരാണ്. മദ്യപാനത്തിനും മയക്കുമരുന്നിനുമൊക്കെയായി പണം സമ്പാദിക്കാന്‍ വീട്ടില്‍നിന്ന് കിട്ടുന്ന […]
January 22, 2019

മാതാവ് തന്ന പെന്‍ഷന്‍

വടക്കേയിന്ത്യയിലാണ് ഞാന്‍ നഴ്‌സിംഗ് പരിശീലനം പൂര്‍ത്തിയാക്കിയത്. അവിടത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എസ്.എസ്.എല്‍.സി ബുക്കും നഴ്‌സിങ്ങ് സര്‍ട്ടിഫിക്കറ്റും നല്കിയപ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ എന്റേത് കള്ള സര്‍ട്ടിഫിക്കറ്റാണെന്ന് പറഞ്ഞു. ഒന്നില്‍ ത്രേസ്യ എന്നും മറ്റേതില്‍ ത്രേസ്യാമ്മ എന്നുമായതാണ് കാരണമെന്നും […]