Saints

December 23, 2020

പിടിക്കാന്‍ വന്നവര്‍ക്ക് ഭക്ഷണം വിളമ്പിയ മെത്രാന്‍ നിക്കോമേദിയായിലെ വിശുദ്ധ അന്തിമൂസ്‌

നിക്കൊമേദിയായിലെ പരമോന്നത കോടതിയില്‍ ഒരു തീപിടിത്തമുണ്ടായി. പ്രസ്തുത തീപിടിത്തത്തിന്റെ ഉത്തരവാദികള്‍ ക്രൈസ്തവരാണെന്നായിരുന്നു വ്യാപകമായ പ്രചരണം. ഇതുനിമിത്തം വിഗ്രഹാരാധകര്‍ ക്രൂരമായി ക്രൈസ്തവര്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അതിന്റെ ഫലമായി, ചക്രവര്‍ത്തിയുടെ കല്പനയിലൂടെ നിക്കൊമേദിയായില്‍ മാത്രം ഇരുപതിനായിരത്തിലധികം ക്രൈസ്തവര്‍ ക്രിസ്മസ് […]
November 24, 2020

ബിസിനസ് കുടുംബത്തിലെ ആത്മാക്കളുടെ ബിസിനസുകാരന്‍

മരിയാനോ ജോസ്, സ്‌പെയിനിലെ ബില്‍ബാവോയില്‍, 1815 സെപ്റ്റംബര്‍ എട്ടിനാണ് ജനിച്ചത്. ഒരു ബിസിനസ് കുടുംബത്തിലെ ഒമ്പത് സഹോദരങ്ങളില്‍ ഏറ്റവും ഇളയവന്‍. മരിയാനോക്ക് രണ്ട് വയസായപ്പോള്‍ ആ കുടുംബത്തെ കണ്ണീരിലാഴ്ത്തി പിതാവ് മരിച്ചു. എന്നാല്‍ ധീരയായി നിന്ന […]
March 5, 2020

സന്യാസവസ്ത്രത്തില്‍ ഒരു കുരുന്ന്‌

മഗ്ദലെന്‍ എന്ന മാമ്മോദീസാ പേര് സ്വീകരിച്ച ഇമെല്‍ഡ പില്‍ക്കാലത്ത് വിശുദ്ധ മേരി മഗ്ദലേനയുടെ നാമധേയത്തിലുള്ള കോണ്‍വന്റില്‍ നിന്നാണ് വളര്‍ന്നത്. 1322-ല്‍ ഇറ്റലിയിലെ ബൊളോണയിലുള്ള ഒരു കുലീന കുടുംബത്തിലാണ് ഇമെല്‍ഡയുടെ ജനനം. സമ്പത്തും അധികാരവും ഉണ്ടായിരുന്നെങ്കിലും ദൈവിക […]
January 15, 2020

സൈനിക കമാന്‍ഡര്‍ വൈദികനായി, പിന്നെ…

ചങ്ങലകളാല്‍ ബന്ധിതമായ കാരാഗൃഹവാസമാണ് ജെറോം എമിലിയാനി എന്ന വിശുദ്ധനെ സ്ഫുടം ചെയ്ത് രൂപപ്പെടുത്തിയത്. സ്വന്തം ശക്തിയില്‍ ആശ്രയിച്ചും ശത്രുക്കളെ കീഴ്‌പ്പെടുത്തിയും മുന്നേറിയ സൈനിക കമാന്‍ഡറായിരുന്ന എമിലിയാനി അതുവരെ ദൈവത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. അല്ലെങ്കില്‍ ദൈവത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാനുള്ള […]
December 18, 2019

നിറഞ്ഞുകവിഞ്ഞ ചോറ് പത്രവാര്‍ത്തയായപ്പോള്‍…

‘വാഴ്ത്തപ്പെട്ട ജോണ്‍ മസിയാസ്, ഇന്ന് ദരിദ്രര്‍ക്ക് കൊടുക്കാനുള്ള ഭക്ഷണമില്ല!’ – ലിയാന്‍ഡ്രാ എന്ന പാചകക്കാരി ഉച്ചഭക്ഷണം തയാറാക്കുന്നതിനിടെ ഉയര്‍ത്തിയ നെടുവീര്‍പ്പായിരുന്നു ഈ പ്രാര്‍ത്ഥന. സ്‌പെയിനിന്റെയും പോര്‍ച്ചുഗലിന്റെയും അതിര്‍ത്തിയിലുള്ള ഒലിവന്‍സാ എന്ന ചെറുനഗരത്തിലെ പാചകക്കാരിയായിരുന്നു ലിയാന്‍ഡ്ര. ദരിദ്രരായ […]
November 20, 2019

പ്രണയത്തില്‍പ്പെട്ട ‘വിശുദ്ധന്‍’ വാഴ്ത്തപ്പെട്ട കാള്‍ ലെയ്‌സ്‌നര്‍

ചെറുപ്പകാലം മുതല്‍ ഡയറി എഴുതുന്ന സ്വഭാവമുണ്ടായിരുന്ന കാള്‍ ലെയ്‌സ്‌നറിന്റെ ഡയറിക്കുറിപ്പുകള്‍ ഒരു പുണ്യാത്മാവിന്റെ രൂപപ്പെടലിന്റെ നാള്‍വഴികള്‍ വ്യക്തമാക്കുന്നവയാണ്. ‘ക്രിസ്തുവേ അങ്ങാണെന്റെ പാഷന്‍’ എന്നതായിരുന്നു യുവാവായിരുന്ന ലെയ്‌സ്‌നറിന്റെ ആദ്യ കുറിപ്പുകളില്‍ ഒന്ന്. 1915 ഫെബ്രുവരി 28-ാം തിയതി […]
October 25, 2019

പൊട്ടിയ കുടം ചുമന്ന വിശുദ്ധന്‍ മോസസ് ദി ബ്ലാക്ക്‌

നാലാം നൂറ്റാണ്ടില്‍ ഈജിപ്തിലെ പ്രശസ്ത സന്യാസഭവനങ്ങളിലൊന്നായിരുന്ന സ്‌കീറ്റിലെ പെത്ര സന്യാസഭവനം. അവിടത്തെ താപസപിതാവായിരുന്നു മോസസ് ദി ബ്ലാക്ക് എന്ന പേരില്‍ അറിയപ്പെടുന്ന മോസസ്. ഒരിക്കല്‍ മോസസ് താമസിച്ചിരുന്ന സന്യാസഭവനത്തില ഒരു സന്യാസി ചെയ്ത കുറ്റത്തിന് ശിക്ഷ […]
September 23, 2019

രാജ്ഞിയുടെ വാഗ്ദാനം അവഗണിച്ച വിശുദ്ധന്‍

‘രാജകൊട്ടാരവുമായി അധികം ബന്ധം പുലര്‍ത്താതിരിക്കുക, ഭാര്യയായ ആനിയെ നന്നായി നോക്കുക’ – ഇംഗ്ലണ്ടിലെ പ്രഭുകുടുംബത്തിലെ അംഗമായിരുന്ന ഫിലിപ്പ് ഹൊവാര്‍ഡിന്റെ പിതാവ് തോമസ് ഹൊവാര്‍ഡ് തന്റെ മരണത്തിന് മുമ്പായി മകന് നല്‍കിയ രണ്ട് ഉപേദശങ്ങളായിരുന്നു ഇവ. എന്നാല്‍ […]
August 21, 2019

താരമാണ്, ഈ പെണ്‍കുട്ടി!

ക്രൈസ്തവവിശ്വാസിനിയായ ബാലിക ഫൗസ്തയെ വിശ്വാസത്തില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് എവിലാസിയസിന്റെ പക്കലേക്ക് അയച്ചത്. വിജാതീയ പുരോഹിതനായിരുന്നു അയാള്‍. എന്നാല്‍ എവിലാസിയസിന്റെ ക്രൂരമായ പീഡനങ്ങള്‍ ഏറ്റിട്ടും ക്രിസ്തുവിനെ തള്ളിപ്പറയാന്‍ ഫൗസ്ത തയാറായില്ല. ആ പെണ്‍കുട്ടിയുടെ ധീരത 80 […]
July 17, 2019

നാടകത്തിനിടയിലെ അത്ഭുതം!

റോമാ നഗരത്തിലെ മികച്ച അഭിനേതാവും എഴുത്തുകാരനുമായിരുന്നു നാലാം നൂറ്റാണ്ടില്‍ രക്തസാക്ഷിത്വം വരിച്ച ജനേസിയൂസ്. വിശുദ്ധ ജനേസിയൂസിന്റെ തൊഴിലായ അഭിനയം പോലെ തന്നെ ഏറെ നാടകീയത നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും മരണവും. എഡി 303ല്‍, ക്രൈസ്തവരെ പീഡിപ്പിച്ചിരുന്ന […]
June 18, 2019

വിശുദ്ധന്‍ തട്ടിക്കൊണ്ടുപോയ വിശുദ്ധ

ആറാം നൂറ്റാണ്ടില്‍ വെയില്‍സിലുള്ള ബ്രെക്ക്‌നോക്ക് ഭരിച്ചിരുന്ന ബ്രിഷാന്‍ എന്ന രാജാവിന്റെ മകളായിരുന്നു സദ്ഗുണസമ്പന്നയായിരുന്ന ഗ്ലാഡിസ്. തെക്കന്‍ വെയില്‍സിലെ ഗൈ്വനില്‍വി എന്ന ഒരു യുദ്ധവീരനായ രാജാവ് ഗ്ലാഡിസിനെ തന്റെ ഭാര്യയാക്കാന്‍ ആഗ്രഹിച്ചു. അവളെ തനിക്ക് നല്‍കണമെന്ന അഭ്യര്‍ത്ഥനയുമായി […]
May 21, 2019

ഭക്ഷണം വൈകി, പുണ്യവാന്‍ ജനിച്ചു!

‘ഭക്ഷണം തയാറായില്ലേ?’ – പതിവിലേറെ വിശപ്പോടെയാണ് ഉച്ചഭക്ഷണം കഴിക്കാന്‍ ജോണ്‍ എത്തിയിരിക്കുന്നതെന്ന് ആ ചോദ്യത്തില്‍ നിന്ന് വ്യക്തമായിരുന്നു. ജോണിന്റെ ക്ഷിപ്രകോപത്തെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്ന ഭാര്യ ഒരു പുസ്തകവുമായാണ് അദ്ദേഹത്തിന്റെ അടുക്കലേക്ക് വന്നത്. ഉച്ചഭക്ഷണം തയാറാവുന്നതേയുള്ളൂവെന്നും അതുവരെ […]