Tit Bits

March 23, 2020

വീടുകയറി, പിന്നെ കടല്‍ക്കരയിലേക്ക്…

റോമന്‍ പട്ടാളത്തിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു വിക്ടര്‍. അക്കാലത്ത് റോമന്‍ ചക്രവര്‍ത്തി മാക്‌സിമിയന്‍ ഗോളിലെ മര്‍സയ്യ് സന്ദര്‍ശിക്കാന്‍ വന്നു. ഇതുകേട്ട് ഭീതിയിലായ ക്രൈസ്തവരെ ധൈര്യപ്പെടുത്താന്‍ വിക്ടര്‍ രാത്രികളില്‍ ക്രൈസ്തവഭവനങ്ങളില്‍ കയറിയിറങ്ങി. ചക്രവര്‍ത്തി അദ്ദേഹത്തെ വെറുതെ വിടുമോ? ”വിക്ടറിനെ […]
March 23, 2020

വിവാഹവും ദൈവവചനവും

  എനിക്ക് വിവാഹാലോചനകള്‍ ആരംഭിച്ചത് 2013-ലാണ്. എന്നാല്‍ ഏതാണ്ട് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വിവാഹം ശരിയായില്ല. ആ സമയത്താണ് കൂട്ടുകാരി എനിക്ക് ഒരു പ്രാര്‍ത്ഥന നല്കിയത്, ‘ജീവിതപങ്കാളിയെ ലഭിക്കുവാന്‍ പ്രാര്‍ത്ഥന’ എന്നായിരുന്നു ആ പ്രാര്‍ത്ഥനയുടെ തലക്കെട്ട്. […]
March 23, 2020

കാട്ടിലെ പാട്ട്‌

ഒരു വേട്ടക്കാരന്‍ വനത്തില്‍ പോയ സമയം. ആരോ മനോഹരമായി പാടുന്ന സ്വരം അയാള്‍ കേട്ടു. ആ സ്വരം പിന്തുടര്‍ന്ന് അയാള്‍ എത്തിയത് രൂപംപോലും നഷ്ടപ്പെട്ടുതുടങ്ങിയ ഒരു കുഷ്ഠരോഗിയുടെ അടുത്താണ്. അയാളെ കണ്ടപ്പോള്‍ വേട്ടക്കാരന്‍ അത്ഭുതത്തോടെ ചോദിച്ചു. […]
March 5, 2020

ജിംനേഷ്യവും ആത്മാവും

  കുറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഞാന്‍ ജിംനേഷ്യത്തില്‍ വീണ്ടും പോയത്. പെട്ടെന്നുള്ള പനി നിമിത്തം ശരീരമാകെ ശോഷിച്ചുപോയിരുന്നു. കണ്ടയുടന്‍ പരിശീലകന്‍ ചോദിച്ചു, ”കുറെയായി ‘വര്‍ക്ക് ഔട്ട്’ ഒന്നും ഇല്ലല്ലേ?” തുടര്‍ന്ന് അദ്ദേഹം പറഞ്ഞു, ”സാരമില്ല. […]
March 5, 2020

ചൂടുള്ള കടലയും ‘ഒരു നേര’വും

പ്രിയമക്കളേ, ”ആരിക്കാ കട്‌ല, നല്ല ചൂടുള്ള കട്‌ല, ആരിക്കുവേണം നല്ല ചൂടുള്ള കട്‌ല…” ബസ് സ്റ്റാന്‍ഡില്‍ എപ്പോഴും കേള്‍ക്കുന്ന ശബ്ദമാണിത്. ഈ 1968-ാം ആണ്ടില്‍ അരി കിട്ടാന്‍ വലിയ പ്രയാസമായപ്പോഴാണ് ഈ കച്ചവടം വര്‍ധിച്ചത്. ഇങ്ങനെ […]
March 5, 2020

കൊളോസിയത്തിലെ കൊച്ചുത്രേസ്യ

ലിസ്യൂവിലെ തെരേസ എന്ന വിശുദ്ധ കൊച്ചുത്രേസ്യ തന്റെ റോമായാത്രയെക്കുറിച്ച് ആത്മകഥയായ നവമാലികയില്‍ എഴുതുന്നുണ്ട്. ആ യാത്രയ്ക്കിടയിലെ മനോഹരമായ രംഗമാണ് കൊച്ചുത്രേസ്യ റോമന്‍ കൊളോസിയം സന്ദര്‍ശിക്കുന്നത്. യേശുവിനുവേണ്ടി അനേകം വേദസാക്ഷികള്‍ രക്തം ചിന്തിയ അവിടത്തെ മണ്ണ് ചുംബിക്കാന്‍ […]
March 5, 2020

വ്യത്യസ്തമായ ചലഞ്ച് തന്ന സന്തോഷം

  ആത്മീയ പങ്കുവയ്ക്കലിനും വളര്‍ച്ചയ്ക്കും സഹായിക്കുന്ന ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഞാന്‍ അംഗമായി. ഞങ്ങള്‍ക്ക് ഇടയ്ക്കിടെ ഓരോ ചലഞ്ചുകള്‍ നല്കപ്പെടും. ഒരു ദിവസം കിട്ടിയ ചലഞ്ച് ‘പരിശുദ്ധാത്മാവേ എന്നില്‍ നിറയണമേ’ എന്ന് ആവര്‍ത്തിച്ച് പ്രാര്‍ത്ഥിക്കുക എന്നതായിരുന്നു. […]
January 15, 2020

അനുസരണത്തിന്റെ പ്രതിഫലം

എന്റെ കൈയക്ഷരം വളരെ മോശമായിരുന്നു. ഞാന്‍ എഴുതിയത് മറ്റാരെങ്കിലും കാണുന്നത് എനിക്ക് ലജ്ജാകരമായി അനുഭവപ്പെട്ടു. അങ്ങനെയിരിക്കേ ഞങ്ങളുടെ സന്യാസസഭയുടെ സ്ഥാപകപിതാവ് മോണ്‍സിഞ്ഞോര്‍ സി.ജെ. വര്‍ക്കിയച്ചന്‍, അദ്ദേഹം ശാലോം മാസികയില്‍ പ്രസിദ്ധീകരിക്കാന്‍ എഴുതിയ ലേഖനം പകര്‍ത്തിയെഴുതാന്‍ എന്നോട് […]
January 15, 2020

മധുരപ്രതികാരം

വീട്ടിലേക്ക് കയറിവരുന്ന മകന്റെ കണ്ണുകള്‍ കരഞ്ഞാലെന്നവണ്ണം കലങ്ങിയിട്ടുണ്ട്. പതിയെ അവനരികിലെത്തി അമ്മ ചോദിച്ചു, ”എന്തുപറ്റി മോനേ?” ”ഞാന്‍… അവിടെ കയറിച്ചെല്ലുമ്പോള്‍ അവര്‍ എന്നെക്കുറിച്ച് തീര്‍ത്തും മോശമായി അപവാദം പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. എന്നെ കണ്ടതേ ഞാനെല്ലാം കേട്ടുവെന്ന് അവര്‍ക്ക് […]
January 15, 2020

ചിപ്പ് നഷ്ടപ്പെടാതെ നോക്കണേ…

ഒരു യാത്രയ്ക്കിടെ ഞങ്ങള്‍ സഞ്ചരിച്ചിരുന്ന കാര്‍ പെട്രോള്‍ അടിയ്ക്കാന്‍ നിര്‍ത്തി. വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാന്‍ എത്ര ശ്രമിച്ചിട്ടും സാധിക്കുന്നില്ല. തൊട്ടടുത്തുള്ള കാര്‍ ഡീലറെ വിളിച്ചു. അവര്‍ വന്ന് നോക്കിയിട്ടും സ്റ്റാര്‍ട്ട് ആകുന്നില്ല. അപ്പോഴാണ് സ്റ്റിയറിംഗിന്റെ അടിയില്‍ […]
January 14, 2020

ശിക്ഷ നടപ്പാക്കി, പക്ഷേ….

‘അവളെ തിളച്ച ടാറിലിട്ട് വധിക്കുക!’ ക്രൈസ്തവവിശ്വാസം സ്വീകരിച്ചതിന് ന്യായാധിപന്‍ ആ പെണ്‍കുട്ടിക്ക് വിധിച്ച ശിക്ഷയായിരുന്നു അത്. ശിക്ഷാവിധി നടപ്പാക്കാന്‍ നിയുക്തനായത് ബസിലിഡസ് എന്ന ഉദ്യോഗസ്ഥനായിരുന്നു. ശിക്ഷ ഏറ്റുവാങ്ങാന്‍ തയാറായി നിന്ന അവള്‍ക്ക് അപാരമായ ധൈര്യവും അചഞ്ചലമായ […]
January 14, 2020

ഇരട്ടി പോയിന്റ് !

എബിയും പീറ്ററും സുഹൃത്തുക്കളായിരുന്നു. ഒരിക്കല്‍ അവര്‍ രണ്ടുപേരും ചേര്‍ന്ന് ഒരു കരാറുണ്ടാക്കി. ഒരാള്‍ മറ്റേയാള്‍ക്കായി പ്രാര്‍ത്ഥിക്കണം. ഈ ധാരണയനുസരിച്ച് പീറ്റര്‍ എബിക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. എന്നാല്‍ എബിയുടെ ചിന്ത മറ്റൊരു വഴിക്കാണ് പോയത്. ഞാന്‍ അവനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നില്ല. […]