Tit Bits

June 18, 2019

വെള്ളത്തിനു മുകളിലുയര്‍ത്തിയ അനുസരണം

ബാലസന്യാസിയായ പ്ലാസിഡ് വെള്ളമെടുക്കാന്‍ തടാകക്കരയിലേക്ക് പോയതാണ്. പെട്ടെന്നാണ് കൈയിലുണ്ടായിരുന്ന പാത്രം തടാകത്തിലേക്ക് വീണുപോയത്. അതെടുക്കാനുള്ള ശ്രമത്തിനിടയില്‍ പ്ലാസിഡും വെള്ളത്തില്‍ വീണു. ചുഴിയില്‍പ്പെട്ട് മുങ്ങാനാരംഭിച്ച പ്ലാസിഡിന്റെ അവസ്ഥ തന്റെ ആശ്രമമുറിയിലിരുന്ന വിശുദ്ധ ബനഡിക്റ്റ് തിരിച്ചറിഞ്ഞു. അദ്ദേഹം വേഗം […]
May 21, 2019

വിമലഹൃദയപ്രതിഷ്ഠകൊണ്ടുള്ള ലാഭങ്ങള്‍

നമ്മുടെ സത്പ്രവൃത്തികളെല്ലാം നമ്മുടെ അമ്മയായ പരിശുദ്ധ മറിയം ദൈവഹിതമനുസരിച്ച് ദൈവമഹത്വത്തിനായി ഉപയോഗിക്കും. നമ്മുടെ സത്കൃത്യങ്ങളെ അമ്മ വിശുദ്ധീകരിക്കുകയും അലങ്കരിക്കുകയും ചെയ്യും. നമ്മെ കുറവുകളില്ലാതെ ദൈവത്തിന് സമര്‍പ്പിക്കും. പരിശുദ്ധ മറിയത്തിന്റെ വിശ്വാസത്തില്‍ നമുക്ക് പങ്കു ലഭിക്കും. പരിശുദ്ധ […]
May 21, 2019

ഒന്നു കണ്ണടച്ചേക്ക്…

ചില കാര്യങ്ങള്‍ കാണുമ്പോള്‍ നാം പറയാറില്ലേ, ഒന്നു കണ്ണടച്ചു വിട്ടേക്കാന്‍….. പലപ്പോഴും അത് കേള്‍ക്കുമ്പോള്‍ നമ്മുടെ ധാര്‍മികരോഷം ഉണരാറുണ്ട്, ‘കണ്ണടച്ചിട്ട് കാര്യമില്ല, പ്രതികരിക്കണം ഇപ്പോള്‍ത്തന്നെ പ്രതികരിക്കണം’-ഇങ്ങനെ നാം ചിന്തിച്ചുപോകും. എന്നാല്‍ എന്തിനുവേണ്ടിയാണ് കണ്ണടയ്ക്കുന്നത് എന്നതിനാണ് പ്രസക്തി. […]
May 21, 2019

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ!

കുഞ്ഞുനാള്‍ മുതലേയുള്ള ശീലമായതിനാല്‍ കുടുംബപ്രാര്‍ത്ഥനയ്ക്കുശേഷം മുതിര്‍ന്നവര്‍ തുടങ്ങി എല്ലാവര്‍ക്കും സ്തുതി ചൊല്ലും. കൈകൂപ്പി തല കുനിച്ച് ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ എന്നു പറയുന്നന്നത് ആ വ്യക്തിയില്‍ വസിക്കുന്ന ഈശോയോടാണ് എന്നുള്ള ബോധ്യമൊന്നും അന്നില്ലായിരുന്നു, അപ്പാപ്പന്റെ നിര്‍ബന്ധമായിരുന്നു കാരണം. […]
April 15, 2019

ഫേസ്ബുക്കും പരിശുദ്ധ കുര്‍ബാനയും

അടുപ്പമുള്ള ഒരു ചേട്ടനുമായി സംസാരിക്കുമ്പോള്‍ അദ്ദേഹം തന്റെ വിഷമം പങ്കുവച്ചു. അയല്‍ക്കാരന്റെ മകളുടെ കല്യാണത്തിന് മുമ്പ് അദ്ദേഹത്തിന് നല്കാനുള്ള ഒരു ലക്ഷം രൂപ കൊടുക്കണം. പെണ്‍മക്കളുടെ കല്യാണവും പഠനവുമൊക്കെയായി എട്ടു ലക്ഷം രൂപയോളം ഇപ്പോള്‍ത്തന്നെ കടമുള്ളതിനാല്‍ […]
April 15, 2019

വെയിലില്‍ ഒരു തണവ്

ജോലി ചെയ്യുന്ന സ്ഥാപനത്തില്‍നിന്ന് ഉച്ചഭക്ഷണത്തിനായി വീട്ടിലേക്ക് പോവുകയായിരുന്നു ഞാന്‍. ബൈക്കിലാണ് യാത്ര. നല്ല വെയിലുള്ള സമയം. പെട്ടെന്ന് വഴിയില്‍ എന്റെ അയല്‍ക്കാരനായ ഒരു അപ്പൂപ്പന്‍ നില്ക്കുന്നത് കണ്ടു. അദ്ദേഹം കൈ ഉയര്‍ത്തിക്കാണിച്ചു. അതുകണ്ട് മനസ്സില്ലാ മനസ്സോടെ […]
March 19, 2019

മതിലിലെ വാക്കുകളും സഹോദരനും

ഒരു യാത്രയിലായിരുന്ന സമയം. കൂടെ യാത്ര ചെയ്യുന്ന മുസ്ലിം സഹോദരന്‍ എന്നെ പരിചയപ്പെട്ടു കഴിഞ്ഞ് പറയുകയാണ്, നിങ്ങള്‍ ക്രിസ്ത്യാനികള്‍ മതിലിലും മറ്റും എഴുതിവയ്ക്കുന്ന കാര്യമില്ലേ, ഒരിക്കല്‍ കോട്ടയത്തുകൂടി യാത്ര ചെയ്യുമ്പോള്‍ അതെന്റെ ശ്രദ്ധയില്‍പ്പെട്ടു. ആ സമയത്ത് […]
March 18, 2019

‘സ്വര്‍ഗ്ഗീയ ക്യാമറ’ ഒപ്പിയെടുത്തത്…

ഏതാണ്ട് അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കു മുമ്പാണ് മെക്‌സിക്കന്‍ കര്‍ഷകനായ ജൂവാന്‍ ഡിയാഗോക്ക് പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ടത്. പ്രത്യക്ഷീകരണം നടന്ന സ്ഥലത്ത് ഒരു ദൈവാലയം നിര്‍മ്മിക്കണമെന്ന് ബിഷപ്പിനോട് ആവശ്യപ്പെടാന്‍ പരിശുദ്ധ കന്യക അദ്ദേഹത്തോട് നിര്‍ദേശിച്ചു. ഇക്കാര്യം ബിഷപ്പിനോട് അവതരിപ്പിക്കുമ്പോള്‍ […]
February 22, 2019

10 മക്കളുള്ള താപസന്‍

സമ്പന്ന കര്‍ഷകകുടുംബത്തിലാണ് നിക്കോളാസ് ജനിച്ചത്. 21 വയസ്സായപ്പോള്‍ അദ്ദേഹം സൈന്യത്തില്‍ ചേര്‍ന്നു. ധീരതയോടെ സൈന്യസേവനം അനുഷ്ഠിച്ചിരുന്ന അദ്ദേഹം മുപ്പതാമത്തെ വയസില്‍ കര്‍ഷകപുത്രിയായ ഡൊറോത്തിയായെ വിവാഹം ചെയ്തു. അവര്‍ക്ക് പത്തു മക്കള്‍ പിറന്നു. മുപ്പത്തിയേഴാം വയസുവരെയും സൈന്യസേവനം […]
February 22, 2019

തെങ്ങിന്‍തൈയിലെ ആത്മീയത

ഒരു തെങ്ങിന്‍തൈ നട്ടിട്ട് ആരംഭത്തില്‍ കര്‍ഷകന്‍ വളരെയേറെ അധ്വാനിക്കുകയും ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്യുന്നു. കൃമികീടങ്ങളില്‍നിന്നും കന്നുകാലികളില്‍നിന്നും വെയിലില്‍നിന്നും എല്ലാം അതിനെ സംരക്ഷിക്കണം. വളവും വെള്ളവും സമയാസമയത്ത് നല്‍കണം, കള പറിക്കണം, കേടു വന്നാല്‍ മരുന്നു തളിക്കണം. […]
February 22, 2019

തിരികെവാങ്ങും, പിശാചിന്റെ കരാര്‍!

അന്‍വേഴ്‌സിലെ ഒരു സ്ത്രീ തന്നെത്തന്നെ പിശാചിനു നല്കിക്കൊണ്ട് സ്വന്തം രക്തത്താല്‍ കരാര്‍ ഒപ്പുവച്ചു. എന്നാല്‍ അല്പനാള്‍ കഴിഞ്ഞപ്പോള്‍ അവള്‍ക്ക് പശ്ചാത്താപം തോന്നി. അങ്ങനെ അവള്‍ കാരുണ്യവാനും ജ്ഞാനിയുമായ ഒരു കുമ്പസാരകന്റെ സഹായം തേടി. ആ പട്ടണത്തിലെ […]
February 22, 2019

ശുദ്ധീകരണാത്മാക്കളും ചുരിദാറും

കൂട്ടുകാരി പങ്കുവച്ച അനുഭവമാണിത്. കുടുംബമൊന്നിച്ച് ഒരു ദിവസം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തതിനുശേഷം ശുദ്ധീകരണാത്മാക്കള്‍ക്കായി ഒപ്പീസ്‌കൂടി അര്‍പ്പിക്കുന്നതിന് അവള്‍ ആഗ്രഹിച്ചു. എന്നാല്‍ അല്പനേരം അതില്‍ പങ്കെടുത്തപ്പോഴേക്കും ഭര്‍ത്താവിന് നേരം വൈകുന്നതായി അനുഭവപ്പെട്ടു. അല്പം ദേഷ്യത്തില്‍, താന്‍ വാഹനവുമെടുത്ത് […]