Orathmavinte Sankeerthanangal

July 18, 2019

അവര്‍ കാരണമാണ് ഞാനങ്ങനെ…

ഭരണങ്ങാനം പള്ളിയുടെ മുന്‍പിലൂടെ യാത്രചെയ്യുമ്പോള്‍ ഡ്രൈവര്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ രൂപം ചൂണ്ടി ക്കാണിച്ചുകൊണ്ട് മകളോട് ചോദിച്ചു, ”നമുക്കും ഇതുപോലെ നില്‍ക്കണ്ടേ?” അവള്‍ പറഞ്ഞു, ”ഒരു ചേട്ടന്‍ എനിക്ക് ഉള്ളതുകൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല.” അവള്‍ അങ്ങനെ പറയാന്‍ കാരണമുണ്ട്. […]
June 18, 2019

പാപങ്ങളില്‍ വീഴാതിരിക്കാന്‍…

ഈശോയേ, പാപങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് എന്തുകൊണ്ട്?”- ഞാന്‍ ഈശോയോട് ചോദിച്ചു. യേശു പറഞ്ഞു, ”നീ സ്ഥിരമായി ചെയ്യുന്ന രണ്ടു പാപങ്ങളാണ് കുറ്റം പറയുക, തറുതല പറയുക എന്നത്. ഒരാളുടെ കുറ്റം പറയുമ്പോള്‍ നീ വിചാരിക്കുന്നത് ഞാന്‍ നുണയൊന്നും […]
May 21, 2019

ജീവിതം ആസ്വാദ്യമാക്കാന്‍ വഴിയുണ്ട് !

ഞാനൊരു സ്വപ്‌നം കണ്ടു. ഞാനും ഈശോയും കടല്‍ത്തീരത്ത് നില്‍ക്കുകയാണ്. അപ്പോള്‍ യേശു പറഞ്ഞു, ”ഞാന്‍ ഈ കടലിന്റെ മറുകരയില്‍ നിന്നെ കാത്തു നില്‍ക്കും. നീ തനിയെ ഈ വഞ്ചിയില്‍ കയറി മറുകരക്ക് എത്തണം.”  ഞാന്‍ പറഞ്ഞു, […]
April 11, 2019

ഏതാണ് കരുണയുടെ സമയം?

ഒരു ദിവസം ഞാന്‍ കിടപ്പിലായ ഒരു വല്യമ്മച്ചിയെ കണ്ടിട്ട് തിരികെപ്പോരുമ്പോള്‍ യേശു എന്നോട് സംസാരിച്ചു. ”അവര്‍ നന്നായി വല്യമ്മച്ചിയെ പരിചരിക്കുന്നുണ്ട്. എങ്കിലും അതിനെക്കാള്‍ കൂടുതല്‍ ആ വല്യമ്മച്ചിക്ക് വേണ്ടി പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. നിനക്ക് എന്ത് തോന്നുന്നു, ജീവിച്ചിരിക്കുമ്പോഴാണോ […]
March 19, 2019

നോമ്പിനെ സ്‌നേഹിക്കേണ്ട!

ഒരു ദിവസം ഞാന്‍ ആത്മശോധന നടത്തി വിഷമിച്ചിരിക്കുകയായിരുന്നു. അപ്പോള്‍ യേശു ചോദിച്ചു, ”നീ എന്തിനാ വിഷമിച്ചിരിക്കുന്നത്?” ഞാന്‍ പറഞ്ഞു, ”എന്നെപ്പോലെ ഇത്രയും പാപിയും ബലഹീനയുമായ ഒരാള്‍ ഈ ലോകത്തില്‍ കാണില്ല. എനിക്ക് നേരെ ചൊവ്വേ ഒരു […]
February 22, 2019

ദൈവമാതാവ് ചെയ്യുന്നതെന്ത്?

അന്ന് കൊന്ത ചൊല്ലുവാനായി ഇരുന്നപ്പോള്‍ പ്രാര്‍ത്ഥിച്ചിട്ട് വചനപ്പെട്ടിയില്‍ നിന്ന് ഒരു വചനം എടുത്തു. അത് ഇങ്ങനെയായിരുന്നു: ”കര്‍ത്താവേ, കര്‍ത്താവേ എന്ന് എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.” (മത്തായി 7 […]